1 GBP = 92.60 INR                       

BREAKING NEWS

കണ്ണൂരില്‍ നിന്നും വെറും കൈയോടെ മടങ്ങിയ എസ് ഐമാരുടെ ശുപാര്‍ശ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍; ജാമ്യമില്ലാ കേസിലെ പ്രതി വിദേശത്തേക്ക് കടക്കുമെന്ന വിലയിരുത്തലില്‍ മഹാരാഷ്ട്രാ പൊലീസ്; കണ്ണൂരില്‍ അന്വേഷണ സംഘമെത്തിയത് കോടിയേരിയുടെ മകനെ അറസ്റ്റ് ചെയ്യാന്‍ തന്നെ; ഫോണ്‍ രേഖകളും ഫോട്ടോകളും വില്ലനായെന്ന തിരിച്ചറിഞ്ഞപ്പോള്‍ ബിനോയ് ഒളിവില്‍ പോയി; അച്ഛനും അമ്മയും ശാന്തിഗിരിയില്‍ ചികില്‍സയില്‍ കഴിയുന്നത് ചോദ്യം ചെയ്യല്‍ ഒഴിവാക്കാനും; ബിനോയ് ഊരാക്കുടുക്കില്‍ തന്നെ

Britishmalayali
kz´wteJI³

മുബൈ: ലൈംഗിക ചൂഷണപരാതിയില്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ ബിനോയ് കോടിയേരിയ്ക്കെതിരെ മഹാരാഷ്ട്രാ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ബിനോയ് സ്ഥലത്തില്ലെന്നാണ് കണ്ണൂരിലെത്തിയ മഹാരാഷ്ട്രാ പൊലീസിന് മനസ്സിലാകാന്‍ കഴിഞ്ഞിട്ടുള്ളത്. മൊബൈലും സ്വിച്ച് ഓഫാണ്. ആര്‍ക്കും ബിനോയിയെ കുറിച്ച് അറിയില്ലെന്നാണ് നിലപാട്. ഈ സാഹചര്യത്തില്‍ ബിനോയ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മഹാരാഷ്ട്രാ പൊലീസ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ വിമാനത്താവളത്തിലും ബിനോയിക്ക് വേണ്ടി സുരക്ഷ കര്‍ശനമാക്കും. സാമ്പത്തിക കുറ്റകൃത്യത്തില്‍ പെട്ട വിവാദമുള്ളതിനാല്‍ ബിനോയ് ഗള്‍ഫിലേക്ക് പോകുമെന്ന് പൊലീസ് കരുതുന്നില്ല. എന്നാല്‍ മറ്റിടത്തേക്ക് പോകാനുള്ള സാധ്യത പൊലീസ് കാണുന്നുണ്ട്.

അന്ധേരിയിലെ ഓശിവര പൊലീസ് സ്റ്റേഷനിലാണു യുവതി പരാതി നല്‍കിയിട്ടുള്ളത്. മുംബൈയില്‍നിന്നുള്ള രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ കണ്ണൂരിലെത്തി. ഇവര്‍ കണ്ണൂര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തി. ഓഷിവാര സ്റ്റേഷനിലെ എസ്ഐമാരായ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണു കണ്ണൂരിലെത്തിയത്. ബിനോയിക്കെതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം എത്തിയത്. ബ്ലാക്‌മെയിലിങ് ശ്രമം ആരോപിച്ച് യുവതിക്കെതിരേ ബിനോയ് കണ്ണൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും ഇവര്‍ ശേഖരിച്ചു. ഈ പരാതിയില്‍ കേരളാ പൊലീസ് കേസെടുത്തിട്ടില്ല. അന്വേഷണത്തില്‍ ബിനോയ് സ്ഥലത്തില്ലെന്ന് മഹാരാഷ്ട്രാ പൊലീസ് തിരിച്ചറിഞ്ഞു. ഒളിവിലായതു കൊണ്ടാണ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്.

കേരളത്തില്‍ നടന്ന സംഭവമല്ലാത്തതിനാലാണു നടപടി വൈകുന്നതെന്നാണു പൊലീസിന്റെ വിശദീകരണം. ഇവരുവരും തമ്മില്‍ 2015 വരെ പ്രശ്‌നങ്ങളില്ലായിരുന്നെന്നു വ്യക്തമായതായി മുംബൈ പൊലീസ് വക്താവ് മഞ്ജുനാഥ് സിംഗേ അറിയിച്ചു. ഇതിനു തെളിവായി ചിത്രങ്ങളും മറ്റു രേഖകളും യുവതി സമര്‍പ്പിച്ചിട്ടുണ്ട്. ബിനോയ് മുംബൈയില്‍ യുവതി സന്ദര്‍ശിക്കുന്നത് നിലച്ചതും സാമ്പത്തിക സഹായം നിര്‍ത്തിവച്ചതുമാണു തര്‍ക്കത്തിലേക്കു നയിച്ചത്. ദുബായില്‍വച്ചു പരിചയപ്പെട്ട തന്നെ ബിനോയ് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണു യുവതിയുടെ പരാതി. ഈ ബന്ധത്തില്‍ എട്ടു വയസുള്ള ഒരു കുട്ടിയുണ്ടെന്നും ദുബായില്‍ ബാര്‍ നര്‍ത്തകിയായിരുന്ന യുവതി പറയുന്നു.

സ്ഥലത്തുണ്ടെങ്കില്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചു. ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്നും ബിനോയിയുടെ രണ്ട് വീടുകളിലുമെത്തി പൊലീസ് സംഘം കുടുംബത്തെ ബോധ്യപ്പെടുത്തി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് നോട്ടീസ് നല്‍കിയാണ് മുംബൈ പൊലീസ് സംഘം തലശ്ശേരിയില്‍ നിന്ന് മടങ്ങിയത്. അതിനിടെ പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്നാണ് പൊതു സമൂഹത്തില്‍ വിശദീകരിക്കുന്നത്.

അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ശാന്തിഗിരി ആശുപത്രിയില്‍ ചികില്‍സയിലാണ് കോടിയേരി. അതേസമയം, കേസ് വ്യക്തിപരമായ വിഷയമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ബിനോയിയുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടിയേരിയേയും ഭാര്യയേയും പൊലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് ഇരുവരും ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നാണ് ഉയരുന്ന ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category