1 GBP = 91.30 INR                       

BREAKING NEWS

ഇത് സംഗമങ്ങളുടെ കാലം; ഗ്ലോബല്‍ മോനിപ്പള്ളി പ്രവാസി സംഗമം നാളെ വൂസ്റ്ററില്‍; കൊഴുപ്പേകാന്‍ മോനിപ്പള്ളി മാരാരുടെ ചെണ്ടമേളവും വടംവലി മത്സരവും

Britishmalayali
സിജു സ്റ്റീഫന്‍

മോനിപ്പള്ളി: യുകെയില്‍ കോട്ടയം ജില്ലയിലെ മോനിപ്പള്ളി നിവാസികളുടെ നാളെ ശനിയാഴ്ച നടത്തപ്പെടുന്ന പതിമൂന്നാമത് സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൂസ്റ്റര്‍ നിവാസികളായ നോബിയും, ജെയ്‌മോനും, കുര്യാച്ചനും ആതിഥേയത്വം വഹിയ്ക്കുന്ന സംഗമം രാവിലെ പത്തു മണിയ്ക്ക് വൂസ്റ്ററിലെ ക്രൗണ്‍ പാരിഷ് ഹാളില്‍ വച്ച് ആരംഭിച്ച് വൈകുന്നേരം എട്ടു മണിയ്ക്ക് അവസാനിയ്ക്കും. മോനിപ്പള്ളി മാരാരുമാരുടെ ചെണ്ടമേളത്തോടെ ആരംഭിയ്ക്കുന്ന സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും കൂടാതെ ഫണ്‍ ഗെയിമുകള്‍, കൂടാതെ ഹാളിനോട് ചേര്‍ന്ന് കിടക്കുന്ന പാര്‍ക്കില്‍ കായിക മല്‍സരങ്ങളും, അവസാനം മോനിപ്പള്ളി ഗ്രാമത്തിന്റെ കായിക ഇനമായ വടംവലി മത്സരവും നടത്തപ്പെടും. പതിമൂന്നാമത് ഗ്ലോബല്‍ മോനിപ്പള്ളി പ്രവാസി സംഗമത്തിലേയ്ക്ക് മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളില്‍ ഉള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

സംഗമ വേദിയുടെ വിലാസം
Crowle Parish Hall, Worcester, WR7 4AZ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
SIJU , 07915615725/  VINOD  07969463179/ SANTHOSH 07903006957/ STRADINE 07723034946/ SHINU 07846400712/ JAIMON 07985276911/ NOBY 07480841084/ KURIACHAN   07728621326

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category