1 GBP = 92.50 INR                       

BREAKING NEWS

മക്കളെ നേരത്തെ നാട്ടില്‍ അയച്ചത് അവര്‍ അവധി ആഘോഷിക്കട്ടെ എന്ന ചിന്തയില്‍; അമ്മയില്ലാത്ത ആദ്യ പിറന്നാള്‍ തേടിയെത്തുന്നത് മൂത്ത മകള്‍ ലിയാനയെ; 'അമ്മ പോയതറിയാതെ മൂന്നു കുരുന്നുകളും; അമ്മയും മക്കളും കൂട്ടുകാരെപോലെയെന്ന് നാട്ടുകാരും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: അയര്‍ലന്റില്‍ സ്‌കൂള്‍ അവധി തുടങ്ങിയിട്ട് ഏതാനും ആഴ്ചകളായി. ഈ സമയത്ത് ആശുപത്രിയില്‍ നിന്നും ഒന്നിച്ചു ലീവ് ലഭിക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ടാണ് നെല്‍സണ്‍ തനിയെ മക്കളുമായി നാട്ടിലേക്കു യാത്ര തിരിച്ചത്. ആന്‍ട്രിം മരിയ ഹോസ്പിറ്റലില്‍ നഴ്സുമാരായ ഇരുവരും ഒന്നിച്ചു ലീവ് ലഭിക്കില്ലെന്ന് വ്യക്തമായപ്പോള്‍ അവധിക്കാലത്തിന്റെ ഒടുവില്‍ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ചേരാമെന്ന ആഗ്രഹത്തോടെയാണ് ഷൈമോള്‍ ഭര്‍ത്താവ് നെല്‍സനെയും മക്കളെയും സന്തോഷത്തോടെ യാത്രയാക്കിയത്.

നാട്ടില്‍ അരയങ്കാവിനു അടുത്തുള്ള കൈപാടം ഗ്രാമത്തിലെ അടിപൊളി അവധിക്കാല ആഘോഷത്തിലാണ് ഷൈമോളുടെ മൂന്നു മക്കളും. ബന്ധു വീടുകളിലും മറ്റും സന്ദര്‍ശനവും ഒക്കെയായി സന്തോഷത്തോടെ കഴിയുന്ന മക്കള്‍ ഇതുവരെ അറിഞ്ഞിട്ടില്ല 'അമ്മ ഇനി ഓര്‍മ്മ മാത്രം ആണെന്ന്. തിരക്കിട്ടു ഡാഡി മടങ്ങിയത് എന്തോ ജോലി ആവശ്യത്തിന് വേണ്ടിയാണെന്നാണ് ഈ കുരുന്നുകളോട് പ്രിയപ്പെട്ടവര്‍ പറഞ്ഞിരിക്കുന്നതും.

അത്യന്തം ഹൃദയ ഭേദകമായ ഈ വര്‍ത്തമാനം എങ്ങനെ പറക്കമുറ്റാത്ത മൂന്നു മക്കളെ അറിയിക്കും എന്ന ആശങ്കയാണ് ബന്ധുക്കള്‍ ഇപ്പോള്‍ നേരിടുന്നത്. ഷൈമോളുടെ മൂത്ത മകള്‍ പതിനൊന്നു വയസുകാരി ലിയാനയാകട്ടെ ഏതാനും ദിവസം കഴിഞ്ഞാല്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ്. മമ്മി കൂടി എത്തിയിട്ട് അടിപൊളി ആഘോഷമായിരിക്കും ഈ കുരുന്നിന്റെ മനസ്സിലിപ്പോള്‍. എന്നാല്‍ അമ്മയില്ലാത്ത, കണ്ണീര്‍ ഓര്‍മ്മകളുടെ ചൂട് മാറാത്ത പിറന്നാള്‍ ആയിരിക്കും ഇനി ലിയാനയെ കാത്തിരിക്കുന്നത്.

ഇളയ സഹോദരങ്ങളായ റിയാനയും ഈതനും ഇനി ചേച്ചികുട്ടിയായ ലിയാനയുടെ തണലില്‍ ആണെന്നതും ഈ കുഞ്ഞിന് മനസിലാക്കാന്‍ പ്രായം ആയിട്ടില്ല. 'അമ്മ വേര്‍പെട്ട കുഞ്ഞിക്കിളികളെ പോലെ ഇവര്‍ മടങ്ങി എത്തുമ്പോള്‍ ഏതു വിധത്തില്‍ അവര്‍ക്കു സ്നേഹ സാന്ത്വനം നല്‍കും എന്ന് ആന്‍ട്രിമിലെ മലയാളി അമ്മമാര്‍ക്കും പിടിയില്ല. അവരെ കാണുമ്പോള്‍ നെഞ്ചു കലങ്ങി കരയാതിരിക്കാന്‍ ഈശ്വരന്‍ കരുത്തു നല്‍കണമേ എന്ന് കരളുരുകി പ്രാര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ ഓരോ മാതൃഹൃദയവും.

