1 GBP = 98.20INR                       

BREAKING NEWS

വില്ലനായി ലിച്ചിപ്പഴത്തെ പഴിചാരുന്നതിനിടെ മസ്തിഷ്‌ക ജ്വരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു; മൂന്നുജില്ലകളിലെ കുട്ടികളില്‍ കൂടി പുതിയതായി രോഗലക്ഷണങ്ങള്‍; ബിഹാറില്‍ കുട്ടികളുടെ മരണം 128 കവിഞ്ഞു; ക്ലിനിക്കല്‍ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി കേന്ദ്ര സംഘങ്ങള്‍ മുസാഫര്‍പൂരില്‍; ജനുവരിയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടും അനങ്ങാതിരുന്ന നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ജനരോഷമേറുന്നു

Britishmalayali
kz´wteJI³

പാട്ന: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 15 കുട്ടികള്‍ കൂടി ബുധനാഴ്ച മരിച്ചതോടെ രോഗം കൂടൂതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായി ആശങ്ക ഉയര്‍ന്നു. ഇതുവരെ മസ്തിഷ്‌കജ്വര റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളില്‍ കൂടി രോഗബാധ കണ്ടെത്തിയതോടെയാണ് സ്ഥിതിഗതികള്‍ ഗുരുതരമായത്. രോഗം ബാധിച്ച് 128 കുട്ടികളാണ് ഇതുവരെ മരിച്ചത്.

സമസ്തിപുര്‍, ബങ്ക, വൈശാലി എന്നീ ജില്ലകളില്‍ നിന്നുള്ള കുട്ടികളിലാണ് പുതിയതായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ജൂണ്‍ ഒന്നുമുതല്‍ 372 കുട്ടികള്‍ സര്‍ക്കാര്‍ ആശുപത്രിയിലും, 146 കുട്ടികള്‍ കേജ്രിവാള്‍ ആശുപത്രിയിലുമായാണ് ചികിത്സ തേടിയെത്. ഏറ്റവുമധികം കുട്ടികളെ രോഗം ബാധിച്ചിട്ടുള്ളത് മുസാഫര്‍പൂരിലാണ്. ഇവിടെ പോഷകാഹാരക്കുറവുള്ള കുട്ടികളെയാണ് രോഗം വേഗം പിടികൂടിയത്. ഇവിടുത്തെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മൂന്നുകുട്ടികള്‍ കൂടി മരിച്ചു. ഭഗല്‍പൂര്‍, ബങ്ക, സിതാമാര്‍ഹി, വെസ്റ്റ് ചമ്പാരാന്‍, സമസ്തിപൂര്‍, ജില്ലകളിലും മരണങ്ങളുണ്ടായി.

സിതാമാര്‍ഹിയില്‍ 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസാഫര്‍പൂരില്‍, ശിശുരോഗ വിദഗ്ധരും, പാരാമെഡിക്കല്‍ ജീവനക്കാരും അടങ്ങുന്ന കേന്ദ്ര സംഘം ബുധനാഴ്ച വൈകി എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അഞ്ചുസംഘങ്ങളെ കൂടി കേന്ദ്രസര്‍ക്കാര്‍ അയയ്ക്കും. ആശുപത്രികളില്‍ നിലവിലുള്ള രോഗികളുടെ ക്ലിനിക്കല്‍ പരിശോധന ശക്തമാക്കുക, പ്രാന്ത പ്രദേശത്ത് നിന്നുള്ള കേസുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിവയാണ് സംഘത്തിന്റെ ചുമതലകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. ഏറ്റവും മോശം അവസ്ഥയുള്ള പ്രദേശങ്ങളില്‍ 24 മണിക്കൂര്‍ സേവനവുമായി 10 ആംബുലന്‍സുകള്‍ അധികമായി നിയോഗിച്ചിട്ടുണ്ട്. ഇതിനൊപ്പം രോഗബാധിക ബ്ലോക്കുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 16 നോഡല്‍ ഓഫീസര്‍മാരെ വിന്യസിച്ചു.

സര്‍ക്കാരിനെതിരെ വിമര്‍ശനം
കുട്ടികളുടെ മരണസംഖ്യ ഏറിയതോടെ, ആശുപത്രി അധികൃതര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എതിരെയുള്ള കുടുംബങ്ങളുടെ പ്രതിഷേധം ശക്തമായി. മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് രോഗികളുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ഇരച്ചുകയറിയിരുന്നു. ഇതോടെ, ആശുപത്രിയില്‍ ജില്ലാഭരണകൂടം പൊലീസ് സുരക്ഷ ശക്തമാക്കി. ശ്രീകൃഷ്ണ ആശുപത്രിയില്‍ 153 രോഗികളും, കെജ്രിവാള്‍ ആശുപത്രിയില്‍ 24 രോഗികളുമാണ് ചികിത്സയില്‍ കഴിയുന്നത്.

