1 GBP = 92.00INR                       

BREAKING NEWS

ഒരു എംഎല്‍എ പോലും ഇല്ലാത്ത ഒരു പാര്‍ട്ടിക്ക് നാല് രാജ്യസഭാ എംപിമാര്‍ ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ പരാജയമാണ്; പരമ്പരാഗതമായ വോട്ടിങ്ങ് രീതി മാറ്റി രണ്ട് സീറ്റുകളും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കും; കോഴ കൊടുത്ത് എംപിമാരെ എത്തിക്കുന്ന കച്ചവടക്കാലം അവസാനിപ്പിക്കാന്‍ ഇനിയെന്തിന് അമിത്ഷാ മടിക്കുന്നു?

Britishmalayali
ഷാജന്‍ സ്‌കറിയ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അവരുടെ പ്രതീക്ഷകളെ പോലും തെറ്റിച്ചുകൊണ്ട് മഹാഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയത് ജനാധിപത്യത്തിന്റെ പരാജയമാണ് എന്ന് പറയുന്നവരോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. ബാലറ്റു പേപ്പറിലുടെ ഈ രാജ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുത്തത് ഈ രാജ്യത്തെ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിനുള്ള അടയാളം തന്നെയാണ്. ബിജെപിയുടെ ഭൂരിപക്ഷം ജനാധിപത്യത്തിന്റെ കൃത്യമായ വിജയമാണ് എന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ പണ്ടേ ശീലിച്ച ചില ജനാധിപത്യ വിരുദ്ധ വികാരങ്ങള്‍ ഒക്കെ ഈ ഭൂരിപക്ഷത്തിന്റെ അവസ്ഥയിലും കാത്തു സൂക്ഷിക്കാന്‍ ബിജെപിയും അതിന്റെ നേതാക്കന്മാരും ഒക്കെ ശ്രമിക്കുന്നത് ദുഃഖകരമായ സാഹചര്യമായി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

അഞ്ചു വര്‍ഷം മുന്‍പ് ബിജെപി അധികാരത്തില്‍ എത്തിയ ശേഷം കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന തരത്തില്‍ രാജ്യമെമ്പാടും കാവിക്കൊടി പാറിക്കുന്നതിന് വേണ്ടി നടത്തിയ പല നീക്കങ്ങളും ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്നതായിരുന്നു. ഗോവ മാത്രമല്ല വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി ഭരണം ഉറപ്പിക്കുന്നതിന് വേണ്ടി ജനവിധിയെ തന്ത്രപരമായി അട്ടിമറിച്ച അനുഭവങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടു കൂടി ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ എങ്കിലും ഇത്തരം കുറുക്കു വഴികള്‍ അവര്‍ ഉപേക്ഷിക്കും എന്ന് കരുതിയത് തെറ്റിപ്പോയി. ഇതിന് ശേഷം നിയമസഭയിലും രാജ്യസഭയിലും പോലും അതേ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്ന ഞെട്ടിക്കുന്ന പ്രവര്‍ത്തികളാണ് കണ്ടു വരുന്നത്.

ഏറ്റവും ഒടുവില്‍ ആന്ധ്രാ പ്രദേശില്‍ ടിഡിപിയുടെ ആറ് രാജ്യസഭാ എംപിമാരില്‍ നാലുപേരെയും ബിജെപി വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. വിലയ്ക്ക് വാങ്ങി എന്ന വാക്ക് ഉപയോഗിക്കുമെങ്കിലും എന്താണ് തെളിവ് എന്ന് ചോദിക്കുമെങ്കിലും അത് കച്ചവടം തന്നെയാണെന്ന് വിവേകമുള്ളവര്‍ക്കൊക്കെ അറിയാം. നാലു എംപിമാരെ വിലകൊടുത്ത് വാങ്ങിയതോടു കൂടി ആന്ധ്രാപ്രദേശില്‍ ഒരു എംപിയോ ഒരു എംഎല്‍എയോ പോലും ഇല്ലാതിരുന്നിട്ടും നാലു രാജ്യസഭാ എംപിമാരെ സമ്മാനിച്ച സംസ്ഥാനമായി ആന്ധ്ര മാറുന്നു. ജനാധിപത്യത്തിന്റെ നാണംകെട്ട കരിദിനമായി ഇതിനെ വിശേഷിപ്പിക്കാതിരിക്കാന്‍ സാധിക്കില്ല. ഇതിനേക്കാള്‍ നാണം കെട്ടതും ഭയപ്പെടുത്തുന്നതുമാണ് ഗുജറാത്തില്‍ നിന്നുള്ള വാര്‍ത്തകള്‍.


അവിടെ 100 സീറ്റുകള്‍ നേടി ബിജെപി കൃത്യമായ ഭൂരിപക്ഷത്തോടു കൂടി ഭരണം നടത്തുകയാണ് 77 സീറ്റുകളോടെ കോണ്‍ഗ്രസും തൊട്ടു പിന്നാലെയുണ്ട്. അവിടെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ഒഴിവ് വന്നപ്പോള്‍ നമ്മുടെ രാജ്യം ഇതു വരെ നടപ്പിലാക്കിയ പ്രിഫറന്‍ഷ്യല്‍ വോട്ടിങ് സിസ്റ്റത്തിലൂടെ നടപ്പാക്കിയാല്‍ ഒരു സീറ്റില്‍ മാത്രമേ ബിജെപിക്ക് വിജയം ഉറപ്പിക്കാന്‍ കഴിയൂ. രണ്ടാമത്തെ സീറ്റ് കോണ്‍ഗ്രസ് നേടും. അത് ഒഴിവാക്കുന്നതിന് വേണ്ടി നമ്മുടെ രാജ്യത്തെ ഇതുവരെയുള്ള രാജ്യസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രമൊക്കെ മറന്നുകൊണ്ട് രണ്ട് പ്രത്യേക നോട്ടിഫിക്കേഷനുകളിലൂടെ രണ്ട് തിരഞ്ഞെടുപ്പായി നടത്തുമ്പോള്‍ ബിജെപി ഉറപ്പിക്കുന്നത് അവരുടെ രണ്ട് സീറ്റുകളാണ്.

പരാജയപ്പെടുന്നത് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഇന്നുവരെയുള്ള പാരമ്പര്യം മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന ജനാധിപത്യത്തിന്റെ ഏറ്റവും സ്വതന്ത്രമായ അവിഭാജ്യ ഘടകത്തിന്റെ വിലയ്ക്കെടുക്കല്‍ കൂടിയാണ്.  ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category