1 GBP = 85.00 INR                       

BREAKING NEWS

ഓട്ടിസം ബാധിച്ച കുട്ടികളുടെ സ്‌കൂളിലെ പ്രാക്ടീ ഷണര്‍ ജോലിക്കൊപ്പം യൂണിവേഴ്സിറ്റി പഠനവും; കാരുണ്യത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറക്കാന്‍ സ്വിന്റണിലെ സ്റ്റെന്‍സിയും

Britishmalayali
രശ്മി പ്രകാശ്

സാമൂഹിക സേവനം ചെയ്യാന്‍ മനസ്സുണ്ടാവുക എന്നത് ഒരു ചെറിയ കാര്യമല്ല. പുതുതലമുറയിലെ ഇത്തരത്തിലുള്ള ചിന്തകളും പ്രവര്‍ത്തിയും സമൂഹത്തിന് ഏറെ പ്രചോദനം നല്‍കുന്നതാണ്. ആകാശത്തിന്റെ അനന്ത വിഹായസ്സില്‍ നിന്നും ഭൂമിയിലേക്കുള്ള കുതിപ്പിനായി സ്വിന്‍ഡനില്‍ നിന്നുള്ള സ്റ്റെന്‍സി റോയ് എന്ന ഈ മിടുക്കി എത്തുകയാണ്. ചാരിറ്റി ധനസമാഹരണത്തോടൊപ്പം, പെണ്‍കുട്ടികള്‍ ഒന്നിലും പിന്നിലല്ല എന്നൊരു വലിയ സന്ദേശം കൂടിയാണ് സ്റ്റെന്‍സിയുടെ ഈ ചുവടുവെയ്പ്പ് സമൂഹത്തിന് നല്‍കുന്നത്.

പഠനത്തോടൊപ്പം നൃത്തവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു മുന്നോട്ടു പോകുന്ന സ്റ്റെന്‍സി ഇപ്പോള്‍ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറും സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ പ്രശ്നങ്ങളും ബാധിച്ച കുട്ടികളുടെ പ്രീ സ്‌കൂള്‍ പ്രാക്റ്റീഷനര്‍ ആയി ജോലി നോക്കുന്നു. ഒപ്പം ഓക്സ്‌ഫോര്‍ഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റിയില്‍ നിന്നും BA (Hons) പൂര്‍ത്തിയാക്കിയ സ്റ്റെന്‍സി ഇപ്പോള്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ചെയ്തു വരികയാണ്.
മലയാളി കമ്മ്യൂണിറ്റിയില്‍ മാത്രമല്ല ഇതര വേദികളിലും നിറ സാന്നിധ്യമായ സ്റ്റെന്‍സി ലണ്ടനില്‍ ഭാരതീയ വിദ്യാഭവനില്‍ നിന്നാണ് ഭരതനാട്യത്തില്‍ ഗ്രേഡ് 5 കരസ്ഥമാക്കിയത്. സാഹസികതയെക്കാളും നഴ്സിംഗ് പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തവരുടെ മനസ്സിന്റെ വിങ്ങലും ചാരിറ്റി പ്രവര്‍ത്തനങ്ങളോടുള്ള താല്‍പര്യവുമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ഭാഗമാകാന്‍ സ്റ്റെന്‍സിയെ പ്രേരിപ്പിച്ചത്. സ്‌കൈ ഡൈവിംഗിലൂടെ 1000 പൗണ്ട് സമാഹരിക്കാനാണ് സെന്‍സി ആഗ്രഹിക്കുന്നത്.

സാമൂഹിക സേവനത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയും മലയാളികളുടെ അഭിമാനവുമായ റോയ് സ്റ്റീഫന്‍ ബിഇഎമ്മിന്റെ പ്രിയ പുത്രിയാണ് സ്റ്റെന്‍സി എന്നുകൂടി അറിയുമ്പോള്‍ മലയാളികള്‍ക്ക് ഇതിരട്ടി മധുരമാകും എന്ന കാര്യത്തില്‍ സംശയമില്ല. പിതാവിന്റെ പാതയില്‍ തന്നെയാണ് സ്റ്റെന്‍സിയും സഞ്ചരിക്കുന്നത്. സാമൂഹ്യ, കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സ്റ്റെന്‍സി ആകാശച്ചാട്ടത്തിലേക്കും എത്തുമ്പോള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ഇതൊരു മുതല്‍ക്കൂട്ടു തന്നെയാണ്. 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിയായ റോയ് സ്റ്റീഫന്‍ 2019 - സ്‌കൈ ഡൈവിംഗ് ടീം ജോയിന്റ് കണ്‍വീനറില്‍ ഒരാള്‍ കൂടിയാണ്. സ്റ്റെന്‍സിയുടെ 'അമ്മ ലിസി ആതുര ശുശ്രൂഷാ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്ന സ്റ്റെഫിന്‍ റോയ് ഏക സഹോദരനാണ്. സ്വിന്‍ഡന്‍ മലയാളികള്‍ക്ക് മാത്രമല്ല യുകെ മലയാളികള്‍ക്കെല്ലാം ഏറെ പ്രചോദനം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് റോയ് സ്റ്റീഫനും കുടുംബവും ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്. 

ഇനി അവസരം ഏതാനും പേര്‍ക്കു മാത്രം
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കൈ ഡൈവിംഗിലേക്ക് ഇനി അവസരം ഏതാനും പേര്‍ക്കു മാത്രം. 30 പേര്‍ക്കാണ് ആകെ പങ്കെടുക്കാന്‍ സാധിക്കുക. ഇതില്‍ 25 പേരെ ഇപ്പോള്‍ തന്നെ തെരഞ്ഞെടുത്തു കഴിഞ്ഞു. ബാക്കിയുള്ള അഞ്ചു പേര്‍ക്കായുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുക

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്‌സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം.

സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. ആദ്യം പേര് നല്‍കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുക. 16 വയസുകഴിഞ്ഞ നിങ്ങളുടെ മക്കള്‍ക്കും ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സെര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.
സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.
മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്‌കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category