1 GBP = 91.30 INR                       

BREAKING NEWS

ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിനിടെ തുടങ്ങിയ പ്രണയം; ആഗ്രഹിച്ചത് താലികെട്ടി പ്രിയതമയാക്കാന്‍; യുവതി ജീവിത പങ്കാളിയായി കണ്ടെത്തിയത് കോമണ്‍ സുഹൃത്തിനേയും; മാനസികമായി ആകെ തളര്‍ന്ന് കാട്ടികൂട്ടിയത് സ്വയം ജീവനെടുക്കുന്ന പകപോക്കല്‍; വിഡിയോ കോളിലെ അസ്വാഭാവികത തിരിച്ചറിഞ്ഞ് സഹപാഠിയും പ്രതിശ്രുതവരനും ഓടിയെത്തിയപ്പോള്‍ കണ്ടത് കെട്ടി തൂങ്ങി നില്‍ക്കുന്ന യുവാവിനെ; പട്ടണക്കാടിന്റെ തേങ്ങലായി പ്രണയനൈരാശ്യത്തിലെ ശ്രീരാഗിന്റെ ആത്മഹത്യ

Britishmalayali
kz´wteJI³

ആലപ്പുഴ: ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്ന വേളയിലുള്ള ശ്രീരാഗിന്റെ തൂങ്ങി മരണം പട്ടണക്കാടിന്റെ നൊമ്പരമാകുന്നു. പ്രണയനൈരാശ്യം മൂത്തപ്പോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ ലൈവായി തന്റെ തൂങ്ങി മരണം കാണിച്ചാണ് ശ്രീരാഗ് ആത്മഹത്യ ചെയ്തത്. സ്നേഹിച്ച പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ശ്രീരാഗിന്റെ തൂങ്ങിമരണത്തിനു കാരണമായത്. തന്റെ മരണം വീഡിയോ കോളിലൂടെ ഈ പെണ്‍കുട്ടിയുടെ മുന്നില്‍ കാണിച്ച് ഒരു പകവീട്ടല്‍ പോലെ ശ്രീരാഗ് യാത്രയായത്. ശ്രീരാഗിന്റെ പൊടുന്നനെയുള്ള മരണത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം തരിച്ചു നില്‍ക്കുകയാണ്.

വീഡിയോ കോളില്‍ ശ്രീരാഗ് തൂങ്ങുന്നത് കണ്ട പെണ്‍കുട്ടി തന്റെ പ്രതിശ്രുതവരനുമായി കടക്കരിപ്പള്ളിയിലുള്ള വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ശ്രീരാഗ് മരിച്ചിരുന്നു. ഇതറിയാതെയാണ് മരിച്ച ശ്രീരാഗിനെ കെട്ടറുത്ത് ഇവര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയും പ്രതിശ്രുത വരനും വീട്ടിലെത്തിയപ്പോഴാണ് ശ്രീരാഗിന്റെ ആത്മഹത്യാ ശ്രമം വീട്ടുകാര്‍ മനസിലാക്കുന്നത്. ശ്രീരാഗ് മരിച്ച വിവരം വീട്ടുകാരും മനസിലാക്കിയില്ല. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മൂന്നു മക്കളില്‍ ഒരാളാണ് ആത്മഹത്യ ചെയ്ത ശ്രീരാഗ്.

ഹോട്ടല്‍ മാനേജ്‌മെന്റ് പഠനവേളയില്‍ തന്നെ ശ്രീരാഗും പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു. കുറച്ച് കൂടുതല്‍ അടുപ്പം ശ്രീരാഗ് പെണ്‍കുട്ടിയുമായി പുലര്‍ത്തിയിരുന്നു. പെണ്‍കുട്ടിക്ക് ശ്രീരാഗിന്റെ വീട്ടുകാരെയും അറിയുകയും ചെയ്യുമായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാണ് ശ്രീരാഗ് പെണ്‍കുട്ടിയുമായുള്ള തന്റെ അടുപ്പം തുടര്‍ന്ന് കൊണ്ടുപോയത്. ഈ അടുപ്പം വിവാഹത്തില്‍ എത്തുമെന്നാണ് ശ്രീരാഗും കരുതിയത്. പക്ഷെ യുവാവിനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി ഒരുക്കമായിരുന്നില്ല.

ഇത് ശ്രീരാഗിനെ പെണ്‍കുട്ടി അറിയിച്ചതായാണ് സൂചന. ഇതോടെ മാനസികമായി ശ്രീരാഗ് അസ്വസ്ഥനാവുകയും ആത്മഹത്യാ ഭീഷണി കുട്ടിക്ക് മുന്നില്‍ മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ സൂചനകള്‍ പെണ്‍കുട്ടി പൊലീസിനു കൈമാറിയിട്ടുണ്ട്. ഇതിനിടയിലാണ് പെണ്‍കുട്ടിക്ക് വേറെ വിവാഹാലോചന വരുന്നത്. ശ്രീരാഗിനും പെണ്‍കുട്ടിക്കും അറിയാവുന്നയാള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരനായി മാറിയത്. ഇത് ശ്രീരാഗിന് താങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചുവെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

ശ്രീരാഗ് ആത്മഹത്യ ചെയ്യുകയാണെന്നുള്ള കാര്യം വീഡിയോ കോള്‍ കണ്ടപ്പോള്‍ പെണ്‍കുട്ടിക്ക് മനസ്സിലായിരുന്നില്ല. ശ്രീരാഗ് ആത്മഹത്യ ചെയ്യാന്‍ ഒരുമ്പെടുകയാണെന്ന് പെണ്‍കുട്ടിക്ക് പിന്നീടാണ് മനസിലായത്. പരിഭ്രാന്തയായ പെണ്‍കുട്ടി പ്രതിശ്രുത വരനെയും കൂട്ടി ശ്രീരാഗിന്റെ വീട്ടിലേക്ക് കുതിക്കുകയായിരുന്നു. പക്ഷെ അപ്പോഴേക്കും ശ്രീരാഗ് മരിച്ചിരുന്നു. ശ്രീരാഗ് നിരാശനായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ സൂചനകള്‍. പക്ഷെ മരിക്കുമെന്ന് പെണ്‍കുട്ടിയും കരുതിയിരുന്നില്ല. നിശ്ചലമായ ശ്രീരാഗിന്റെ ശരീരമാണ് ഇവര്‍ കെട്ടറുത്ത് നിലത്ത് വെച്ചത്. ഇത് വീഡിയോ കോളില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് പട്ടണക്കാട് പൊലീസ് മറുനാടനോട് പറഞ്ഞു.

എല്ലാം വീഡിയോ കോളില്‍ പതിഞ്ഞതിനാല്‍ വേറെ അസ്വാഭാവികതകള്‍ മരണത്തിനില്ലെന്നാണ് കരുതുന്നതെന്ന് പട്ടണക്കാട് പൊലീസ് പറയുന്നു. ശ്രീരാഗിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം പൊലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. അസ്വാഭാവിക മരണത്തിനു പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category