1 GBP = 92.60 INR                       

BREAKING NEWS

രണ്ടാം ഭാര്യയെ ചതിച്ച് ഒപ്പം താമസിച്ചിരുന്ന യുവതി ബോറിസ് ജോണ്‍സനെ തല്ലിയോടിച്ചു; രാത്രിയില്‍ വീട്ടില്‍ അടി നടന്നപ്പോള്‍ രക്ഷക്കായി പോലീസെത്തി; പ്രധാനമന്ത്രിയാകാന്‍ മുമ്പിലെത്തിയ ബോറിസിന്റെ പെണ്ണുപിടി വന്‍ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

പ്രധാനമന്ത്രിയാകുന്നതിനുള്ള മത്സരത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ബ്രെക്സിറ്റ് നേതാവും മുന്‍ ഫോറിന്‍ സെക്രട്ടറിയുമായ ബോറിസ് ജോണ്‍സന്റെ വീട്ടില്‍ ഉഗ്രന്‍ കുടുംബകലഹം... രണ്ടാം ഭാര്യയെ ചതിച്ച് ചെറുപ്പക്കാരിയായ ഗേള്‍ഫ്രണ്ടിനൊപ്പം താമസിക്കുന്ന ബോറിസ് ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ പുലിവാല്‍ പിടിക്കുകയായിരുന്നു. ഇന്നലെ നടന്ന വഴക്കിനൊടുവില്‍ ഈ യുവതി ബോറിസിനെ തല്ലിയോടിച്ചുവെന്നാണ് സൂചന. രാത്രിയില്‍ വീട്ടില്‍ അടിപിടി നടക്കുകയും പ്ലേറ്റുകളും മറ്റും വലിച്ചെറിഞ്ഞ് വന്‍ ബഹളമുണ്ടാവുകയും  ചെയ്തതിനെ തുടര്‍ന്ന് രക്ഷക്കായി പോലീസ് കുതിച്ചെത്തുകയായിരുന്നു. ബോറിസിന്റെ പെണ്ണുപിടി ഇത്തരത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

സൗത്ത് ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന ബോറിസിന്റെ കാമുകി കാരി സൈമണ്ടിന്റെ (31) ഫ്ലാറ്റില്‍ അടിപിടിയുണ്ടായതിനെ തുടര്‍ന്ന്  താഴെത്തെ നിലയിലുള്ള അയല്‍ക്കാര്‍ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.  പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ ബോറിസിന് മുമ്പില്ലാത്ത വിധത്തില്‍ സാധ്യത തെളിഞ്ഞിരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന് ഈ പുതിയ നാണക്കേടുണ്ടായിരിക്കുന്നത്. ബോറിസും ഗേള്‍ഫ്രണ്ടും തമമില്‍ നടന്ന ബഹളത്തിന്റെ റെക്കോര്‍ഡിംഗ് പകര്‍ത്തപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്. എന്നാല്‍ ഈ റെക്കോര്‍ഡിംഗ് പുറത്ത് വരാതിരിക്കാന്‍ ബോറിസ് അങ്ങേയറ്റം ശ്രമിക്കുന്നുവെന്നാണ് എംപിമാര്‍ പറയുന്നത്. 

തന്റെ രണ്ടാം ഭാര്യയുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷം താന്‍  കാരി സൈമണ്ടിനെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു ബോറിസ് ഇതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നത്.  ഇവരുടെ ഫ്ലാറ്റില്‍ കടുത്ത ബഹളമായിരുന്നു നടന്നതെന്നാണ് സമീപവാസിയായ ഏള്‍ മാക് ഡെര്‍മോട്ട് വെളിപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ഫ്ലാറ്റിലെ ഗ്ലാസുകള്‍ പൊട്ടിച്ചിരുന്നുവെന്നും ഏള്‍ പറയുന്നു. ബോറിസിന്റെ വീട്ടിലെ ബഹളം കേട്ട് താന്‍ ഓടിപ്പോയി നോക്കിയിരുന്നുവെന്നും  ആരെയെങ്കിലും അവിടെ കൊല്ലുന്ന വിധത്തിലുള്ള ബഹളമായിരുന്നു അരങ്ങേറിയിരുന്നതെന്നും ഏള്‍ വെളിപ്പെടുത്തുന്നു. 

ഭാവി പ്രധാനമന്ത്രിയും കാമുകിയും തമ്മിലുള്ള ബഹളം ഒരു അയല്‍വാസിയാണ് സ്മാര്‍ട്ട് ഫോണില്‍ റെക്കോര്‍ഡ് ചെയ്തത്. പ്ലേറ്റുകള്‍ പൊട്ടിക്കുന്നത് പോലുള്ള സ്വരം ആ ഫ്ലാറ്റില്‍ നിന്നും കേട്ടിരുന്നുവെന്നാണ് ആ അയല്‍വാസി ഗാര്‍ഡിയന്‍ പത്രത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.  ഇവിടെ നിന്നും കരച്ചിലുകളും കേട്ടിരുന്നു.  തന്നെ വെറുതെ വിടാന്‍ കാമുകി ബോറിസിനോട് അലറിക്കരഞ്ഞ് പറയുകയും ചെയ്തിരുന്നു.  ഇതിനെ തുടര്‍ന്ന് തന്റെ ഫ്ലാറ്റില്‍ നിന്നും ഇറങ്ങിപ്പോകാനും കാമുകി ബോറിസിനോട് അട്ടഹസിച്ചിരുന്നു. എന്നാല്‍ താന്‍ പോവില്ലെന്ന് ബോറിസ് തറപ്പിച്ച് പറഞ്ഞതോടെ ബഹളം മൂര്‍ധന്യത്തിലെത്തുകയായിരുന്നുവെന്ന് അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ ബഹളം നടന്നതിനെ തുടര്‍ന്ന് തങ്ങള്‍ സ്ഥലത്തെത്തിയിരുന്നുവെന്ന് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category