1 GBP = 92.60 INR                       

BREAKING NEWS

പാര്‍ലമെന്റില്‍ എന്തിന് മന്ത്രോച്ചാരണവും മുദ്രാവാക്യം വിളിയും? എല്ലാം ചട്ടംപോലെ നടക്കണമെന്ന ഉറച്ച നിലപാടോടെ പടികയറ്റം; നിഷ്പക്ഷനായി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ സര്‍വപിന്തുണയും നല്‍കി പ്രതിപക്ഷം; കോണ്‍ഗ്രസിന്റെ പഴയ കോട്ടയായ 'കോട്ട'യില്‍ നിന്ന് ജയിച്ചുകയറിയ, മോദിയുടെയും അമിത്ഷായുടെയും പ്രിയങ്കരന് ഇനി പരീക്ഷണത്തിന്റെ നാളുകള്‍; പാര്‍ലമെന്റിലെ പുതുമുഖമെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരന്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അകത്തളം മുദ്രാവാക്യം വിളികള്‍ക്കോ മന്ത്രോച്ചാരണത്തിനോ വേണ്ടിയുള്ളതല്ലെന്ന വിശ്വാസക്കാരനാണ് പുതിയലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. ചില പ്രതിപക്ഷ എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീറാം, ജയ് ഭാരത്, വന്ദേമാതരം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് ചര്‍ച്ചാവിഷയമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഇനി സംഭവിക്കുമോയെന്ന് അറിയില്ലെങ്കിലും പാര്‍ലമെന്റ് ചട്ടങ്ങള്‍ പ്രകാരം നയിക്കുമെന്നാണ് ഓം ബിര്‍ള ഉറപ്പുനല്‍കുന്നത്.


മുതിര്‍ന്ന പാര്‍ലമെന്റേറിയനായ സുമിത്ര മഹാജന്റെ സ്ഥാനത്താണ് ഇപ്പോള്‍ താരതമന്യേന പുതുമുഖമായ ഓം ബിര്‍ള സ്പീക്കറായി എത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്ന രാജസ്ഥാനിലെ കോട്ട നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഓം ബിര്‍ളയുടെ വരവ്. കോട്ടയില്‍ നിന്നു തന്നെയാണ് ഓം ബിര്‍ള രണ്ടുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയുമായ ശാന്തിലാല്‍ ധാരിവാളിനെ 2003ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോട്ടയില്‍ പരാജയപ്പെടുത്തി ഓം ബിര്‍ള വെന്നിക്കൊടി നാട്ടിയത്. അക്കാലത്ത് കോണ്‍ഗ്രസ് ഒരിക്കലും പരാജയം പ്രതീക്ഷിക്കാത്ത മണ്ഡലമായിരുന്നു കോട്ട. എന്നാല്‍ ഓം ബിര്‍ള വന്നതോടെ കോണ്‍ഗ്രസിന് അടിപതറി.

1977ല്‍ ഇന്ദിരാ ഗാന്ധി റായ്ബറേലിയില്‍ തോറ്റപോലെ, 2002ല്‍ ഉമര്‍ അബ്ദുല്ല ഗന്ദര്‍ബാളില്‍ തോറ്റ പോലെ കോട്ടയില്‍ 2003ല്‍ കോണ്‍ഗ്രസ് തോറ്റു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി രാഷ്ട്രീയത്തില്‍ പയറ്റി തുടങ്ങിയതും കോട്ടയില്‍ നിന്നാണ്. അമ്പതുകളില്‍ നടന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയിലെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്നു അദ്വാനി. 2014ലും 2019ലും ഓം ബിര്‍ള കോട്ട ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇത്തവണ കോണ്‍ഗ്രസ് നേതാവ് രാംനാരായണന്‍ മീണയെ രണ്ടര ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്.

