1 GBP = 93.75 INR                       

BREAKING NEWS

സെപ്റ്റംബറില്‍ ബിബിന്‌ സ്വപ്‌ന സാക്ഷാത്കാരം! ആവേശത്തേരിലേറാന്‍ തയ്യാറായി കെന്റിലെ യുവ മലയാളിയും

Britishmalayali
രശ്മി പ്രകാശ്

സാഹസികരാണ് പലപ്പോഴും സ്‌കൈഡൈവിംഗ് നടത്തുന്നത്. പത്തു പതിനയ്യായിരം അടി മുകളില്‍ നിന്ന് മേഘങ്ങള്‍ക്കിടയിലൂടെ ഭൂമിയിലേക്ക് ഒരു യാത്ര. സാഹസികത ഇഷ്ടപ്പെടുന്നതിനോടൊപ്പം കാരുണ്യം എന്ന ചിന്ത കൂടി മനസ്സില്‍ ഉണ്ടാകുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കാന്‍ ഒരുപാട് നന്മ നിറഞ്ഞ ഹൃദയങ്ങള്‍ ഉണ്ടായിരിക്കും.

ഒരു സാദാ മലയാളിയെ പോലെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന ബിബിന്‍ എബ്രഹാമിന്റെ ഏക്കാലത്തെയും സ്വപ്നമായിരുന്നു എന്നും ഒരു അത്ഭുതമായി മാത്രം നോക്കിക്കാണുന്ന ആകാശത്തിലെ യന്ത്രപ്പറവയില്‍ നിന്ന് മേഘങ്ങളെ കീറിമുറിച്ചു ഭൂമിയിലേക്ക് ഒരു ചാട്ടം. ഒപ്പം ആതുര ശുശ്രൂഷ രംഗത്ത് സമസ്തലോകത്തും നട്ടെല്ലായി നില നില്‍ക്കുന്ന മലയാളി നഴ്സുമാരുടെ പിന്‍ഗാമികളാകാന്‍ ആഗ്രഹിച്ചിട്ടും, സാമ്പത്തിക പരാധീനതകളാല്‍ ബുദ്ധിമുട്ടുന്ന നാട്ടിലെ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ പറ്റിയാല്‍ അത്രയും സന്തോഷം.
കെന്റ് കൗണ്ടി കൗണ്‍സിലില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ബിബിന്‍ തന്റെ ഒഴിവു സമയങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. തന്റെ സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ സൗഹൃദങ്ങളുടെ പ്രിയപ്പെട്ടവനാകാനും ബിബിനു കഴിഞ്ഞിട്ടുണ്ട്. കനലുകള്‍ എന്ന മലയാളം ബ്ലോഗിലൂടെ തന്റെ ഓര്‍മയുടെ ചിറകുകള്‍ വിരിക്കുന്ന ബിബിന്‍, 2018-ല്‍ യുക്മ സാഹിത്യ വേദി സംഘടിപ്പിച്ച കഥാ മത്സരത്തില്‍ സമ്മാനം നേടിയിരുന്നു.


വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ ബിബിന്‍ 2010-ല്‍ യുകെയിലേക്ക് കുടിയേറിയതിനു ശേഷവും തന്റെ ശൈലിയില്‍ യാതൊരു മാറ്റവും വരുത്തുവാന്‍ തയ്യാറായിട്ടില്ലാത്ത വ്യക്തിത്വമാണ്. 2012ല്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ വെസ്റ്റ് മിഡ്ലാന്റ്സ് റീജിയണല്‍ സെക്രട്ടറി, 2017-ല്‍ വെസ്റ്റ് കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ സഹൃദയയുടെ സെക്രട്ടറി, 2017-2018-ല്‍ യുക്മ ന്യൂസ് ടീം അംഗം, 2019-ല്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനമാനങ്ങള്‍ വഹിച്ച ബിബിന്‍ എല്ലാ അര്‍ത്ഥത്തിലും ഒരു തികഞ്ഞ സോഷ്യല്‍ വര്‍ക്കറാണ്.

2005- 2006 ല്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നതിനോടൊപ്പം മേക്ക് എ വിഷ് ഫൗണ്ടേഷനില്‍ വോളന്റിയര്‍ ആയി പ്രവര്‍ത്തിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ബിബിന്‍, 2006ല്‍ സുഹൃത്തുകളോടൊപ്പം തുടക്കം കുറിച്ച സീഡക്ക് (seddac- society for the empowerment and development of destitute and community) ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയായും ഡയക്ടര്‍ ആയും സ്ഥാനം വഹിച്ചിട്ടുണ്ട്.

കോട്ടയം, മണര്‍കാട് സ്വദേശിയായ ബിബിന്‍, യുകെയില്‍ കെന്റിലെ ടണ്‍ ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്നു. ഭാര്യ ഷെറിന്‍ ജോര്‍ജ് സ്റ്റാഫ് നഴ്സാണ്. രണ്ടു മക്കള്‍: സന എല്‍സാ, സൈറ മേരി. ഈ ഉദ്യമത്തിനായി ആയിരം പൗണ്ട് സമാഹരിക്കുക എന്നതാണ് ബിബിന്റെ ലക്ഷ്യം. തന്റെ ഈ ചലഞ്ചിന് യുകെയില്‍ ആങ്ങോളം ഇങ്ങോളം ഉള്ള എല്ലാ നല്ലവരായ സുഹൃത്തുകളുടെയും അകമഴിഞ്ഞ സഹായം ബിബിന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുക

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്‌സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം.
സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. ആദ്യം പേര് നല്‍കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുക. 16 വയസുകഴിഞ്ഞ നിങ്ങളുടെ മക്കള്‍ക്കും ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സെര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.

സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.
മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്‌കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category