1 GBP = 93.00 INR                       

BREAKING NEWS

ആളിക്കത്തുന്ന തീയ്ക്കുള്ളില്‍ നിന്ന് കമാണ്ടോ ഫയറിങ്; തീ ആളിപടര്‍ന്നത് നിലത്തുരുണ്ട് വെടിവയ്ക്കുമ്പോള്‍; പൊള്ളലേറ്റിട്ടും ആരേയും ഒന്നും അറിയിക്കാതെ സീന്‍ പൂര്‍ത്തിയാക്കല്‍; അപകടം തിരിച്ചറിഞ്ഞ് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം; ഡ്യൂപ്പിനെ ഒഴിവാക്കി അഭിനയിച്ചത് ഏറെ അപകടം നിറഞ്ഞ രംഗത്തില്‍; രക്ഷപ്പെട്ടത് ആരുടെയൊക്കെയോ പുണ്യമെന്ന് നടന്‍ പ്രതികരിച്ചത് അക്ഷരംപ്രതി ശരി; ഇനിയൊരു ജയനെ വേണ്ടെന്ന ഉപദേശവുമായി സോഷ്യല്‍ മീഡിയയും; എടക്കാട് ബറ്റാലിയന്‍ 06ലെ ടോവിനോയുടെ അപകട വീഡിയോ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: കോളിളക്കം... മലയാളിയുടെ മനസ്സിന് നൊമ്പരാണ് ഈ വാക്ക് ഇന്നും. മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവനടെത്തത് ഈ സിനിമയാണ്. ഡ്യൂപ്പില്ലാതെ ഹെലികോപ്ടറില്‍ തൂങ്ങി കിടന്നുള്ള സംഘട്ടനമാണ് ജയന്റെ ജീവനെടുത്തത്. ഇന്നലെ മലയാള സിനിമ വീണ്ടുമൊന്ന് തേങ്ങി. എന്നാല്‍ ഭാഗ്യം കൊണ്ട് വലിയൊരു ദുരന്തം ഒഴിഞ്ഞു മാറി. സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുമ്പോഴാണ് സംഭവിച്ചതിന്റെ രൂക്ഷത മനസ്സിലാകുന്നത്. എടക്കാട് ബറ്റാലിയന്‍ 06' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പൊള്ളലേല്‍ക്കുന്നത്. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഭാഗ്യമാണ് ഇവിടെ ടോവിനോയ്ക്ക് തുണയായത്.

പരിക്കേറ്റ ടൊവിനോയ്ക്ക് ഉടന്‍ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായ പരിക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്. നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഷോട്ട് എടുത്ത് സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാകാന്‍ കഴിയാതിരുന്നതിനാല്‍ ടൊവിനോ വീണ്ടും അഭിനയിക്കുകയാണുണ്ടായത്. സംഘട്ടനരംഗം മുഴുവന്‍ ചെയ്തു തീര്‍ത്തതിനു ശേഷമാണ് ടൊവിനോ പിന്‍വാങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സംഘട്ടനരംഗങ്ങള്‍ ആയിരുന്നു ചിത്രീകരിച്ചത് . അതിലും ഡ്യൂപ്പില്ലാതെയാണ് ടൊവിനോ അഭിനയിച്ചത്.നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. എല്ലാവരുടെയും സ്‌നേഹാന്വേഷങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ലെന്നും ടൊവിനോ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു.

കമാന്‍ഡോ ആക്രമണത്തിന്റെ സീനാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. സര്‍വ്വത്ര തീ പിടിച്ച വീട്ടിനുള്ളില്‍ നടക്കുന്ന കമാണ്ടോ ഓപ്പറേഷന്‍. തോക്കുമായി എതിരാളികളെ നേരിടുന്ന നായകന്‍. തീ പീടിച്ച വസ്ത്രങ്ങള്‍. ഇതിനിടെയാണ് ശരീരത്തിലേക്കും തീ പടര്‍ന്നത്. പൊള്ളലേറ്റിട്ടും വകവയ്ക്കാതെ അഭിനയം തുടര്‍ന്നു. ആര്‍ക്കും മനസ്സിലായില്ല. ഷോട്ട് തീര്‍ന്നതോടെയാണ് പൊള്ളലേറ്റതിന്റെ സൂചനകള്‍ താരം നല്‍കിയത്. ഉടന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഓടിയെത്തി. പ്രാഥമിക ചികില്‍സയും നല്‍കി. തീയ്ക്കുള്ളിലെ രംഗമായതു കൊണ്ട് തന്നെ എല്ലാ ചികില്‍സാ സൗകര്യവും സെറ്റില്‍ ഒരുക്കിയിരുന്നു. സാധാരണ ഇത്രയും റിസ്‌കുള്ള സീനുകള്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് മാത്രമേ താരങ്ങള്‍ ചിത്രീകരിക്കാറുള്ളൂ.

