1 GBP = 91.30 INR                       

BREAKING NEWS

പ്രതിസന്ധികളെ മറികടന്ന സൈനികന്റെ പ്രണയസാഫല്യത്തിനും വില്ലനായി വിധിയുടെ വിളയാട്ടം; നവവരന്റെ ജീവനെടുത്ത ബൈക്കപകടത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍; ഭാര്യയുടെ കണ്‍മുന്നില്‍ വി ആര്‍ രാജീവ് കൊല്ലപ്പെത് വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം തിരികെ പോകവെ

Britishmalayali
kz´wteJI³

പാലക്കാട്: ബൈക്കപകടത്തിന്റെ രൂപത്തില്‍ മരണം സൈനികനെ കാത്തിരുന്നത് വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം തിരികെ വീട്ടിലേക്കു പോകവേ. കല്ലടിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണന്‍-ശശികല ദമ്പതികളുടെ മകന്‍ വി.ആര്‍. രാജീവ് (26) ആണ് ഭാര്യയുടെ കണ്‍മുന്നില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിസന്ധികളെ മറികടന്ന് പ്രണയം പൂവണിഞ്ഞെങ്കിലും വിധി തട്ടിപ്പറിച്ചത് രാജീവും പ്രിയങ്കയും സ്വപ്നം കണ്ട ജീവിതമായിരുന്നു.

സൈനികനായ രാജീവ് ആസാമില്‍ ജോലി ചെയ്യവേയാണ് പ്രിയങ്കയെ കാണുന്നതും പ്രണയത്തിലാകുന്നതും. ആസാമില്‍ തുടങ്ങിയ പ്രണയം പ്രതിസന്ധികള്‍ക്കൊടുവിലാണ് വിവാഹത്തിലെത്തിയത്. ആസാമിലെ ടെസ്പൂര്‍ സ്വദേശിനിയായ ധന്‍ദാസിന്റെ മകള്‍ പ്രിയങ്കാദാസുമായി കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു രാജീവിന്റെ വിവാഹം. കരിമ്പ പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങവേയാണ് അപകടം രാജീവിന്റെ ജീവനെടുത്തത്.

ഇന്നലെ ഉച്ചയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. രാജീവ് മാത്രമായിരുന്നു ബൈക്കിലുണ്ടായിരുന്നത്. ബൈക്കിന് പിന്നാലെ ഓട്ടോയിലാണ് ഭാര്യയും അച്ഛനും വന്നത്. ദേശീയപാത തുപ്പനാട് പാലത്തിനു സമീപത്ത് വച്ച് രാജീവ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു പിക്കപ് വാനില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റു കിടന്ന രാജീവിനെ അതേ ഓട്ടോയില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവധി കഴിഞ്ഞ് ഇന്ന് തിരികെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കെയായിരുന്നു അപകടം.

ആസാമില്‍ നിന്ന് ജമ്മു കാശ്മീരിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാജീവ് ഇന്ന് മടങ്ങാനിരിക്കുകയായിരുന്നു. മൃതദേഹം വാലിക്കോട് വേദവ്യാസ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് ഐവര്‍ മഠം ശ്മശാനത്തില്‍ സംസ്‌കരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category