1 GBP = 92.50 INR                       

BREAKING NEWS

ഷൈമോളുടെ ജീവനെടുത്തത് അശ്രദ്ധയോടെ സൈഡ് റോഡില്‍ നിന്നും കയറിവന്ന കാര്‍; ഏതാനും ദിവസം കഴിഞ്ഞാല്‍ മകള്‍ എത്തുന്നത് കാത്തിരുന്ന പിതാവ് കേട്ടത് ദുരന്ത വാര്‍ത്ത; നിശബ്ദ നിലവിളിയോടെ അമ്മയും സഹോദരിയുമടക്കമുള്ളവ; കുടുംബത്തിന്റെ വേദനയില്‍ ഞെട്ടല്‍ മാറാതെ ആന്‍ട്രിം മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മകനെ സ്‌കൂള്‍ കാംപിങ്ങിന്റെ ഭാഗമായി നിര്‍ദ്ദിഷ്ട സ്ഥലത്ത് ഇറക്കിയ ശേഷം ജോലിക്കു പോകാനുള്ള യാത്രയിലായിരുന്നു മെയ്മോളും ഉറ്റ സുഹൃത്ത് ഷൈമോളും. തലേന്നത്തെ ഡ്യൂട്ടി കഴിഞ്ഞു ഒരു ഷിഫ്റ്റ് കൂടി പൂര്‍ത്തിയാക്കാന്‍ ഉള്ള യാത്ര. രണ്ടു പേരും യൂണിഫോമും പേരെഴുതിയ കാര്‍ഡും ധരിച്ചിരുന്നു. ക്യാമ്പ് നടക്കുന്ന സ്ഥലത്തിന് അധിക നേരത്തെ യാത്രയുമില്ല. പക്ഷെ നേരെ കിടക്കുന്ന എ 26 റോഡിലേക്ക് സൈഡ് റോഡില്‍ നിന്നും മറ്റൊരു കാര്‍ പാഞ്ഞടുത്തത് കണ്ണഞ്ചുന്ന വേഗത്തിലാണ്.

മെയ്മോള്‍ ഓടിച്ചിരുന്ന ടൊയോട്ട യാരിസിന്റെ പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന ഷൈമോളുടെ സൈഡിലേക്കാണ് അശ്രദ്ധയോടെ വന്ന കാര്‍ ഇടിച്ചു കയറിയത്. സംഭവ സ്ഥലത്തു തന്നെ ഷൈമോള്‍ മരണത്തിനു കീഴടങ്ങി എന്നാണ് ലഭ്യമായ വിവരം. സ്റ്റിയറിങ് വീലിനും പാസഞ്ചര്‍ സീറ്റിനും ഇടയില്‍ കുടുങ്ങിയ മെയ്മോളെ ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായ പരുക്കേറ്റ മെയ്മോള്‍ വെന്റിലേറ്ററിലാണ്. എങ്കിലും മെയ് മോള്‍ അപകട നില തരണം ചെയ്തു.

അതിനിടെ പുറകിലെ സീറ്റില്‍ ഇരുന്ന കുട്ടിക്ക് സാരമായ പരുക്കുണ്ട്. കാലിനാണ് പരുക്കുകള്‍ കൂടുതല്‍. മണിക്കൂറുകള്‍ വേണ്ടിവരുന്ന ശസ്ത്രക്രിയ കുട്ടിക്ക് വേണ്ടി വരും എന്നാണ് ആശുപത്രി വൃത്തങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. കുട്ടിയും അപകട നില തരണം ചെയ്തു. മെയ്‌മോളുടെ മകന്റെ കൂട്ടുകാരനായ ബ്രിട്ടീഷ് കൗമാരക്കാരനാണ് ഈ കുട്ടി.

അപകടത്തെ തുടര്‍ന്ന് എയര്‍ ആംബുലന്‍സ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. മെയ്‌മോളുടെ ചുവന്ന യാരിസ് കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രണ്ടു പുരുഷന്മാരാണ് സൈഡ് റോഡില്‍ നിന്നും കയറിവന്ന ഫോക്സ്വാഗണ്‍ പസാറ്റ് കാറില്‍ ഉണ്ടായിരുന്നത്. ചെറിയ പരുക്കുകള്‍ പറ്റിയ ഇവരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഈ റോഡ് പോലീസ് അടച്ചിട്ടിരിക്കുക ആയിരുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ആയി ആന്‍ട്രിമില്‍ താമസിക്കുന്ന നെല്‍സണും ഷൈമോളും ഇവിടുത്തെ മലയാളി ജീവിതത്തിന്റെ പ്രധാന കണ്ണികള്‍ കൂടിയാണ്. ആര്‍ക്കും ഏതാവശ്യത്തിനും കൂടെ നില്‍ക്കുന്ന നെല്‍സന്റെ കുടുംബത്തിന് ഉണ്ടായ ദുര്‍ വിധിയില്‍ വെറും കാഴ്ചക്കാരായി മാറേണ്ടി വന്ന വിധിയോര്‍ത്തു പരിതപിക്കുകയാണ് ആന്‍ട്രിമിലെ ഓരോ മലയാളി കുടുംബവും.

