1 GBP = 92.00INR                       

BREAKING NEWS

കോടിയേരിയെ പോലൊരാള്‍ സിപിഎം പോലൊരു പാര്‍ട്ടിയുടെ സെക്രട്ടറിയായത് എങ്ങനെയാണെന്നാണ് ആദ്യം ചിന്തിക്കേണ്ടത്? മക്കളുടെ ബിനാമി ഇടപാടുകളും അവിഹിത ബന്ധങ്ങളും ചര്‍ച്ചയായപ്പോഴൊക്കെ ന്യായീകരിക്കാന്‍ ഇറങ്ങിയവരും തിരിച്ചടിക്ക് അര്‍ഹരാണ്; പാര്‍ട്ടി നേതാക്കളുടെ മക്കള്‍ സിപിഎമ്മിന്റെ കുലം മുടിക്കുമ്പോള്‍

Britishmalayali
ഷാജന്‍ സ്‌കറിയ

സിപിഎം എന്ന കേരളം ഭരിക്കുന്ന പാര്‍ട്ടിക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. 20ല്‍ 19 ഇടങ്ങളിലും ഞെട്ടിക്കുന്ന പരാജയം ഉണ്ടായി എന്ന് മാത്രമല്ല ഈ പരാജയത്തിന് മുന്‍പ് സംഭവിച്ചത് പോലുള്ള അപജയം തുടരുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ച്ചകള്‍ കഴിഞ്ഞപ്പോഴേയ്ക്കും സിപിഎമ്മിനെ വട്ടം ചുറ്റി നിലം പരിശാക്കാന്‍ പറ്റുന്ന രണ്ട് പ്രധാനപ്പെട്ട വിവാദങ്ങള്‍ കൂടി അവരുടെ കഴുത്തില്‍ കടിച്ചു മുറിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂരിലെ ആന്തൂര്‍ എന്ന സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ ഒരു പാര്‍ട്ടിക്കാരന് ജീവിതം മടുത്ത് ആത്മഹത്യ ചെയ്യേണ്ടി വന്നത് പാര്‍ട്ടിയിലെ ഏറ്റവും സമുന്നതനായ നേതാവിന്റെ ഭാര്യയയുടെ പീഡനം മൂലമാണ് എന്നത് ഒരു വശത്ത് ഞെട്ടിക്കുമ്പോള്‍ പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകന്റെ പെണ്‍വാണിഭ കഥകളുടെ വിശദാംശങ്ങള്‍ പുറത്ത് വരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ എന്ന പാര്‍ട്ടി സെക്രട്ടറിയുടെ മൂത്ത മകന്‍ ദുബായില്‍ അറസ്റ്റിന്റെ വക്കില്‍ വരെ എത്തിയത് സാമ്പത്തിക ഇടപാടുകളുടേയും വഞ്ചനയുടേയും പേരിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതേ മകനെതിരെ ഒരു ബീഹാറുകാരി യുവതി എത്തുന്നത് എട്ടു വയസുള്ള ഒരു കുട്ടിയുടെ അച്ഛനാണ് മകന്‍ എന്ന് പറഞ്ഞുകൊണ്ടാണ്. ഈ എട്ട് വര്‍ഷവും പാര്‍ട്ടി നേതാവിന്റെ മകന്‍ കുഞ്ഞിനെ സംരക്ഷിച്ചുവെന്നും ഇപ്പോള്‍ മറ്റൊരു വിവാഹം നടത്തി തന്നെ വഴിയാധാരമാക്കി എന്നും പറഞ്ഞുകൊണ്ട് ആ പെണ്‍കുട്ടി പൊലീസില്‍ പരാതി കൊടുക്കുമ്പോള്‍ ഞെട്ടി വിറയ്ക്കേണ്ടത് കേരളത്തിന്റെ സാംസ്‌കാരിക സദാചാര ബോധം മാത്രമല്ല സിപിഎമ്മിന്റെ നവോത്ഥാന പുരോഗമന സ്ത്രീ മുന്നേറ്റ ചരിത്രം കൂടിയാണ്.

