1 GBP = 91.30 INR                       

BREAKING NEWS

മലയാളത്തിലെ ജീവിതോന്മുഖമായ രചനകളുടെ തമ്പുരാനോട് നേരിട്ടു സംവദിക്കാം; കെ .പി.രാമനുണ്ണിയുമായി ഈ മാസം 29ന് ലണ്ടനില്‍ മുഖാമുഖം ഒരുക്കുന്നു

Britishmalayali
മുരളീ മുകുന്ദന്‍

വര്‍ഷത്തെ ജൂണ്‍ ആമോദങ്ങള്‍ക്ക് ആരവം കൂട്ടുവാനായി 'കട്ടന്‍ കാപ്പിയും കവിതയും' സദസ്സിലേക്ക് വിശിഷ്ടാതിഥിയായി വരുന്നത് മലയാളത്തിലെ പ്രമുഖ സാഹിത്യകാരാനായ കെ.പി.രാമനുണ്ണിയാണ്. 


'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ മനര്‍പാര്‍ക്കിലുള്ള 'കേരള ഹൗസി'ല്‍ വെച്ച്, ഈ മാസം 29ന് ശനിയാഴ്ച്ച വൈകിട്ട് 5.30 മുതല്‍ അരങ്ങേറുന്ന കലാസാഹിത്യ കൂട്ടായ്മയിലാണ് ഇദ്ദേഹം സാസാരിക്കുക. എഴുത്തും പ്രഭാഷണവുമായി കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക ലോകത്ത് എന്നും സ്ഥിരസാന്നിദ്ധ്യമായി നിറഞ്ഞു നില്‍ക്കുന്ന ഒരു എഴുത്തുകാരനാണ് പൊന്നാനിക്കാരനായ മുന്‍ ബാങ്കുദ്യോഗസ്ഥനും, മാധ്യമം വാരികയുടെ പത്രാധിപരുമായിരുന്ന കെ.പി രാമനുണ്ണി.

സൂഫി പറഞ്ഞ കഥ, ദൈവത്തിന്റെ പുസ്തകം, ജീവിതത്തിന്റെ പുസ്തകം എന്നീ നോവല്‍ രചനകള്‍ക്ക് കേരള - കേന്ദ്ര സാഹിത്യ അക്കാദമി, വയലാര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മലയാളത്തിലെ നോവലിസ്റ്റും, ചെറുകഥാകൃത്തുമായ കെ.പി. രാമനുണ്ണി ധാരാളം ലേഖന സമാഹാരങ്ങളും എഴുതിയിട്ടുള്ള ഒരു സാഹിത്യ വല്ലഭനാണ്.

ധാരാളം ലേഖന സമാഹാരങ്ങളടക്കം, 'പുരുഷ വിലാപം, പ്രകാശം പരത്തുന്ന ആണ്‍കുട്ടി, പ്രണയ പര്‍വ്വം, അവള്‍ മൊഴിയുകയാണ്, ജാതി ചോദിക്കുക, കുര്‍ക്‌സ്, വേണ്ടപ്പെട്ടവന്റെ കുരിശ്, വിധാതാവിന്റെ ചിരി' എന്നിങ്ങനെ വിശ്വാസവും മിത്തും കൂട്ടിക്കലര്‍ത്തി ജീവിതഗന്ധികളായ അനേകം കഥാസമാഹാരങ്ങളും കെ.പി.ആര്‍ എഴുതി പുറത്തിറക്കിയിട്ടുണ്ട്.

കെ.പി. രാമനുണ്ണിയെ നേരിട്ടു കാണുവാനും അദ്ദേഹത്തിന്റെ ജീവിതോന്മുഖമായ രചനകളെ കുറിച്ച് ചര്‍ച്ച ചെയ്യുവാനും - മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാ ഭാഷാസ്‌നേഹികളേയും ജൂണ്‍ അവസാനത്തെ ശനിയാഴ്ച കേരള ഹൗസിലേക്ക് സ്വാഗതം ചെയ്യുന്നു.
സ്ഥലത്തിന്റെ വിലാസം
Kerala House, 671 Romford Road, Manor Park, London, E12 5AD
Free parking is available on the following roads on Saturday - Durham Road, Albany Road, Wentworth Road & Clarance Road.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category