1 GBP = 90.70 INR                       

BREAKING NEWS

സുന്ദരിയായ മിഷെലും പെണ്‍മക്കളും ഒബാമയുടെ കൈപിടിച്ച് അവധിക്കാലം അടിപൊളിയാക്കി നടക്കുന്ന ചിത്രങ്ങള്‍ പുറത്ത്; റോക്ക്സ്റ്റാറുകള്‍ക്കൊപ്പം ഡിന്നര്‍ കഴിച്ചും മലകള്‍ താണ്ടിയും സര്‍വതും മറന്ന് ഒബാമയും കുടുംബവും അവധി ആഘോഷിക്കുമ്പോള്‍

Britishmalayali
kz´wteJI³

മിഡീവല്‍ ഫ്രഞ്ച് സിറ്റിയായ ഇസെയില്‍ ഒബാമയും ഭാര്യ മിഷെലും മക്കളായ മലിയയും സാഷയും അവധി ആഘോഷിച്ച് അടിച്ച് പൊളിച്ച് നടക്കുന്ന ആകര്‍ഷകമായ ചിത്രങ്ങള്‍ പുറത്ത് വന്നു. വെള്ളിയാഴ്ചാണ് നാല് പേരും കൂടി കറങ്ങാനിറങ്ങിയിരിക്കുന്നത്. സുന്ദരിയായ മിഷെലും പെണ്‍മക്കളും ഒബാമയുടെ കൈപിടിച്ച് നടക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നുണ്ട്. റോക്ക്സ്റ്റാറുകള്‍ക്കൊപ്പം ഡിന്നര്‍ കഴിച്ചും മലകള്‍ താണ്ടിയും സര്‍വതും മറന്ന് ഒബാമയും കുടുംബവും അവധി ആഘോഷിക്കുന്നതിനെ ഏവരും കൗതുകത്തോടെയാണ് കാണുന്നത്. 

പ്രശസ്തമായ റസ്റ്റോറന്റ് ലാ ചെവ് റെ ഡി ഓറില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഇവര്‍ക്കൊപ്പം ഐറിഷ് റോക്ക് സ്റ്റാറുകളായ ബോണോയും ഡേവിഡ് ഹോവെല്‍ ഇവാന്‍സ് അഥവാ ദി എഡ്ജും ഭക്ഷണം കഴിക്കാനെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബ്ലാക്ക് ടി ഷര്‍ട്ടും അത്ലറ്റിക് പാന്റ്സും ധരിച്ച ഒബാമ വളരെ ഉല്ലാസവാനായിരുന്നു. ഇതിനൊപ്പം ഗ്രേ ബേസ് ബോള്‍ ക്യാപ്പും അദ്ദേഹം ധരിച്ചിരുന്നു. ഇതിന് മേല്‍ റൈസിംഗ് സണ്‍ എന്ന ലോഗോയും കാണാം. 

സംഗീതത്തിലെയും മ്യൂസിക്കിലെയും രാജാവായ ഡേവിഡ് ഗെഫെനിന്റെ ഉടമസ്ഥതയിലുള്ള 200 മില്യണ്‍ ഡോളര്‍ വിലയുള്ള ആഡംബര കപ്പില്‍ ഒബാമയുടെ കുടുംബം അടിച്ച് പൊളിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. 2017 ഏപ്രിലില്‍ ഡേവിഡ് തന്നെ ഒബാമയെ ഈ ആഡംബര കപ്പലില്‍ ആതിഥേയത്വം വഹിച്ചിരുന്നു.  ബ്ലാക്ക് ഷര്‍ട്ടും ബാഗി ബ്ലാക്ക് പാന്റ്സുകളുമായിരുന്നു ബോണോ ധരിച്ചിരുന്നത്. ഗ്രേ ഫെഡോറ, ബ്ലാക്ക് സമ്മര്‍ സ്ലൈഡ്സുകളും അദ്ദേഹം ധരിച്ചിരുന്നു.  

ഇദ്ദേഹത്തിന്റെ ഭാര്യയായ അലി ഹെവ്സനും ഇവര്‍ക്കൊപ്പമെത്തിയിരുന്നു. മിഷെല്‍ സമ്മര്‍ സ്‌റ്റൈലിലുള്ള മിഡ് ലെംഗ്ത് ബേണ്ട് ഓറഞ്ച് ഡ്രസാണ് ധരിച്ചത്.  ബ്രിട്ടീഷ് ബ്രാന്‍ഡായ ത്രീ ഗ്രേസസില്‍ നിന്നുള്ള ഈ വസ്ത്രത്തിന് 600 ഡോളറാണ് വില. മലിയ ഒരു ബ്ലാക്ക് സ്പോര്‍ട്സ് ബ്രായും ഹൈ വെയ്സ്റ്റഡ് ഷോര്‍ട്സുകളുമാണ് ധരിച്ചത്. സാഷ ധരിച്ചത് ബ്ലാക്ക്, വൈറ്റ്, ബ്രൗണ്‍ പാറ്റേണിലുള്ള സമ്മര്‍ ഡ്രസാണ് ധരിച്ചത്. ഇതിന് പുറമെ വൈറ്റ് സ്നീക്കേര്‍സും അവര്‍ ധരിച്ചിരുന്നു. ഇതിന് പുറമെ സാഷ കഴുത്തില്‍ ഒരു ചെയിനും വിരലില്‍ ഒരു മോതിരവും അണിഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category