1 GBP = 88.00 INR                       

BREAKING NEWS

ബെല്‍ഫാസ്റ്റിനു സമീപം കാറപകടത്തില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; മറ്റൊരു മലയാളി നഴ്‌സും കുഞ്ഞും അതീവ ഗുരുതരാവസ്ഥയില്‍; കോട്ടയം സ്വദേശിനിയായ ഷൈമോള്‍ അപകടസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു; മെയ് മോള്‍ വെന്റിലേറ്ററില്‍

Britishmalayali
kz´wteJI³

ത്യന്തം ദുഃഖപൂര്‍ണ്ണമായ ഒരു വാര്‍ത്ത ഞങ്ങള്‍ വായനക്കാരെ സങ്കടപൂര്‍വ്വം അറിയിക്കട്ടെ. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റിനു സമീപം ആന്‍ട്രിമില്‍ താമസിക്കുന്ന മലയാളി നഴ്സ് ബാലുമണി ക്രാങ്കില്‍ റോഡില്‍ ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം മാറിടം സ്വദേശിനിയായ ഷൈമോള്‍ തോമസാണ് ഇന്നലെ വൈകിട്ട് ആറു മണിയോടെ അതിദാരുണമായി അപകടത്തില്‍ മരിച്ചത്. ഷൈമോള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന മെയ് മോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ബെല്‍ഫാസ്റ്റിലെ റോയല്‍ ബെല്‍ഫാസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. മെയ് മോളുടെ നില സ്‌റ്റേബിള്‍ ആണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മെയ് മോളുടെ മകന്റെ സുഹൃത്ത് പരിക്കേറ്റ് ആശുപത്രിയില്‍ ആണെങ്കിലും അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ബെല്‍ഫാസ്റ്റിലെ ആന്‍ട്രിം മരിയ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്ന നെല്‍സണ്‍ ജോണിന്റെ ഭാര്യയാണ് ഷൈമോള്‍. ഇവരുടെ സുഹൃത്തായ ബിജുവിന്റെയും മെയ് മോളുടെയും ഇളയ മകനെ ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗിന്റെ സില്‍വര്‍ കാമ്പിന് കൊണ്ടു വിടാന്‍ പോയി തിരിച്ചു വരവേയാണ് അപകടം സംഭവിച്ചത്. ഇവര്‍ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന മറ്റൊരു കാര്‍ ഇവരുടെ കാറിനെ വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഷൈമോളുടെ മരണം സംഭവിച്ചിരുന്നു. അപകടം നടന്നയുടനെ നോര്‍ത്തേണ്‍ അയര്‍ലന്റ് ആംബുലന്‍സ് സര്‍വ്വീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും ചാരിറ്റി ഹെലികോപ്ടര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എങ്കിലും ഷൈമോളുടെ ജീവന്‍ രക്ഷിക്കുവാനായില്ല.

ഷൈമോളുടെ ഭര്‍ത്താവ് നെല്‍സണ്‍ ജോണും മെയ് മോളുടെ ഭര്‍ത്താവ് ബിജുവും ലീവിന് നാട്ടിലേക്ക് വന്നിരിക്കവേയാണ് അപകടം സംഭവിച്ചത്. മകനെ കാമ്പിന് കൊണ്ടുവിടാന്‍ തനിയെ പോകേണ്ട എന്നു പറഞ്ഞ് ഷൈമോള്‍ ഒപ്പം പോയതായിരുന്നു. അപകട വിവരം അറിഞ്ഞ് അവധിക്ക് നാട്ടിലേക്ക് പോയ നെല്‍സണും ബിജുവും ഉടന്‍ ബെല്‍ഫാസ്റ്റിലേക്ക് യാത്ര തിരിക്കും.

അപകടത്തെ തുടര്‍ന്ന് ആന്‍ട്രിം-ബാലുമണി റോഡില്‍ ഗതാഗത തടസം ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് രാത്രിയോടെ ബെല്‍ഫാസ്റ്റില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകട വിവരം അറിഞ്ഞ് എത്തിയ മലയാളികളെല്ലാം ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റലില്‍ ഉണ്ട്. ഷൈമോളുടെ മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ഒരുമിച്ച് ഒരു ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്ന നെല്‍സണും ഷൈമോളും ബെല്‍ഫാസ്റ്റില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള ആന്‍ട്രിമിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്. മൂന്നു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഷൈമോള്‍ കോട്ടയം ജില്ലയിലെ മാറിടം കിടങ്ങൂര്‍ സ്വദേശിയാണ്.
 
ഷൈമോളുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളി ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category