മുതിര്‍ന്നവരെ മാറ്റിനിര്‍ത്തി പുതുമുഖത്തിന് നറുക്ക്
പല മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കിയാണ് പ്രധാനമന്തി ഓം ബിര്‍ളയുടെ പേര് നിര്‍ദ്ദേശിച്ചത്. മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും അടുത്ത സൗഹൃദമാണ് ഈ അന്‍പത്തിയേഴുകാരന്റെ മുതല്‍ക്കൂട്ട്. 1962-ല്‍ രാജസ്ഥാനിലെ കോട്ടയില്‍ ജനനം. വിദ്യാര്‍ത്ഥിനേതാവായി രാഷ്ട്രീയജീവിതം തുടങ്ങി. 1991 മുതല്‍ 2003 വരെ യുവമോര്‍ച്ചയില്‍. സംസ്ഥാന പ്രസിഡന്റുമുതല്‍ ദേശീയ ഉപാധ്യക്ഷന്‍വരെയുള്ള പദവികളില്‍ പ്രവര്‍ത്തിച്ചു. 2003, 2008, 2013 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രാജസ്ഥാന്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍ രാജസ്ഥാനിലെ കോട്ട-ബൂന്ദി മണ്ഡലത്തില്‍നിന്ന് ആദ്യമായി ലോക്‌സഭയില്‍. 2019-ല്‍ അതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ രാംനാരായണ്‍ മീണയെ രണ്ടരലക്ഷത്തിലേറെ വോട്ടിനു തോല്‍പ്പിച്ച് ലോക്‌സഭയിലെത്തി.

കഴിഞ്ഞ ലോക്‌സഭയില്‍ 86 ശതമാനമായിരുന്നു അദ്ദേഹത്തിന്റെ ഹാജര്‍നില. 671 ചോദ്യങ്ങള്‍ ഉന്നയിച്ചു. 163 സംവാദങ്ങളില്‍ പങ്കെടുത്തു. ആറു സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു.കൊമേഴ്സില്‍ ബിരുദാനന്തരബിരുദധാരിയായ ബിര്‍ള പാര്‍ലമെന്റിലെ ഊര്‍ജകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും സാമൂഹികനീതി മന്ത്രാലയത്തിന്റെ പരാതിപരിഹാര സമിതിയിലും അംഗമാണ്.
മുതിര്‍ന്നനേതാക്കളാണ് സാധാരണമായി സ്പീക്കര്‍ സ്ഥാനത്തെത്തുന്നതെങ്കിലും പുതുമുഖങ്ങളും ഈ പദവിയിലെത്തിയിട്ടുണ്ട്. 1996-ല്‍ തെലുഗുദേശം പാര്‍ട്ടിനേതാവ് ജി.എം.സി. ബാലയോഗി ലോക്‌സഭാ സ്പീക്കറായിരുന്നു. 2002-ല്‍ അദ്ദേഹം ഹെലികോപ്റ്ററപകടത്തില്‍ മരിച്ചതിനുപിന്നാലെ ശിവസേനാനേതാവ് മനോഹര്‍ ജോഷി ആ സ്ഥാനത്തെത്തി.

പ്രതിപക്ഷത്തിനും സമ്മതന്‍
കോണ്‍ഗ്രസും തൃണമൂലും അടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി പിന്തുണയോടെ ഐകകണ്ഠ്യേനയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. സ്പീക്കര്‍ നിഷ്പക്ഷനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷ പ്രകടിപ്പിച്ചു. ബിര്‍ളയുടെ സാമൂഹിക പ്രവര്‍ത്തന പശ്ചാത്തലത്തിലാണ് മോദി തന്റെ പ്രസംഗത്തില്‍ ഊന്നിയത്. സാമൂഹിക പ്രവര്‍ത്തനത്തിലെ പ്രവര്‍ത്തന മികവിന് ഇപ്പോള്‍ സമൂഹത്തില്‍ മികച്ച അംഗീകാരം കിട്ടിക്കൊണ്ടിരിക്കുകയാണെന്ന മോദി പറഞ്ഞു. പാര്‍ലമെന്റില്‍ ജൂനിയറാണെങ്കിലും ബിര്‍ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പുതുമുറക്കാരനല്ല. ബിര്‍ളയുടെ നേതൃത്വത്തില്‍ കോട്ട വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറിയെന്നാണ് മോദി പ്രശംസിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category