1 GBP = 85.80 INR                       

BREAKING NEWS

ഇന്ന് സൗഹൃദം പുതുക്കല്‍.. നാളെ പാചക ക്ലാസും കുട്ടികള്‍ക്കുള്ള ക്ലാസും... 23നു വിനോദ യാത്രയും സമാപനവും; കോഴാക്കാരുടെ സംഗമം യോര്‍ക്ക് ഷെയറില്‍

Britishmalayali
kz´wteJI³

കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പുണ്യ ഭൂമിയായ കുറവിലങ്ങാട്ടെ കോഴാ കരയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ കോഴാക്കാരുടെ എട്ടാമത് സംഗമം മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി അതിവിപുലമായ പരിപാടികളോടു കൂടി ഈ 21 മുതല്‍ 23 വരെ യോര്‍ക്ക് ഷെയറിലെ വോര്‍ട്‌ലിയിലുള്ള ഗ്രീന്‍ മോറില്‍ വച്ച് നടക്കും.


ഇന്നു വൈകുന്നേരം ആറു മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന സൗഹൃദ കൂട്ടായ്മ. 22നു രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കലാ കായിക മത്സരങ്ങള്‍ ജിന്‍സ് കൊച്ചുമല ഉദ്ഘാടനം ചെയ്യും. അടുക്കള എന്ന പ്രോഗ്രാമില്‍ രുചിയേറും കേരളീയ വിഭവങ്ങള്‍ എങ്ങനെ തയ്യാറാക്കാമെന്ന് പാചക രത്നം സ്മിതാ ലിജോ അവതരിപ്പിക്കും. പുതുതലമുറക്കായി കേരളീയ സംസ്‌കാരം കലാ കായിക പാരമ്പര്യം എന്നീ വിഷയങ്ങളില്‍ ജെറി ഷാജി ക്ലാസുകള്‍ നയിക്കും.

23ന് യോര്‍ക്ക് ഷെയറിന്റെ പ്രകൃതി മനോഹാരിതയും വശ്യം ഭംഗിയും ആസ്വദിച്ചതിനു ശേഷം വൈകുന്നേരം മൂന്നു മണിക്ക് സമാപന സമ്മേളനം നടക്കും. സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ സംസാരിക്കും. എം. പി. ഇ. ഡി. എ. മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് ജോസഫ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. നടന കലയുടെ വിസ്മയം തീര്‍ക്കുന്ന റിനു ജിമ്മിയുടെ നേതൃത്വത്തില്‍ നടക്കുന്ന നൃത്താവിഷ്‌കാരത്തോടു കൂടി ഈ വര്‍ഷത്തെ കോഴാ സംഗമത്തിന് തിരശീല വീഴും.

ന്യൂജന്‍ യുഗത്തില്‍ അതിവേഗം ബഹുദൂരം പായുന്ന ഈ കാലഘട്ടത്തില്‍ സൗഹൃദങ്ങള്‍ക്കും സ്നേഹ ബന്ധങ്ങള്‍ക്കും പത്തരമാറ്റിന്റെ തിളക്കം ഈ കാലഘട്ടത്തിലും കൈമോശം വന്നു ചേര്‍ന്നിട്ടില്ലായെന്ന് ഓര്‍മ്മിച്ചു കൊണ്ട് മൂന്നു ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രവാസ കാലത്ത് ഗൃഹാതുരത്വമോതുന്ന ഈ സൗഹൃദ കൂട്ടായ്മകള്‍ക്ക് അല്‍പം മണിക്കൂറുകള്‍ മാത്രം ലഭിക്കുന്നത് പോരായ്മയാണെന്നുള്ള തിരിച്ചറിവാണ് ഇക്കുറി മൂന്ന് ദിനങ്ങളിലായി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

കോഴാ സംഗമത്തിന്റെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഈ പരിപാടികളിലേക്ക് എല്ലാ കോഴാ നിവാസികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
പരിപാടികള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Chapel Lane, Green Moor Wortley, Sheffield, Yorkshire, S35 7DX
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷാജി തലച്ചിറ - 07878528236, സജിമോന്‍ രാംനിവാസ് - 07960394174, സുരേഷ് വട്ടക്കാട്ടില്‍ - 07830906560, ജിമ്മി പൂവാട്ടില്‍ - 07440029012

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category