1 GBP = 85.80INR                       

BREAKING NEWS

വാനം മുട്ടേ ആവേശവുമായി യുവ സഹോദരങ്ങള്‍ കൂടി എത്തുന്നു; ആകാശ ചാട്ടത്തിനൊരുങ്ങി ശ്രുതിയും അക്ഷയ് നായരും

Britishmalayali
മാനുവല്‍ മാത്യു

ബ്രിസ്റ്റോള്‍: പ്രായത്തിന്റെ പ്രസരിപ്പും കാരുണ്യത്തിന്റെ വിശാലതയും ഒത്തൊരുമിച്ചപ്പോള്‍ യുവ സഹോദരങ്ങള്‍ മലയാളി യുവത്വത്തിന് മാതൃകയാവുന്നു. ബ്രിസ്റ്റോളില്‍ സ്ഥിരതാമസമാക്കിയ കോട്ടയം മോനിപ്പള്ളി ആച്ചിക്കല്‍ സുദര്‍ശനന്‍ നായരുടെയും ഷൈല നായരുടെയും മക്കളായ ശ്രുതി നായരും അക്ഷയ് നായരും ആണ് തങ്ങളുടെ ജീവിതാഗ്രഹങ്ങളിലൊന്നായ 'സ്‌കൈ ഡൈവിങ്' സഹജീവികള്‍ക്ക് പ്രയോജമേകുന്ന കാരുണ്യോപാധിയാക്കി മാറ്റുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റബിള്‍ ട്രസ്റ്റ് ഓര്‍ഗനൈസ് ചെയ്യുന്ന 'സ്‌കൈ ഡൈവിംഗില്‍'' പങ്കെടുത്തു കൊണ്ടാണ് അവര്‍ കരുണയുടെ പ്രതീകങ്ങളായി ശ്രദ്ധേയമാകുന്നത്.

സ്വന്തം ഇഷ്ടങ്ങള്‍ മറ്റുള്ളവര്‍ക്കുള്ള സഹായ മാര്‍ഗ രൂപീകരണമാക്കി മാറ്റുന്ന ''മാജിക്'' തങ്ങള്‍ കൂടി ഉള്‍പ്പെടുന്ന യുവതലമുറക്ക് പകര്‍ന്നു നല്‍കുക എന്ന സദുദ്ദേശവും ഇതിനു പിന്നിലുണ്ടെന്ന് ബ്രിസ്റ്റോളില്‍ ബാങ്കിങ് മേഖലയില്‍ ജോലിചെയ്യുന്ന ആച്ചിക്കല്‍ മധുര്‍ (കേബിള്‍ & ഇന്റര്‍നെറ്റ്) നെറ്റ് വര്‍ക്ക് ഉടമകൂടിയായ അച്ഛന്‍ സുദര്‍ശനന്‍ നായരും ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സെന്റ് മൈക്കിള്‍സില്‍ തീവ്ര ശിശു പരിപാലന വിഭാഗം സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്ന അമ്മ ഷൈല നായരും പറഞ്ഞു.
''പൂരം പൊടിപൂരം'' എന്നാണല്ലോ പഴമക്കാര്‍ പറയുന്നത്. പൂരം നക്ഷത്രത്തില്‍ ജനിച്ചതുകൊണ്ടാവണം, ശ്രുതി നായര്‍ എന്ന ഇരുപത്താറുകാരിയുടെ പിന്നിട്ട ജീവിതത്തില്‍ എന്നും മധുരാനുഭവങ്ങളുടെ കൂമ്പാരം ദര്‍ശിക്കാനാവുന്നത്. ബാല്യവും കൗമാരവും കടന്ന് യുവത്വത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ പിന്നിട്ട വഴികളിലെ വിജയഗാഥകള്‍ ആവര്‍ത്തിക്കപ്പെടുകയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെന്നവണ്ണം യൂണിവേഴ്സിറ്റിയിലെ പഠനത്തിലും ഉന്നത നിലവാരം പുലര്‍ത്തിയപ്പോള്‍ ആഗ്രഹിച്ച പ്രൊഫഷന്‍ കണ്ടെത്താന്‍ ശ്രുതിയെന്ന മിടുക്കിയ്ക്കു അധികം മെനെക്കെടേണ്ടി വന്നില്ല.

ഇപ്പോള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയി ജോലി നോക്കുന്ന ശ്രുതിയുടെ വിനോദം വായനയും യാത്രയുമാണ്. പഠന - ജോലി തിരക്കിനിടയിലും അമ്മയോടൊപ്പം അടുക്കളയില്‍ സഹായിക്കാനും ശ്രുതി തല്‍പ്പരയാണ്. അമ്മയെപ്പോലെ തന്നെ ''കൈപുണ്യം'' ഉള്ള കൊച്ചു അടുക്കളക്കാരിയാണ് ശ്രുതിയും എന്ന് കുടുംബ സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ശ്രുതിയെപ്പോലെ വന്‍ സുഹൃത്ത് വലയമുള്ള ആളുകളുടെ പ്രവേശം ചാരിറ്റി ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാവുമെന്നാണ് ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെ വിലയിരുത്തല്‍.

ചേച്ചിയുടെ മികവുകള്‍ അനുകരിക്കുന്നതിനോടൊപ്പം നൂതന മേഖലകളിലേക്ക് ചുവടു വയ്ക്കാനാണ് ഇരുപത്തൊന്നുകാരനായ സഹോദരന്‍ അക്ഷയ് നായര്‍ ലക്ഷ്യമിടുന്നത്. അക്ഷയ് കടന്ന് ചെല്ലാത്ത സ്പോര്‍ട്സ്- ഗെയിംസ് മേഖലയില്ല. ബ്രിസ്റ്റോളിനകത്തും പുറത്തും അറിയപ്പെടുന്ന അപൂര്‍വം യുവാക്കളിലൊരാളാണ് അപ്പു എന്ന ഓമനപ്പേരിലും അറിയപ്പെടുന്ന അക്ഷയ്. ഇലക്ട്രോണിക്സ് വിദഗ്ദ്ധനായ അച്ഛന്റെ പാത കാലാനുസൃത മാറ്റങ്ങളോടെ പിന്തുടരുകയാണ് അക്ഷയ്യും. ഇപ്പോള്‍ പ്രശസ്തമായ സൗത്താംപ്റ്റന്‍ യൂണിവേഴ്സിറ്റി രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അക്ഷയ്യുടെ വിനോദം ഫുഡ്ബോള്‍ കളിയും യാത്രയുമാണ്.

ഇനി അവസരം ഏതാനും പേര്‍ക്കു മാത്രം
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കൈ ഡൈവിംഗിലേക്ക് ഇനി അവസരം ഏതാനും പേര്‍ക്കു മാത്രം. 30 പേര്‍ക്കാണ് ആകെ പങ്കെടുക്കാന്‍ സാധിക്കുക. ഇതില്‍ 25 പേരെ ഇപ്പോള്‍ തന്നെ തെരഞ്ഞെടുത്തു കഴിഞ്ഞു. ബാക്കിയുള്ള അഞ്ചു പേര്‍ക്കായുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുക
കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം.

സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. ആദ്യം പേര് നല്‍കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുക. 16 വയസുകഴിഞ്ഞ നിങ്ങളുടെ മക്കള്‍ക്കും ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സെര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.

സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.
മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്‌കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category