1 GBP = 85.80 INR                       

BREAKING NEWS

കൂടല്ലൂരുകാര്‍ ഉട്ടോക്‌സിറ്ററിലേക്ക്; നീന്തല്‍ അടക്കം വൈവിധ്യ പരിപാടികളുമായി മൂന്നു ദിവസം അവര്‍ ആഘോഷമാക്കും; 10-ാം സംഗമത്തിന് ഇന്ന് തുടക്കം കുറിക്കും

Britishmalayali
kz´wteJI³

കോട്ടയം ജില്ലയിലെ പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ കൂടല്ലൂരില്‍നിന്ന് യു.കെ.യുടെ വിവിധ ദേശങ്ങളില്‍ കുടിയേറി താമസിക്കുന്ന കൂടല്ലൂര്‍ നിവാസികളുടെ ഈ വര്‍ഷത്തെ സംഗമം ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി വൈവിധ്യങ്ങളായ കലാകായിക പരിപാടികളോടു കൂടി നടത്തപ്പെടും. 2006ല്‍ മാഞ്ചസ്റ്ററില്‍ തുടങ്ങിയ ഈ നാട്ടു സംഗമം നൂതനപരിപാടികളുമായി എല്ലാവര്‍ഷവും യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തി വരികയാണ്.

പിറന്ന നാടിന്റെ നന്മകള്‍ ഓര്‍ത്തെടുക്കുവാനും സ്വന്തം നാട്ടുകാരോടും, കളിക്കൂട്ടുകാരോടുമൊപ്പം എല്ലാം മറന്ന് മൂന്ന് ദിനങ്ങള്‍ ആഘോഷിക്കുവാനായി  50ല്‍ പരം കുടുംബങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തത്. നാളെ ശനിയാഴ്ച പ്രഭാത ഭക്ഷണത്തിന് ശേഷം വിവിധ പ്രായക്കാര്‍ക്കായി നീന്തലിനുള്ള സൗകര്യവും അതോടൊപ്പം പലതരത്തിലുള്ള കായിക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ശനിയാഴ്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുന്‍ യു.കെ.കെ.സി.എ. പ്രസിഡന്റ് ബെന്നി മാവേലിയുടെ അധ്യക്ഷതയില്‍, കൂടല്ലൂര്‍ നിവാസിയും ലിവര്‍പൂള്‍ ക്നാനായ മിഷന്‍ ഡയറക്ടറുമായ ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍ ഉദ്ഘാടനം ചെയ്യും. സംഗമത്തിന്റെ മറ്റു കോര്‍ഡിനേറ്റര്‍സായ തോമസ് ചേത്തലില്‍, ബേബി പള്ളിപ്പറമ്പില്‍, ഷാജി അയ്യമ്പടം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

തദവസരത്തില്‍ യു.കെ.യിലെ വിവിധ മേഖലകളില്‍ പ്രശോഭിച്ചു നില്‍ക്കുന്നവരെ ആദരിക്കും. ഇതേ തുടര്‍ന്ന് സ്നേഹ മാവേലില്‍, ഷാരോന്‍ പള്ളിപ്പറമ്പില്‍ എന്നീ മിടുക്കികള്‍ കോര്‍ഡിനേറ്റും കോറിയോഗ്രാഫും ചെയ്ത് 25ല്‍ പരം കൗമാര കലാകാരികള്‍ അവതരിപ്പിക്കുന്ന സ്വാഗതനൃത്തവും അതിനുശേഷം കലാസന്ധ്യക്ക് ചുക്കാന്‍ പിടിക്കുന്ന ടെസ്സി മാവേലില്‍, ഷൈജ പള്ളിപ്പറമ്പില്‍, ബിന്ദു പള്ളിപ്പറമ്പില്‍, നിമ്മി ചെമ്മങ്ങാട്ട്, ഷാന്റി പല്ലാട്ടുമഠം, വിനീത  തൈത്തറപ്പേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നയനമനോഹരമായ വിവിധ കലാപരിപാടികള്‍ അരങ്ങേറും. അതോടൊപ്പം യു.കെ.യിലെ അറിയപ്പെടുന്ന പിന്നണി ഗായകന്‍ റെക്‌സ് ആന്റ് ടീം അവതരിപ്പിക്കുന്ന ഗാനമേള സംഗമത്തിന് കൊഴുപ്പേകും.

23നു ഞായറാഴ്ച രാവിലെ 11 മണിക്ക് കൂടല്ലൂരിലെ പ്രവാസികള്‍ക്കായി ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. സംഗമത്തിന്റെ മുഴുവന്‍ സമയവും ഭക്ഷണം ഒരുക്കുന്നത് കൂടല്ലൂര്‍ക്കാരന്‍ തന്നെയായ ഷാജി പള്ളിപറമ്പില്‍ ആണ്. ഏറെ മധുരസ്മരണകള്‍ സമ്മാനിച്ച് ഞായറാഴ്ച്ച നാലു മണിയോടുകൂടി ഈ വര്‍ഷത്തെ സംഗമം പര്യവസാനിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category