ശരീരത്തില്‍ തീ പിടിച്ചതിന് ശേഷവും ആക്രമണം തുടരുന്ന കമാണ്ടോയെയാണ് ടോവിനോ അവതരിപ്പിക്കുന്നതെന്ന് പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഷോട്ടിന് മുമ്പ് മറ്റൊരാള്‍ ദേഹത്തേക്ക് തീ പടരുന്നു. അതിന് ശേഷമാണ് അഭിനയം തുടങ്ങുന്നത്. ഷോട്ട് തീര്‍ന്ന ഉടനെ തന്നെ വെള്ളവും തുണിയുമായി സെറ്റിലുള്ളവര്‍ ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ടോവിനോയും ഫെയ്സ് ബുക്കിലൂടെ അപകട ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. തലനാരിഴയ്ക്കാണ് വന്‍ പൊള്ളലില്‍ നിന്നും ടോവിനോ രക്ഷപ്പെട്ടതെന്ന് വ്യക്തമാണ്. ആരാധകരുടെ മനസ്സും ടോവിനോയുടെ ഫെയ്സ് ബുക്ക് കുറിപ്പിന് താഴെ പങ്കുവയ്ക്കുന്നുണ്ട്.

ഇത്രയ്‌ക്കൊക്കെ risk എടുക്കണമായിരുന്നോ !? കണ്ടിട്ട് തന്നെ വല്ലാതെ ആകുന്നു.. ????ആ കുഞ്ഞാവയുടെയും ഭാര്യയുടെയും പുണ്യം ഒന്നും പറ്റാതെ ???? അവസരങ്ങള്‍ എനിയും വരും ജീവിതം ഒന്നല്ലേ ഉള്ളൂ.. പ്രായത്തിന്റെ ഇതില്‍ എടുത്തു ചാടാതിരുന്നാല്‍ നല്ലത് ??take care.. മുന്‍കരുതല്‍ ഒന്നുമില്ലതാണൊ ഇത്തരം സാഹസികത ചെയ്യുന്നത്? എല്ലാം നോക്കിയും കണ്ടും പോരാ ചേട്ടാ സിനിമ ഇന്ന് വരും നാളെ പോകും അതേ പോലെ അല്ല ജീവിതം. സൂക്ഷിക്കു ബ്രദര്‍.. അവസരങ്ങള്‍ ഇനിയും വരും പക്ഷെ ജീവിതം ഒന്നേ ഉള്ളു..റിസ്‌ക് ഉള്ള ഷോട്ടുകള്‍ ഒഴിവാക്കു, നല്ല സിനിമ ആണെങ്കില്‍ വിജയിച്ചിരിക്കും...പ്രായത്തിന്റെ ആവേശത്തില്‍ എടുത്തു ചാടരുത്..ഇനി ഒരു ജയനെ ആവശ്യമില്ല മലയാള സിനിമയ്ക്കു..take care..-ഇങ്ങനെ പോകൂന്ന സോഷ്യല്‍ മീഡയയില്‍ എത്തുന്ന കമന്റകുള്‍.

നവാഗതനായ സ്വപ്‌നേഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോഡികളായി എത്തുന്നു. നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാനാണ് ശ്രീകാന്ത് ഭാസി. ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകരുന്നു. സീനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം. കമ്മട്ടിപ്പാടം എന്ന സിനിമയ്ക്കു ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ഒമര്‍ ലുലുവിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് സ്വപ്‌നേഷ് കെ നായര്‍. സിനു സിദ്ധാര്‍ത്ഥാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോഡികളായി എത്തുന്ന ചിത്രമാണ് ഇത്.

റാഫി മെക്കാര്‍ട്ടിന്‍, രൂപേഷ്, വിനയന്‍, ടോം ഇമ്മട്ടി, ഒമര്‍ ലുലു എന്നിവരുടെ കൂടെ വര്‍ഷങ്ങളായി സഹസംവിധായകനായും അസോസിയേറ്റായും പ്രവര്‍ത്തിച്ച വ്യക്തിയാണ് സംവിധായകന്‍ സ്വപ്നേഷ്. സ്വന്തം സിനിമ അഭ്രപാളിയില്‍ എത്തുമ്പോള്‍ അതും ടോവിനോ തോമസിനെ പോലൊരു മികച്ച നടനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമയെടുക്കുമ്പോള്‍ അവിടെ പ്രതീക്ഷിക്കാന്‍ പലതുമുണ്ട്. വര്‍ഷങ്ങളായി സിനിമയുടെ പലതലങ്ങളില്‍ പ്രവര്‍ത്തിച്ച ഒരു സംവിധായകന്റെയും ഒരു മികച്ച നിരീക്ഷകന്റെയും വര്‍ഷങ്ങളുടെ സ്വപ്നമാണ് ഇവിടെ പൂര്‍ണമാകുന്നത്.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ പ്രേക്ഷകന് സിനിമയുടെ മറ്റൊരുതലം കാണിച്ചുതന്ന പി ബാലചന്ദ്രന്‍ വീണ്ടും ഒരു തിരക്കഥാകൃതിന്റെ വേഷം അണിയുമ്പോള്‍ ആ സിനിമയ്ക്ക് പ്രേക്ഷകനന്റെ കാഴ്ചകള്‍ക്ക് ലതും പറയാന്‍ ഉണ്ടാകുമെന്ന വിലയിരുത്തലെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category