പ്രദേശത്തെ ആദ്യ മലയാളി കുടിയേറ്റക്കാരില്‍ ഒരാളാണ് നെല്‍സണ്‍. ഒട്ടേറെ സുഹൃത്തുക്കളും മറ്റും യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും അവരുടെ ഒക്കെ സ്നേഹപൂര്‍വ്വമുള്ള ക്ഷണം നിരസിച്ച് ആന്‍ട്രിമില്‍ തന്നെ സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുക ആയിരുന്നു നെല്‍സണും ഷൈമോളും. കാരണം ഇരുവരും അത്രയധികം പ്രാദേശിക കൂട്ടായ്മയുമായി പൊരുത്തപ്പെട്ടിരുന്നു. ഓരോ കുടുംബവും ഒന്ന് മറ്റൊന്നിനോട് എന്ന വിധം ബന്ധപ്പെട്ടാണ് ഇവിടെ കഴിയുന്നത്.

പ്രാദേശിക മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നെല്‍സണ്‍ ചുറുചുറുക്കോടെ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഈ കുടുംബത്തെ നേരിട്ടറിയാത്ത ഒരു മലയാളിപോലും ഇവിടെയില്ല. അതിനാല്‍ ഷൈമോളുടെ വിയോഗ വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാന്‍ ആന്‍ട്രിം മലയാളി സമൂഹത്തിനു കഴിഞ്ഞിട്ടുമില്ല. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ അപകടം രാത്രിയോടെ എല്ലാവരുടെയും ചെവിയില്‍ എത്തിയെങ്കിലും കേട്ടത് സത്യമാകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ഏവരും നേരം വെളുപ്പിച്ചത്. ഒരു അപകടം രണ്ടു കുടുംബങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ തല്ലിക്കെടുത്തുന്നത് കണ്ടു നില്‍ക്കുകയാണ് ഇപ്പോള്‍ ആന്‍ട്രിം മലയാളികള്‍. കുട്ടികളുമായി നേരത്തെ അവധി ആഘോഷിക്കാന്‍ കോട്ടയം കിടങ്ങൂരിലെ വീട്ടില്‍ എത്തിയ നെല്‍സണ്‍ അപകട വിവരം അറിഞ്ഞ് ഇന്നലെ തന്നെ മടങ്ങി എത്തിയിട്ടുണ്ട്.

ഇന്നലെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ വൈകിട്ട് എത്തിയ നെല്‍സണ്‍ ഇന്ന് രാവിലെ ആശുപത്രി മോര്‍ച്ചറിയില്‍ എത്തി പ്രിയതമയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. ഇന്ന് തന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ഷൈമോളുടെ സഹോദരിയുടെ പേരും മെയ്മോള്‍ എന്നാണ്. മെയ്‌മോളും ആന്‍ട്രിം നിവാസിയാണ്. മെയ്മോള്‍ക്ക് അടുത്തിടെ ഉണ്ടായ കുഞ്ഞിനെ പരിചരിക്കാന്‍ ഇവരുടെ മാതാപിതാക്കള്‍ അടുത്ത സമയത്താണ് യുകെയില്‍ എത്തിയത്. എന്നാല്‍ പിതാവ് നിന്നീട് നാട്ടിലേക്കു മടങ്ങിയിരുന്നു. 'അമ്മ നിലവില്‍ മെയ്‌മോളുടെ ഒപ്പമാണ് താമസിക്കുന്നത്.

കുട്ടികളോടൊപ്പം അവധി ആഘോഷിക്കാന്‍ ഷൈമോളും ഏതാനും ദിവസം കഴിഞ്ഞാല്‍ നാട്ടില്‍ എത്താനിരിക്കെയാണ് അപകടം ഈ യുവതിയുടെ ജീവനെടുത്തത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കിട്ടുന്നത് അനുസരിച്ചായിരിക്കും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുക. നെല്‍സണ്‍ മടങ്ങി എത്തി ഒരു തീരുമാനം എടുക്കുന്നതിനു വേണ്ടി സാവകാശം കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഷൈമോള്‍ മുന്‍പൊരിക്കല്‍ തന്റെ അന്ത്യാഭിലാഷം എന്തെന്ന് ഭര്‍ത്താവിനോട് സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ഇതിനുസരിച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം.

ആന്‍ട്രിം മലയാളി അസോസിയേഷന്റെ മുന്‍ വൈസ് പ്രസിഡന്റും ആന്‍ട്രിം മലയാളികളുടെ  പ്രിയങ്കരിയുമായ ഷൈമോള്‍ നെല്‍സന്റെ വേര്‍പാടില്‍ നോര്‍ത്തേണ്‍ അയര്‍ലന്റ് ഒഐസിസി അനുശോചനം രേഖപ്പെടുത്തുന്നതായി ഒഐസിസി പ്രസിഡന്റ് ചെറിയാന്‍ സ്‌കറിയ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category