1 GBP = 92.50 INR                       

BREAKING NEWS

കാക്കഞ്ചേരിയില്‍ എത്തിയപ്പോള്‍ ട്രിച്ചി സ്വദേശിയെ കയറിപിടിച്ച് രണ്ടാം ഡ്രൈവര്‍; ദേഹത്ത് പിടിവീണപ്പോള്‍ തന്നെ ഞെട്ടിയുണര്‍ന്നേണീറ്റ് യുവതി ബഹളം തുടങ്ങി; യാത്രക്കാര്‍ ജാഗ്രതയോടെ ഒരുമിച്ചപ്പോള്‍ ജോണ്‍സണ്‍ ജോസഫിന് രക്ഷിയില്ലാതെയായി; തേഞ്ഞിപ്പലത്ത് എത്തിയപ്പോള്‍ ബസ് കൈകാണിച്ച് തടഞ്ഞ് പൊലീസും; യുവതിയുടെ പരാതി എഴുതി വാങ്ങി പീഡകനെ അറസ്റ്റ് ചെയ്തു; കല്ലട ബസില്‍ നടന്നതെല്ലാം ആരേയും ഞെട്ടിക്കുന്ന സംഭവങ്ങള്‍; പുതുപ്പള്ളിക്കാരന്‍ കുടുങ്ങിയത് ഇങ്ങനെ

Britishmalayali
kz´wteJI³

മലപ്പുറം: കല്ലടയില്‍ ഇക്കുറി യുവതിക്ക് തുണയായത് യാത്രക്കാരുടെ ജാഗ്രത. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്കുള്ള യാത്രയില്‍ കാക്കഞ്ചേരി വച്ചാണ് പീഡനശ്രമം നടന്നത്. യാത്രയില്‍ ഉറങ്ങുകയായിരുന്ന ട്രിച്ചി സ്വദേശിനിയായ യുവതിയുടെ ഇടുപ്പിലാണ് കല്ലട ബസിലെ രണ്ടാം ഡ്രൈവര്‍ ആയിരുന്ന ജോണ്‍സണ്‍ ജോസഫ് കയറിപ്പിടിച്ചത്. രാത്രി ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. കയറിപ്പിടിച്ചപ്പോള്‍ തന്നെ സംഭവം അറിഞ്ഞ യുവതി ബഹളം കൂട്ടി. ഇതോടെ യാത്രക്കാര്‍ സംഘടിക്കുകയും ഡ്രൈവറെ പൊലീസില്‍ ഏല്‍പ്പിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് തൊട്ടടുത്തുള്ള തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് യാത്രക്കാര്‍ ബസ് എത്തിച്ചത്. യുവതിയുടെ പരാതി കേട്ട പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തന്നെ ജോണ്‍സണ്‍ മാനഭംഗ ശ്രമം സമ്മതിച്ചു. ഇതോടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മാനഭംഗ ശ്രമം തെളിഞ്ഞതോടെ കല്ലട ബസ് സ്റ്റേഷനില്‍ ഒതുക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കല്ലട ബസുകളുടെ ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനാല്‍ ഡ്രൈവറെ പൊലീസ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഇന്നു രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതി പരാതിയില്‍ ഉറച്ച് നിന്നതോടെ രണ്ടാം ഡ്രൈവറെ അറസ്റ്റ് ചെയ്തു.

സ്ത്രീ ഇരുന്ന സീറ്റില്‍ എത്തി ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫ് കടന്ന് പിടിച്ചുവെന്ന് സ്ത്രീ തേഞ്ഞിപ്പാലം പൊലീസിന് പരാതി നല്‍കിയ പരാതിയില്‍ പറയുന്നു. ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് സിഐ ജി ബാലചന്ദ്രന്‍ പറഞ്ഞു.തേഞ്ഞിപ്പലം സിഐ. ജി. ബാലചന്ദ്രനും സംഘവും എത്തിയാണ് ബസ്സ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി

പ്രശ്‌നക്കാരെ ബസില്‍ ജീവനക്കാരായി നിയോഗിക്കരുതെന്ന് കല്ലട ഗ്രൂപ്പിന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ലംഘനം നടന്നതിന് തെളിവാണ് ഈ സംഭവവും. എന്നാല്‍ കല്ലട സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ്. ബസില്‍ മാനഭംഗത്തിനു ശ്രമിച്ച ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസം മുമ്പ് മറ്റൊരു കല്ലട ബസില്‍ യാത്രക്കാരനെതിരായ ക്രൂരതയുടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പീഡന വിവരവും പുറത്തുവന്നത്. അമിത വേഗതയില്‍ അശ്രദ്ധമായി ബസോടിച്ചു ഹംപില്‍ ചാടിയത് കാരണം യാത്രക്കാരന്റെ തുടയെല്ല് പൊട്ടിയിരുന്നു. വേദനകൊണ്ടു പുളഞ്ഞ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയാറായില്ല. കല്ലട ബസില്‍ യാത്ര ചെയ്ത പയ്യന്നൂര്‍ സ്വദേശി മോഹനാണ് ഭീകര അനുഭവം ഉണ്ടായത്.

ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവില്‍ മകന്‍ എത്തിയാണ് ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മോഹനെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച, പയ്യന്നൂരിനടുത്തുള്ള പെരുമ്പയില്‍ നിന്നുമാണ് മോഹന്‍ ബസില്‍ കയറിയത്. തുടര്‍ന്ന് ബസ് പുലര്‍ച്ചെ രണ്ടരയോടെ മൈസൂര്‍ കടന്ന് അല്‍പ്പസമയത്തിനകമാണ് അപകടം സംഭവിച്ചത്. മോഹന്‍ ബസിന്റെ ഏറ്റവും പുറകുവശത്തായിരുന്നു ഇരുന്നിരുന്നത്. തനിക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മോഹനന്‍ ഉറക്കെ നിലവിളിച്ചെങ്കിലും ബസ് ജീവനക്കാര്‍ അത് ഗൗനിച്ചില്ല.

ആശുപത്രിയില്‍ എത്തിയ മോഹനെ രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്ന് മാസം വിശ്രമം മോഹന് ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പരിക്കേറ്റ മോഹനുമായി സംസാരിച്ചു. മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവം ആയതിനാല്‍ പരിഹാരം കാണുന്നതിന് പരിമിതി ഉണ്ടെന്നും, എന്നാല്‍ വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പ് നല്‍കി. 'യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടത് പൊതുജനതാല്‍പ്പര്യം മാത്രമല്ല, സര്‍വീസ് നടത്തുന്നവരുടേയും താല്‍പ്പര്യമാണ്. ഈ വസ്തുത കല്ലട ബസ് സര്‍വീസ് നടത്തുന്നവര്‍ ഇനിയും മനസിലാക്കിയിട്ടില്ല. ഇതില്‍ വേണ്ട പരിഹാരങ്ങള്‍ ചെയ്യുന്നതാണ്.' മന്ത്രി പറഞ്ഞിരുന്നു.

നേരത്തെ കൊച്ചിയില്‍ വെച്ച് കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ തല്ലിയ സംഭവവും വലിയ വിവാദമായിരുന്നു. ഒരു കാരണവശാലും ക്രിമിനലുകളെ ബസില്‍ ജോലിക്ക് നിയോഗിക്കില്ലെന്ന് സുരേഷ് കല്ലട ഉറപ്പ് നല്‍കി. ഇത് നടന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവും. കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ഇപ്പോഴും നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടയിലാണ് യാത്രക്കാരിയായ യുവതിയെ കയറ്റാതെ ബസ് ഓടിച്ചുപോയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പാതിരാത്രിയില്‍ ഭക്ഷണത്തിന് നിര്‍ത്തിയ ഇടത്ത് നിന്നും 23 വയസുകാരിയായ യുവതിയെ കയറ്റാതെ കല്ലട ബസ് പോയെന്നാണ് വാര്‍ത്ത വന്നത്.

പാതിവഴിയില്‍ രാത്രി തനിച്ചായ യുവതി ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാര്‍ ബസ് നിര്‍ത്തിയില്ല. യുവതി ബസിന് പിന്നാലെ ഓടുന്നത് കണ്ട് മറ്റ് വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും ഉറക്കെ വിളിച്ചിട്ടും ജീവനിക്കാര്‍ കേള്‍ക്കാത്ത രീതിയില്‍ മുന്നോട്ടുപോയി. കണ്ടിട്ടും കാണാത്ത രീതിയിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റം. ഒടുവില്‍ അതുവഴി വന്ന കാര്‍ ഡ്രൈവര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്ത് ഡ്രൈവറോട് കാര്യം പറഞ്ഞു. എന്നാല്‍ അപ്പോഴും മടങ്ങി വന്ന് യുവതിയെ കയറ്റാന്‍ കല്ലട ജീവനക്കാര്‍ തയാറായില്ല. രാത്രി ദേശീയ പാതയിലൂടെ ഓടിയാണ് യുവതി വണ്ടിയില്‍ കയറിയത്. ബെംഗളൂരൂവില്‍ താമസമാക്കിയ എച്ച്ആര്‍ പ്രൊഫഷണലായ പെണ്‍കുട്ടിക്കാണ് കല്ലട ബസില്‍ നിന്നും ദുരനുഭവം ഉണ്ടായത്.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കാണ് യുവതി ടിക്കറ്റെടുത്തത്. രാത്രി ഭക്ഷണത്തിന് തിരുനെല്‍വേലിയില്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. ഒരു മുന്നറിയിപ്പും നല്‍കാതെ പെട്ടെന്ന് ബസ് എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തനിക്ക് കല്ലട ആരാണെന്ന് അറിയുമോ എന്ന് ചോദിച്ചതായും യുവതി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ യുവതി ആക്രമിക്കപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category