1 GBP = 88.40 INR                       

BREAKING NEWS

ബിനോയിയെ കുറ്റം പറയരുത് .. അയാള്‍ ആരെയും വഞ്ചിച്ചിട്ടില്ല .. പക്ഷേ ഉറ ബിനോയിയെ ചതിച്ചു ..

Britishmalayali
സോണി ജോസഫ്‌

നോരമ പോലുള്ള പത്രം നടത്തുന്ന ബൂര്‍ഷകളുടെ മക്കളും ആ പത്രം വായിക്കുന്ന സെമി - ബൂര്‍ഷകളുടെ മക്കളും മുന്തിയ ഇനം എം ആര്‍ എഫ് റബറല്ലാതെ വേറൊന്നും കണ്ടിട്ടില്ല .. അതുകൊണ്ടു അവരത് മാത്രമേ ഉപയോഗിക്കൂ .. അതില്‍ മാത്രമേ വിശ്വസിക്കൂ..

ഇപ്പോഴും എപ്പോഴും ദേശാഭിമാനി മാത്രം വായിക്കുന്ന

കേരളത്തിലെ മുണ്ടുടുത്ത സഖാക്കള്‍

ചൈനയിലെ കുട്ടിപ്പാന്റിട്ട സഖാക്കള്‍ ഉണ്ടാക്കിയ നിലവാരം കുറഞ്ഞ ലാറ്റക്‌സ് റബറിനെ മാത്രമേ സ്‌നേഹിക്കൂ .. കാരണം റബര്‍ വെട്ടാനൊന്നും ഒരു സഖാവും പോയതായി കേരളാ ചരിത്രം പറയുന്നില്ല . റബര്‍ കൃഷി ,വെട്ടലൊക്കെ സാമൂഹിക പുരോഗമനം എന്തെന്നറിയാത്ത കുറെ മലയോര - കോട്ടയം ക്രിസ്ത്യാനികളുടെ കുലത്തൊഴിലാണല്ലോ ..

അതുകൊണ്ടു കേരളാ ബൂര്‍ഷകളുടെ റബര്‍കൃഷിയെ പിന്തുണക്കാത്ത സഖാക്കള്‍ കമ്മ്യുണിസ്റ്റ് ചൈനയുടെ 
ലാറ്റക്‌സ് ഉറകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു ..

ബൂര്‍ഷ്വ മുതലാളികളുടെ മക്കള്‍ ക്വാളിറ്റി കൂടിയ മുന്തിയ ഇനം ഉറകള്‍ ഉപയോഗിക്കുമ്പോള്‍ തെഴിലാളി പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന പാര്‍ട്ടിയുടെ അണികളും അവരുടെ മക്കളും താഴേക്കിടയിലുള്ള വിലകുറഞ്ഞ ഉറകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നത് പാര്‍ട്ടി നേരിടുന്ന ഇപ്പോളത്തെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ..

അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ ഇക്കാര്യം പ്രധാന ചര്‍ച്ചക്കെടുത്ത് ഇതിനൊരു പരിഹാരം ഉണ്ടാക്കണം..

സാമൂഹ്യ സമത്വം എല്ലാമേഖലയിലും വരണം ..മുന്തിയ ഇനം ഉറകള്‍ ഉപയോഗിക്കാന്‍ ഇനിയെങ്കിലും 
വിപ്ലവപാര്‍ട്ടി അംഗങ്ങളെയും അവരുടെ മക്കളെയും അനുവദിക്കണം .. മാത്രമല്ല അങ്ങനെയുള്ളവരെ ഇനിയെങ്കിലും ബൂര്‍ഷകളായി കാണരുത് ..

പാര്‍ട്ടിക്ക് രക്ഷപെടാന്‍ ഇനി വേണ്ടത് ഇത്തരം പുരോഗമനപരമായ തീരുമാനങ്ങളും നിലപാടുകളും ആണ് ..

സ്ത്രീ ശാക്തീകരണം പോലെ തന്നെ പ്രധാനമാണ് പുരുഷ രക്ഷീകരണവും..

ഇല്ലെങ്കില്‍ ബീഹാറിലെ പോലെ ആമസോണ്‍ വനത്തിലും പാര്‍ട്ടിക്ക് അംഗങ്ങള്‍ ഉണ്ടായേക്കാം ..

എത്ര ബക്കറ്റു പിരിവു നടത്തിയാലാ ഈ കുഞ്ഞുങ്ങള്‍ക്കൊക്കെ അമൂലും പാര്‍ലെ ജി ബിസ്‌കറ്റും കിണ്ടര്‍ ജോയി മുട്ടായിയും ഒക്കെ മേടിച്ചു കൊടുക്കാന്‍ പറ്റുക ..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam