1 GBP = 92.60 INR                       

BREAKING NEWS

കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചതോടെ ബിജെപിയില്‍ പുത്തന്‍ ആവേശം നിറയ്ക്കാന്‍ സംഘടനാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി; അദ്ധ്യക്ഷ പദവി നിലനിര്‍ത്താന്‍ ശ്രീധരന്‍ പിള്ള നെട്ടോട്ടമോടുമ്പോള്‍ തിരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടിയ കെ.സുരേന്ദ്രനും ചുക്കാന്‍ പിടിച്ച എം ടി.രമേശിനും സാധ്യതകളേറി; ബൂത്ത് തലത്തിലും മത്സരം നടക്കുന്നതോടെ വാശിയേറിയ അംഗത്വ പ്രചാരണവുമായി നേതാക്കള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം:ബിജെപി ദേശീയതലത്തില്‍ മുന്നേറുന്നതിനൊപ്പം പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും പിടിമുറുക്കണമെന്നാണ് അമിത്ഷായുടെ നിലപാട്. കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടങ്ങളില്‍ തൃപ്തനാകില്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ ബിജെപി നേതൃയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആദ്യപടിയായി കേരളത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കണം. ഇതിന് വേണ്ടി സംഘടനാ തിരഞ്ഞെടുപ്പ് നടത്തുകയാണ് ആദ്യനടപടി. പാര്‍ട്ടിയില്‍ കരുത്ത് തെളിയിച്ചില്ലെങ്കില്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് അധ്യക്ഷപദവി നഷ്ടപ്പെടുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ബൂത്തുതലംമുതല്‍ സംസ്ഥാനതലംവരെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തും. കഴിഞ്ഞതവണ നാമനിര്‍ദ്ദേശത്തിനായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇത്തവണ ബൂത്തുതലത്തില്‍ മത്സരങ്ങളുണ്ടാകും. നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാന പ്രസിഡന്റുമാരെ സമവായത്തിലൂടെ തിരഞ്ഞെടുക്കും. ഇതില്‍ കീഴ്ഘടകങ്ങളുടെ അഭിപ്രായത്തിന് പരിഗണന നല്‍കും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ആര്‍എസ്എസ്. ഘടകങ്ങളുടെ അഭിപ്രായവും തേടും. വി.മുരളീധരനാണ് ഏറ്റവും ഒടുവില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷ പദവിയിലെത്തിയത്.

കഴിഞ്ഞ തവണ ബിജെപി.യുടെ പ്രാഥമികാംഗത്വം പോലുമില്ലാതിരുന്ന, മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് കുമ്മനം രാജശേഖരനെ ആര്‍എസ്എസ്. നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബിജെപി. കേന്ദ്രനേതൃത്വം സംസ്ഥാന അദ്ധ്യക്ഷന്റെ ചുമത ഏല്‍പിച്ചു. കാലാവധി പൂര്‍ത്തിയാകും മുമ്പ് കുമ്മനം പദവിയൊഴിഞ്ഞ് ഗവര്‍ണറായപ്പോള്‍ പിഎസ് ശ്രീധരന്‍പിള്ളയെ നാമനിര്‍ദ്ദേശം ചെയ്തു. ഏതായാലും എട്ടു വര്‍ഷമായി പാര്‍ട്ടിയില്‍ സംഘടനാതിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇത്തവണ ഈ രീതി വേണ്ടെന്നും സംഘടനാ തിരഞ്ഞെടുപ്പു നടപടികളിലൂടെ ഭാരവാഹികളെ തിരഞ്ഞെടുത്താല്‍ മതിയെന്നുമാണ് തീരുമാനം. എന്നാല്‍, സംഘടനാ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പോരും പരസ്യ പോര്‍വിളികളും അനുവദിക്കില്ല. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന വേളയില്‍ത്തന്നെ ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കാനാണു നീക്കം. ഈ ഘട്ടത്തില്‍ ആര്‍എസ്എസ്. നിലപാട് നിര്‍ണായകമാകും. ബൂത്തുകളില്‍ ജയിച്ചുവരുന്നവര്‍ക്ക് മേല്‍ഘടകങ്ങളിലെ ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുണ്ടാകുമെന്നതിനാല്‍ അംഗത്വ പ്രചാരണത്തില്‍ വാശിയുണ്ടാകും.

സംഘടനാ തിരഞ്ഞെടുപ്പിന്റെ ആദ്യ നടപടിയായ അംഗത്വപ്രചാരണം ജൂലായ് ആറിനു തുടങ്ങും. ഓഗസ്റ്റ് 11 വരെയാണ് അംഗത്വപ്രചാരണം. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പ് നടപടികളുടെ തീയതി തീരുമാനിച്ചിട്ടില്ല. രണ്ടുദിവസംകൊണ്ട് ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്. ഭൂരിഭാഗം മണ്ഡലങ്ങളിലും ജില്ലകളിലും പ്രസിഡന്റുമാരായി പുതുമുഖങ്ങള്‍ എത്താനാണു സാധ്യത. രണ്ടുതവണ പൂര്‍ത്തിയാക്കിയ തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റുമാര്‍ മാറും. ബിജെപി. ഭരണഘടനയനുസരിച്ച് തുടര്‍ച്ചയായി രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റായിരിക്കാനാവില്ല.

അതേസമയം സംഘടനാ തിരഞ്ഞെടുപ്പ് വരുമ്പോള്‍, അദ്ധ്യക്ഷ സ്ഥാനം നിലനിര്‍ത്താന്‍ ശ്രീധരന്‍ പിള്ളയ്ക്ക് പണിപ്പെടേണ്ടി വരും. കുമ്മനം പദവിയൊഴിഞ്ഞതോടെ കെ.സുരേന്ദ്രന്റെയും എം ടി.രമേശിന്റെയും പേരുകളായിരുന്നു മുന്‍പന്തിയിലെങ്കിലും സമവായവുണ്ടാകാതെ വന്നതോടെ ശ്രീധരന്‍പിള്ളയ്ക്ക് നറുക്ക് വണു. സംഘടനാതിരഞ്ഞെടുപ്പ് വരുന്നതോടെ ബൂത്ത്തലത്തില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. അതിന് വേണ്ടിയുള്ള നെട്ടോട്ടട്ടമാണിപ്പോള്‍ നേതാക്കള്‍.

ശ്രീധരന്‍പിള്ളയ്ക്ക് അധ്യക്ഷപദവിയില്‍ തുടരണമെങ്കില്‍ സംഘടനയില്‍ കരുത്ത്തെളിയിക്കണം. തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടിയ കെ സുരേന്ദ്രനും ശോഭാസുരേന്ദ്രനും തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ച എംടി രമേശിനും സാധ്യതകളേറെയാണ്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ സാധാരണ ആര്‍എസ്എസ് ഇടപെടാറില്ല പക്ഷെ ഇത്തവണ അതുണ്ടാകും. കെപി ശ്രീശനാണ് മെമ്പര്‍ഷിപ്പ്
പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ചുമതല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category