ജൂണ്‍ 5 ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാര്‍ മന്ദഗതിയിലാണ് കാര്യങ്ങള്‍ നീക്കിയതെന്ന വിമര്‍ശനങ്ങളുണ്ട്. രോഗത്തിന്റെ വ്യാപ്തി, മുസാഫര്‍പൂരിലെ മോശം ആരോഗ്യരക്ഷാ സംവിധാനം, ആശുപത്രിയിലെ തറയില്‍ കുട്ടികളെ കിടത്തി ചികിത്സിക്കേണ്ട ദുരവസ്ഥ ഇതെല്ലാം, നിലവിലുള്ള സംവിധാനത്തിന്റെ വീഴ്ചയായാണ് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍, പതിവുപോലെ സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുന്നു. ഇനി ജീവഹാനി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ശരിയായ ചികിത്സാരീതിയെ കുറിച്ച് ബോധവാന്മാരാണെന്നും , കഴിഞ്ഞ രണ്ടുദിവസമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നുമൊക്കെയാണ് സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നത്. എന്നാല്‍, സത്യം ഇതല്ലെന്നാണ് വിമര്‍ശനം.

നിതീഷ് കുമാറിനെതിരെ കേസ്
മുസാഫര്‍പുരില്‍ മസ്തിഷ്‌ക ജ്വരം മൂലം കുട്ടികളുടെ മരണം വ്യാപകമായതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയുണ്ടെന്ന് ആരോപിച്ചു മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, സഹമന്ത്രി അശ്വിനി ചൗബേ, സംസ്ഥാന ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ കേസ്.
മുസഫര്‍പുര്‍ ചീഫ് സിജെഎം കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കും. സ്ഥലവാസിയായ മുഹമ്മദ് നസീമാണു പരാതിക്കാരന്‍. അസുഖബാധ കഴിഞ്ഞ ജനുവരിയില്‍ത്തന്നെ തുടങ്ങിയിട്ടും കൃത്യമായ നടപടികളോ മുന്നറിയിപ്പോ ആരോഗ്യവകുപ്പ് നല്‍കാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

കുട്ടികളുടെ മരണം ലിച്ചിപ്പഴം കഴിച്ചതുകൊണ്ടോ?
കുട്ടികളുടെ മരണത്തിന് കാരണം ലിച്ചിപ്പഴം കഴിച്ചതു കൊണ്ടാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍, ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്ന് പരിശോധിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ക്കറ്റിലെ ലിച്ചിപ്പഴങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോര്‍ ദാസ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചിലതരം ലിച്ചിപ്പഴങ്ങളിലുള്ള ഘടകങ്ങള്‍ മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിച്ചിപ്പഴം കഴിച്ച കുട്ടികള്‍ക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്നും ചില വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് 1954 മുതല്‍ ലിച്ചി കൃഷി നടക്കുന്നുണ്ട്. ജൈവവൈവിധ്യമുള്ള 15 വ്യത്യസ്ത തരം വിഭാഗത്തെ 33 തരം ലിച്ചി പഴമാണ് ഇന്ത്യയില്‍ കൃഷി ചെയ്യപ്പെടുന്നത്. ആസ്സാം, ബീഹാര്‍, ഒഡീഷ, പഞ്ചാബ്, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ലിച്ചി കൃഷിയുള്ളത്.`

അക്യൂട്ട് എന്‍സിഫിലൈറ്റിസ് സിന്‍ഡ്രോം
നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എന്‍സിഫിലൈറ്റിസ് സിന്‍ഡ്രോം ബാധിക്കുന്നത്. കുഞ്ഞുങ്ങളെയും ചെറുപ്പക്കാരെയുമാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയും. വിറയല്‍, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങും. മഴക്കാലത്താണ് ഈ രോഗം സാധാരണ പടര്‍ന്നു പിടിക്കാന്‍ സാധ്യത. എന്നാല്‍ ഇപ്രാവശ്യം വേനല്‍ക്കാലത്താണ് ബിഹാറില്‍ രോഗം പടര്‍ന്നിരിക്കുന്നത്.
ജാപ്പനീസ് എന്‍സിഫലൈറ്റിസ് വൈറസ് (ജെഇവി) എന്ന വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്. 1955-ല്‍ തമിഴ്നാട്ടിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇതേ തരം വൈറസാണിപ്പോള്‍ ബിഹാറിലും പടര്‍ന്നുപിടിച്ചിരിക്കുന്നത്. പ്രധാനമായും അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മണിപ്പൂര്‍, മേഘാലയ, ത്രിപുര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ വൈറസ് ബാധ കാണപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category