1 GBP = 91.30 INR                       

BREAKING NEWS

ലോകകപ്പില്‍ ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തി അഫ്ഗാനിസ്ഥാന്‍; ആവേശം അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ ഹാട്രിക് നേടി മുഹമ്മദ് ഷമി; ഡെത്തോവറില്‍ എന്നെ വെല്ലാന്‍ ആരുണ്ടെടാ എന്ന് വീണ്ടും ചോദിച്ച് ജസ്പ്രീത് ബുംറ; റോസ്ബൗളില്‍ ഇന്ത്യയുടെ നെഞ്ചില്‍ തീകോരിയിട്ടിട്ടും പടിക്കല്‍ കലമുടച്ച് അഫ്ഗാനിസ്ഥാന്‍; ജസ്പ്രീത് ബുംറ കളിയിലെ കേമന്‍; ലോ സ്‌കോറിങ് ത്രില്ലറില്‍ അഫ്ഗാനിസ്ഥാന്‍ വീണത് 11 റണ്‍സ് അകലെ; നാലാം ജയത്തോടെ സെമിക്ക് ഒരു പടി കൂടി അടുത്ത് ടീം ഇന്ത്യ

Britishmalayali
kz´wteJI³

സൗത്താംപ്ടണ്‍: അനായസ ജയം പ്രതീക്ഷിച്ച് എത്തിയ ഇന്ത്യക്ക് ഈ ലോകകപ്പില്‍ വമ്പന്മാരായ ഓസ്ട്രേലിയക്കും സൗത്താഫ്രിക്കയ്ക്കും പാക്കിസ്ഥാനും പോലും ഉയര്‍ത്താന്‍ കഴിയാത്ത വെല്ലുവിളി അഫ്ഗാനിസ്ഥാനില്‍ നിന്ന് നേരിടേണ്ടി വരും എന്ന് ഈ ഭൂമിയില്‍ ആരും പ്രതീക്ഷിച്ചുകാണില്ല. എന്നാല്‍ സൗത്താംപ്ടണിലെ റോസ്ബോള്‍ സ്റ്റേഡിയത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ കോണുകളിലുമുള്ള ക്രിക്കറ്റ് ആരാധകരും മുപ്പത്തിമുക്കോടി ദൈവങ്ങളെ വിളിച്ചുപോയി. ഒടുവില്‍ ദുര്‍ബലരായ അഫ്ഗാന്റെ പോരാട്ടവീര്യം 11 റണ്‍സ് അകലെ വീണപ്പോള്‍ ഇന്ത്യക്ക് ആശ്വാസം. അവസാന ഓവറില്‍ ഹാട്രിക് ഉള്‍പ്പടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹ്മദ് ഷാമിയും ഡെത്ത് ഓവറുകളില്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ കരുത്തായി മാറിയ ബുംറയും ചേര്‍ന്നാണ് വിജയം സമ്മാനിച്ചത്.

225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ അട്ടിമറിക്കും എന്ന പ്രതീതി മുഹമ്മദ് നബി പുറത്താകും വരെ നിലനിന്നു. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. ആദ്യ പന്തില്‍ ലോങ് ഓണില്‍ ഫോര്‍. ജയം അഞ്ച് പന്തില്‍ 12 റണ്‍സ് അകലെ. അടുത്ത പന്ത് ഡീപ് മിഡ് വിക്കറ്റില്‍ നബി ഓടിയില്ല. ജയിക്കാന്‍ നാല് പന്തില്‍ 12. നബി ഉയര്‍ത്തിയടിച്ച പന്ത് ലോങ് ഓണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കൈയില്‍. 55 പന്തില്‍ 52 റണ്‍സ് നേടി നബി പുറത്താകുമ്പോള്‍ അഫ്ഗാന് ജയിക്കാന്‍ 3 പന്തില്‍ 12 റണ്‍സ്. 10ാമനായി ക്രീസിലെത്തിയ അഫ്താബ് ആലം ആദ്യ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. അവസാന വിക്കറ്റില്‍ ജയിക്കാന്‍ 2 പന്തില്‍ 12 റണ്‍സ്.11ാമനായി എത്തിയത് മുജീബ് ഉര്‍ റഹ്മാന്‍ ഷമിയുടെ പന്തില്‍ വീണ്ടും വിക്കറ്റ് തെറിച്ചു. മുഹമ്മദ് ഷമിക്ക് ഹാട്രിക്കും ഇന്ത്യക്ക് 11 റണ്‍സ് വിജയവും.

ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണര്‍ ഹസ്‌റത്തുള്ള സസായ് 10(24) ആണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. പിന്നീട് വന്ന റഹ്മത് ഷാ 36(63) നായകന്‍ ഗുല്‍ബാദിന്‍ നയിബുമൊത്ത് 27(42) സ്‌കോര്‍ 64 വരെ എത്തിച്ചപ്പോഴാണ് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റഹ്മത് ഹാസ്മത്തുള്ള ഷാഹിദി 21(45) ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. എന്നാല്‍ 29ാം ഓവര്‍ എറിയാനെത്തിയ ജസ്പ്രീത് ബുംറ രണ്ട് പേരെയും ഒരേ ഓവറില്‍ മെയ്ഡിന്‍ സഹിതം പുറത്താക്കിയതോടെ അഫ്ഗാന്‍ 106ന് നാല് എന്ന നിലയിലേക്ക് വീണു. പിന്നീടെത്തിയത് മുന്‍ നായനും പരിചയസമ്പന്നനുമായ മുഹമ്മദ് നബിയായിരുന്നു. പക്ഷേ ചഹാലിന്റെ പന്തില്‍ അഷ്ഗര്‍ അഫ്ഗാന്‍ 8(19) ക്ലീന് ബൗള്‍ഡായതോടെ അവര്‍ 130ന് 5 എന്ന നിലയിലേക്ക് വീണു.

മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് അഫ്ഗാനിസ്ഥാന് തിരിച്ചടിയായി. ആറാം വിക്കറ്റില്‍ നജീബുള്ള സദ്രാന്‍ 21(23) നബിയുമൊത്ത് ഇന്ത്യയെ വീണ്ടും വിറപ്പിച്ചെങ്കിലും 42ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ചഹാല്‍ പിടിച്ച് നജീബുള്ള പുറത്തായത് ഇന്ത്യക്ക് വീണ്ടും ആശ്വാസമായി. എട്ടാമനായി ക്രീസിലെത്തിയത് ലെഗ്സ്പിന്നര്‍ റാഷിദ് ഖാന്‍ ആയിരുന്നു. 46ാം ഓറില്‍ റാഷിദ് ഖാന്‍ ബൗണ്ടറി നേടിയപ്പോള്‍ അഫ്ഗാന് പ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ദിശ മനസ്സിലാക്കാതെ ക്രീസ് വി്ട്ടിറങ്ങിയ റാഷ്ദിനെ 14(16) ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ അഫ്ഗാന്‍ സ്‌കോര്‍ 190ന് 7. ഒന്‍പതാമനായി ക്രീസിലെത്തിയത് വിക്കറ്റ് കീപ്പര്‍ ഇക്രാം അലി ഖില്‍.