അമ്മയില്ലാത്ത ഈ കുരുന്നുകള്‍ക്ക് സ്നേഹ സാന്ത്വനമാകാന്‍ തൊട്ടരികെ ആന്‍ട്രിം മലയാളി കൂടിയായ ചെറിയമ്മ മെയ്മോള്‍ ഉണ്ടെന്നതാണ് ഏക ആശ്വാസം. അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ മെയ്മോളുടെ ശുശ്രൂഷയുമായി ബന്ധപ്പെട്ട് മൂവരുടെയും മുത്തശ്ശിയും മുത്തച്ഛനും ആന്‍ട്രില്‍ ഉണ്ടായിരുന്നു. അടുത്തിടെയാണ് മുത്തച്ഛന്‍ നാട്ടിലേക്ക് മടങ്ങിയത്.

വീട്ടിലെ പ്രിയപ്പെട്ടവര്‍ ആന്‍ട്രിമില്‍ തന്നെ ഉള്ളപ്പോള്‍ ഡാഡിയുടെ വീട്ടില്‍ എത്തി എല്ലാവരെയും കാണുവാനാണ് മൂവരും ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. മക്കളെ ഒരിക്കലും വിട്ടു പിരിയാത്ത പ്രകൃതമാണ് ഷൈമോളുടേതെന്ന് അടുത്ത സുഹൃത്തുക്കളും പറയുന്നു. അമ്മയും മക്കളും കൂട്ടുകാരെ പോലെയാണ്. കളിചിരി തമാശകളുമായി കുട്ടികളോടൊപ്പം വലിയൊരു കുട്ടിയായി മാറുകയാണ് പലപ്പോഴും ഷൈമോള്‍ എന്ന് ഇവരെ അടുത്തറിയുന്നവര്‍ പറയുന്നു.

ആരുമായും വേഗം കൂട്ടുകൂടുന്ന പ്രകൃതവുമാണ് ഷൈമോളുടേത്. വെറും 37 വയസ്സിന്റെ ചുറുചുറുക്കില്‍ തന്നെ ജീവിതം പാതിവഴിയില്‍ എന്നോണം ബലിനല്‍കേണ്ടി വന്ന ഷൈമോള്‍ അത്ര വേഗത്തില്‍ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ നിന്നും മായില്ല. കാരണം ജീവിത കാലത്തു നിറഞ്ഞ പുഞ്ചിരിയുമായി മറ്റുള്ളവരുമായി സ്നേഹം പങ്കിട്ടിരുന്ന ഈ യുവതി ആന്‍ട്രിം മലയാളികളുടെ ജീവിതത്തില്‍ നിറസാന്നിധ്യം ആയിരുന്നു എന്നതാണ് വാസ്തവം. ഭര്‍ത്താവ് സാമൂഹിക പ്രവര്‍ത്തനത്തിലും മറ്റും സജീവം ആകുമ്പോള്‍ ഒപ്പം കൂടുന്ന ഷൈമോള്‍ ആരുടേയും സ്നേഹവും ശ്രദ്ധയും വേഗത്തില്‍ സ്വന്തമാക്കിയിരുന്നു.

വിധി ചില സമയങ്ങളില്‍ വല്ലാത്ത ക്രൂരത കാട്ടുന്നതായി ആരെങ്കിലും പറയുമ്പോള്‍ ഈ കാര്‍ അപകടം ആന്‍ട്രിം മലയാളികളുടെ ഓര്‍മ്മയില്‍ എത്താതിരിക്കില്ല. കാരണം അത്ര വലിയ സങ്കടമാണ് ഇപ്പോള്‍ അവര്‍ അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പോലും കണ്ടു പിരിഞ്ഞവര്‍ അത്ര വേഗത്തില്‍ കണ്ണില്‍ നിന്നും മറയുന്നതെങ്ങനെ? ആന്‍ട്രിമില്‍ പലരും ചോദിക്കുന്നതിങ്ങനെയാണ്. ആ സങ്കട കണ്ണീര്‍ ഇവരില്‍ നിന്നും അത്ര വേഗത്തില്‍ മായില്ലെന്നുറപ്പാണ്, കാരണം ഒന്നര പതിറ്റാണ്ടായി അവര്‍ കാണുന്ന ഷൈമോള്‍ എന്ന യുവതി അവരില്‍ സ്വാധീനമായിരിക്കുന്നത് എത്ര ആഴത്തില്‍ ആണെന്ന തിരിച്ചറിവ് കൂടിയാണ് ഇപ്പോള്‍ ആന്‍ട്രിം മലയാളി സമൂഹം പങ്കിടുന്നതും.
 


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category