1 GBP = 90.70 INR                       

BREAKING NEWS

35 സൈനികര്‍ക്കൊപ്പം പറന്ന വിമാനം വെടിവച്ച് വീഴ്ത്താതിരുന്നത് സൗമനസ്യം എന്ന് കരുതിക്കൊള്ളാന്‍ ഇറാന്റെ മറുപടി; അതിര്‍ത്തി കടന്നാല്‍ അമേരിക്കയുടെ ശവക്കോട്ട ഒരുക്കുമെന്നും മുന്നറിയിപ്പ്; വെടി വച്ച് വീഴ്ത്തുമെന്ന് കരുതി ഇറാനിയന്‍ ആകാശം ഉപേക്ഷിച്ച് യാത്രാ വിമാനങ്ങളും

Britishmalayali
kz´wteJI³

ഴിഞ്ഞ വ്യാഴാഴ്ച വെടിവച്ചിട്ട യുഎസ് ഡ്രോണിനൊപ്പം തങ്ങളുടെ അതിര്‍ത്തി ലംഘിച്ച് യുഎസിന്റെ തന്നെ ചാരവിമാനങ്ങളിലൊന്ന് 35 സൈനികരുമായി പറന്നിരുന്നുവെന്നും അതിനെ വെടിവച്ചിടാതെ ആ പട്ടാളക്കാരുടെ ജീവന്‍ തിരിച്ച് നല്‍കിയത് തങ്ങളുടെ സൗമനസ്യമാണെന്ന് കരുതിക്കൊള്ളാന്‍ യുഎസിന് മറുപടിയേകി ഇറാന്‍ രംഗത്തെത്തി. തങ്ങളുടെ അതിര്‍ത്തി കടന്നാല്‍ അമേരിക്കയുടെ ശവക്കോട്ട ഒരുക്കുമെന്നും ഇറാന്‍ കടുത്ത മുന്നറിയിപ്പേകിയിട്ടുണ്ട്. ഇത്തരത്തില്‍ ഈ മേഖലയില്‍ കടുത്ത സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. വെടിവച്ച് വീഴ്ത്തുമെന്ന് കരുതി ഇറാനിയന്‍ ആകാശം ഒഴിവാക്കിയാണ് മിക്ക വിമാന കമ്പനികളും സര്‍വീസ് നടത്തുന്നത്.

അന്ന് വെടിവച്ചിട്ട ഡ്രോണിനൊപ്പം അമേരിക്കയുടെ ബോയിംഗ്-പി8 വിമാനം പറന്നിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത് ഇറാന്റെ എയര്‍ഫോഴ്സ് കമാന്‍ഡറായ സര്‍ദാര്‍ ഹാജിസദേഹാണ്. അനാവശ്യമായി ആരുടെയും ജീവന്‍ നഷ്ടപ്പെടുത്തുക തങ്ങളുടെ ലക്ഷ്യമല്ലെന്നും അതിനാലാണ് ആ വിമാനത്തെ ഒഴിവാക്കി യുഎസിന് മുന്നറിയിപ്പേകുന്നതിനായി ആ ഡ്രോണിനെ മാത്രം വെടി വച്ചിട്ടതെന്നും കമാന്‍ഡര്‍ വിശദീകരിക്കുന്നു. തങ്ങളുടെ ഡ്രോണിനെ വെടിവച്ചിട്ടതിന് പ്രതികാരം ചെയ്യുന്നതിനായി മിസൈലുകള്‍ ഒരുക്കി നിര്‍ത്തിയിരുന്നുവെന്നും എന്നാല്‍ അത്തരം ആക്രമണത്തിലൂടെ 150 പേര്‍ കൊല്ലപ്പെടുമെന്ന് തിരിച്ചറിഞ്ഞതോടെ ആക്രമണത്തിന് പത്ത് മിനുറ്റ് മുമ്പ് പിന്മാറുകയായിരുന്നുവെന്നുമാണ് ട്രംപ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇറാന്റെ കൈവശമുള്ള സ്ട്രെയിറ്റ് ഓഫ് ഹോര്‍മുസ് ഇവിടേക്ക് കടന്ന് കയറുന്നവരുടെ ശവപ്പറമ്പായി മാറുമെന്ന് ഇറാനിലെ ഒരു മുതിര്‍ന്ന പുരോഹിതന്‍ മുന്നറിയിപ്പേകി അധികം വൈകുന്നതിന് മുമ്പാണ് കമാന്‍ഡര്‍ സര്‍ദാര്‍ പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്. സാമ്രാജ്യദുര നിറഞ്ഞ അമേരിക്കന്‍ കടന്ന് കയറ്റക്കാര്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിയിലേക്ക് കടന്ന് കയറിയതിനെ വെള്ളിയാഴ്ച ടെഹ്റാനില്‍ നടന്ന പ്രാര്‍ത്ഥനക്കിടെ  പുരോഹിതന്‍ മുഹമ്മദ് ജാവദ് ഹജ് അലി അക്ബാരിയാണ് അപലപിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ഇത്തരക്കാരുടെ ശവപ്പറമ്പാക്കി സ്ട്രെയിറ്റ് ഓഫ് ഹോര്‍മുസിനെ മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പേകിയിരിക്കുന്നത്. 

ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷ സാധ്യത ഭയന്ന് ഹോര്‍മുസി കടലിടുക്കിന് മുകളിലൂടെയുള്ള വിമാന സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ വിവിധ രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം യുഎസില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിനും ഒമാന്‍ ഉള്‍ക്കടലിനും മുകല്‍ലൂടെ സര്‍വീസ് നടത്തരുതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നേരത്തെ മുന്നറിയിപ്പേകിയിരുന്നു. ഈ പ്രദേശത്ത് സൈനിക സാന്നിധ്യം പെരുകിയിരിക്കുന്നതിനാല്‍ വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാട്ടിയായിരുന്നു യുഎസിന്റെ ഈ നടപടി. ഇതിനെ പിന്തുടര്‍ന്ന് യൂറോപ്യന്‍ കമ്പനികളും മലേഷ്യലന്‍ എയര്‍ലൈന്‍സും ഈ പ്രദേശത്ത് കൂടിയുള്ള പറക്കല്‍ നിര്‍ത്തിയിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍വേസ്, കാന്റാസ്, എന്നീ കമ്പനികളും ഇതിലൂടെ പറക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category