മറുവശത്ത് അപകടകാരിയായ മുഹമ്മദ് നബി അപ്പോഴും ഇന്ത്യക്ക് ഭീഷണിയായി നിലനിന്നു. ബുംറ എറിഞ്ഞ 47ാം ഓവറില്‍ ഒരു സിക്സ് ഉള്‍പ്പടെ എട്ട് റണ്‍സ് നേടി നബി അഫ്ഗാനെ മത്സരത്തില്‍ നിലനിര്‍ത്തി. മൂന്നോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 24 റണ്‍സ് . 48ാം ഓവറിലെ ആദ്യ പന്തില്‍ നബി വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ റിവ്യൂയില്‍ ഇംപാക്റ്റ് ഔട്ട്സൗഡ് ഓഫ്സൈഡ് വന്നതോടെ നബി പുറത്തായില്ല എന്ന തേഡ് അമ്പയര്‍ വിധിച്ചു.അഫ്ഗാന് ആശ്വാസം. എന്നാല്‍ ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രമാണ് ഷമി വഴങ്ങിയത്. അവസാന രണ്ടോവറില്‍ അഫ്ഗാനിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സ്. നിരന്തരം യോര്‍ക്കറുകളെറിഞ്ഞ് ബുംറ നബിയേയും ഇക്രാമിനേയും വലച്ചപ്പോള്‍ ഓവറില്‍ വന്നത് വെറും 5 റണ്‍സ്. അഞ്ച് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി ഇന്ത്യ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യക്ക് 224 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ വിരാട് കോലി തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചത് റണ്‍മലയാണ്. മലയൊന്നും തീര്‍ത്തില്ലെങ്കിലും ഒരു കുന്നെങ്കിലും ഇന്ത്യക്കാര്‍ പ്രതീക്ഷിച്ചു. പക്ഷേ ഗ്രൗണ്ടില്‍ നടപ്പിലാക്കാന്‍ മറ്റ് പദ്ധതികളുമായിട്ടായിരുന്നു അഫ്ഗാനികള്‍ പ്രത്യേകിച്ച് അവരുടെ സ്പിന്‍ എത്തിയത്. ടീം ഇന്ത്യയെ അഫ്ഗാന്‍ ഒതുക്കിയത് വെറും 224റണ്‍സിനാണ്. സ്പിന്നര്‍മാരായ മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരെ നേരിടാന്‍ ഇന്ത്യ നന്നായി തന്നെ ബുദ്ധിമുട്ടി.

ആദ്യ ഓവര്‍ തന്നെ സ്പിന്നറെ ഏല്‍പ്പിച്ചപ്പോള്‍ ഓപ്പണര്‍മാരായ രോഹിത്തും രാഹുലും കരുതലോടെ തുടങ്ങി. എന്നാല്‍ തകര്‍പ്പന്‍ ഫോമിലുള്ള രോഹിത് 1(10) മുജീബ് ഉര്‍ റഹമാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ തന്നെ ഇന്ത്യ അപകടം മണത്തു. രണ്ടാം വിക്കറ്റില്‍ കെഎല്‍ രാഹുല്‍ 30(53) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി നായകന്‍ വിരാട് കോലി 67(63) എന്നിവര്‍ മെല്ലെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. അനാവശ്യമായി നബിയെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച് രാഹുല്‍ പുറത്തായപ്പോള്‍ ക്രീസിലെത്തിയത് വിജയ് ശങ്കര്‍ നായകനുമൊത്ത് 3ാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശങ്കര്‍ 29(41) പുറത്താകുമ്പോള്‍ സ്‌കോര്‍ 122. അധികം വൈകാതെ കോലിയും മടങ്ങിയപ്പോള്‍ ഇന്ത്യ കൂടുതല്‍ അപകടത്തിലായി. 5ാം വിക്കറ്റില്‍ ധോണി 28(52) കേദാര്‍ ജാദവ് 52(68) സഖ്യം 58 റണ്‍സ് നേടിയെങ്കിലും നിരവധി ഓവറുകള്‍ പാഴാക്കിയിരുന്നു.

അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച പാണ്ഡ്യ പോലും ടൈമിങ് കിട്ടാന്‍ പാട്‌പെട്ടു. 9 പന്തുകള്‍ നേരിട്ട് വെറും 7 റണ്‍സ് മാത്രമാണ് ഹാര്‍ഡ് ഹിറ്റര്‍ക്ക് നേടാന്‍ കഴിഞ്ഞത്. അഫ്ഗാന് വേണ്ടി ഗുലാബ്ദിന്‍ നയിബ് മുഹമ്മദ് നബി എന്നിവവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുജീബ്, അഫ്താബ്, റാഷിദ് ഖാന്‍ റഹ്മത് ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category