ചിലരൊക്കെ ചോദിക്കുന്നു ബിനോയ് കോടിയേരി പെണ്ണ് പിടിക്കാന്‍ പോയാല്‍ കോടിയേരി എന്ത് പിഴച്ചു എന്ന് അതിനുള്ള ഉത്തരം ലളിതമാണ്. മക്കളുടെ തോന്ന്യവാസത്തിന് അച്ഛന്‍ കൂട്ടു നിന്നാല്‍ ആ ഉത്തരവാദിത്വം നിയമത്തിന്റെ ഭാഷയില്‍ ജോയിന്റ് ലയബിലിറ്റി എന്ന് പറയും അത് അച്ഛനും ഉണ്ട്. മക്കള്‍ ഇങ്ങനെയൊക്കെ ആണ് എന്ന് കോടിയേരി ബാലകൃഷ്ണന് മാത്രമല്ല സിപിഎമ്മിലെ നേതാക്കന്മാര്‍ക്കൊക്കെയും അറിയാം. എന്നിട്ടും അവരെ അഴിഞ്ഞാടാന്‍ വിടുകയും അവരുടെ അഴിഞ്ഞാട്ടം എന്ന് പറയുന്നത് സിപിഎം എന്ന് പറയുന്ന അവരുടെ സംവിധാനത്തിലെ അവരുടെ പങ്കായി മാറുകയും ചെയ്യുമ്പോള്‍ കോടിയേരി ബാലകൃഷ്ണന് മാത്രമല്ല പിണറായി വിജയന് പോലും ഒഴിഞ്ഞ് മാറാന്‍ കഴിയുകയില്ല.


പാര്‍ട്ടി നേതാക്കന്മാരുടെ മക്കള്‍ പോയിട്ട് നേതാക്കന്മാര്‍ക്ക് പോലും കയറിക്കിടക്കാന്‍ ഒരു വീടു പോലും ഇല്ലാത്ത നേതാക്കന്മാര്‍ സംഭാവന നല്‍കിയ പാര്‍ട്ടിയാണ് സിപിഎം. പക്ഷേ ഇന്ന് കോടിയേരിയുടെ മക്കള്‍ അത്യാഡംബര ക്കാറില്‍ വട്ടം കറങ്ങി നടക്കുകയും ലോകമെമ്പാടും ഉടായിപ്പ് സാമ്പത്തിക ഇടപാട് നടത്തുകയും ഒരു ഡാന്‍സുകാരി പെണ്ണിന്റെ ശരീരത്തിലേക്കും മുഖത്തേക്കും നോട്ടുകെട്ടുകള്‍ ഒക്കെ വാരിയെറിയുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഈ പാര്‍ട്ടി എങ്ങനെ പോയി എന്ന ചോദ്യം ചോദിക്കേണ്ടി വരും. ദുബായിലെ ഡാന്‍സു ബാറുകളുടെ ചരിത്രം അറിയുന്നവര്‍ക്കറിയാം ഒരു പെണ്‍കുട്ടിയെ ബാറില്‍ നിന്നും ഇറക്കിക്കൊണ്ട് പോകണമെങ്കില്‍ എത്ര കാശ് മുടക്കുണ്ടാകുമെന്ന്.

അതൊക്കെ ചെയ്യുന്നതിനുള്ള സാമ്പത്തിക സ്ഥിതി ബിനോയ് കോടിയേരിയെന്ന ഒരു പണിയുമില്ലാതെ പാര്‍ട്ടി നേതാവിന്റെ മകന് എങ്ങനെയുണ്ടായി. അതിനേക്കാള്‍ പ്രധാനപ്പെട്ട ചോദ്യം കോടിയേരി ബാലകൃഷ്ണനെ പോലെ ഒരാള്‍ എങ്ങനെ ഈ പാര്‍ട്ടിയുടെ സെക്രട്ടറിയായി എന്നതാണ്. ലളിത ജീവിതം ശീലിക്കുകയും അത് മക്കള്‍ക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്ന അനേകം നേതാക്കന്മാര്‍ സിപിഎം എന്ന പാര്‍ട്ടിക്കുണ്ട്. എന്നാല്‍ ലളിത ജീവിതം എന്ന വാക്ക് ഏഴ് അയല്‍പക്കത്ത് കൂടി പോയിട്ടില്ലാത്ത ദുഷിച്ച ബിസിനസ് ബന്ധങ്ങളും അത്യാഡംബര ജീവിതവും മാത്രം മക്കളെ പോറ്റി വളര്‍ത്തുന്ന ഒരു പാര്‍ട്ടി നേതാവായി എങ്ങനെ കോടിയേരി ബാലകൃഷ്ണന്‍ മാറി. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category