1 GBP = 90.70 INR                       

BREAKING NEWS

നാലുവര്‍ഷത്തിനിടെ 739 ദിവസം അവധി; വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടുകളിലെ വിലയിരുത്തലും മികച്ചതല്ല; നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചുവെന്നും ചീഫ് സെക്രട്ടറിതല സമിതിയുടെ കണ്ടെത്തല്‍; അഴിമതിവിരുദ്ധ പ്രതിച്ഛായയും മികച്ച അക്കാദമിക മികവുമുള്ള ഉദ്യോഗസ്ഥനെ പുറത്താക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രി; റിപ്പോര്‍ട്ടില്‍ വിശദീകരണം തേടി ചീഫ് സെക്രട്ടറിയുടെ നീക്കത്തിന് പിണറായിയുടെ ചെക്ക്; ഒടുവില്‍ രാജുനാരായണ സ്വാമിക്ക് ലൈഫ് ലൈന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: രാജു നാരായണ സ്വാമിയെ പിരിച്ചു വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടു നില്‍ക്കില്ലെന്ന് സൂചന. രാജു നാരായണ സ്വാമിക്കെതിരെ അച്ചടക്കനടപടി എടുക്കണമെന്നാവശ്യപ്പെട്ട റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരിച്ചയച്ചത് ഇതിന്റെ ഭാഗമാണ്. നാരായണസ്വാമിക്കെതിരെ ഉടന്‍ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് അദ്ധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചയച്ചത്. ഇതോടെ രാജു നാരായണ സ്വാമിക്കെതിരെ ഉടന്‍ നടപടി ഉണ്ടാവില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രി ശുപാര്‍ശ അംഗീകരിച്ചിരുന്നുവെങ്കില്‍ അതു കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിനു വിടുകയും കേന്ദ്ര സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ നീക്കം രാജു നാരായണ സ്വാമിക്ക് തുണയാണ്.

അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണസ്വാമിയ്ക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കാനായി തയ്യാറാക്കിയത്. മന്ത്രാലയത്തിന് സമര്‍പ്പിക്കും മുമ്പ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തിരിച്ചയച്ചത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ അച്ചടക്കമോ ഉത്തരവാദിത്വമോ കാട്ടുന്നില്ലെന്നാണ് രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ കാരണമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടെത്തിയത്. നാലുവര്‍ഷത്തിനിടെ അദ്ദേഹം 739 ദിവസം അവധിയിലായിരുന്നു. വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടുകളിലെ വിലയിരുത്തലും മികച്ചതായിരുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അഴിമതിക്കെതിരെ എടുത്ത നിലപാടാണ് പിരിച്ചു വിടല്‍ നീക്കത്തിന് പിന്നിലെന്ന് രാജു നാരായണ സ്വാമി ആരോപിച്ചിരുന്നു. അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്ത രാജു നാരായണ സ്വാമിയെ പിരിച്ചുവിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് പിണറായി കരുതലെടുക്കുന്നത്.

ചീഫ് സെക്രട്ടറി ടോംജോസിന് പുറമെ തദ്ദേശസെക്രട്ടറി ടി.കെ. ജോസ്, ആരോഗ്യസെക്രട്ടറി രാജന്‍ ഖോബ്രഗഡെ, പൊതുമരാമത്ത് സെക്രട്ടറി ജി. കമലവര്‍ദ്ധന റാവു, കര്‍ണാടകയില്‍നിന്നുള്ള ചീഫ് സെക്രട്ടറി അനില്‍കുമാര്‍ എന്നിവരാണ് രാജു നാരയാണ സ്വാമിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ സമിതിയിലുണ്ടായിരുന്നത്. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയമാണ് രാജു നാരായണ സ്വാമിക്കെതിരായ നടപടി തുടങ്ങിയത്. നാലു ചോദ്യങ്ങള്‍ ഉന്നയിച്ചാണു ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നത തല സമിതിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍ മടക്കി അയച്ചത്. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ഡപ്യുട്ടേഷനിലായിരുന്ന രാജുവിന്റെ ഡപ്യൂട്ടേഷന്‍ ഇടയ്ക്കു വച്ച് അവസാനിപ്പിച്ചപ്പോള്‍ അദ്ദേഹം അതിനെതിരെ കേസിനു പോയോ എന്നും ഇതു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചിട്ടുണ്ട്.


ഡപ്യൂട്ടേഷന്‍ അവസാനിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു രാജു എന്തെങ്കിലും കത്തു നല്‍കിയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ആരാഞ്ഞു. അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ പല പ്രതികൂല പരാമര്‍ശങ്ങളും ഉണ്ട്. അതു നീക്കുന്നതിന് അദ്ദേഹം അപ്പീല്‍ നല്‍കിയിട്ടുണ്ടോയെന്നാണു മുഖ്യമന്ത്രി ചോദിച്ചിരിക്കുന്ന മറ്റൊരു കാര്യം. മുഖ്യമന്ത്രി ശുപാര്‍ശ അംഗീകരിച്ചിരുന്നുവെങ്കില്‍ അതു കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിനു വിടുകയും കേന്ദ്ര സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യുമായിരുന്നു. മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ പലതും രാജു നാരായണ സ്വാമി പൊതു സമൂഹത്തില്‍ ഉന്നയിച്ചതാണ്. രാജു നാരായണ സ്വാമിയെ പിരിച്ചു വിടുന്നത് സര്‍ക്കാരിന് തലവേദനയുണ്ടാക്കാന്‍ പോന്ന വിഷയമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി കരുതലോടെ ഇടപെടുന്നത്. ഫലത്തില്‍ ഇത് സ്വാമിക്ക് അനുകൂലമാകുകയും ചെയ്യും.

അഴിമതിവിരുദ്ധ പ്രതിച്ഛായയും മികച്ച അക്കാദമിക മികവുമുള്ള രാജു നാരായണ സ്വാമിയെ പുറത്താക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഗൗരവമായ കേസുകളൊന്നും നേരിടാത്ത അദ്ദേഹത്തെ പിരിച്ചുവിടാന്‍ കണ്ടെത്തിയ കാരണങ്ങള്‍ അതിന് പര്യാപ്തമല്ലെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്. ഏറെ നിയമനടപടികള്‍ക്ക് വഴിവെക്കുന്ന തീരുമാനം ദോഷമേ ചെയ്യൂവെന്നാണ് സര്‍ക്കാര്‍ നിഗമനം. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വിശദീകരണം ചോദിക്കല്‍. ചീഫ് സെക്രട്ടറി അടക്കമുള്ളവരുമായി രാജു നാരായണ സ്വാമിക്ക് വ്യക്തിപരമായ പ്രശ്നങ്ങളുണ്ട്. ഇതെല്ലാം പിരിച്ചുവിടലില്‍ സ്വാധീനിച്ചതായാണ് വിലയിരുത്തല്‍.

കേന്ദ്ര സംസ്ഥാന സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു. സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും ഓഫീസുകളില്‍ പലപ്പോഴും ഹാജരായിരുന്നില്ല, കേന്ദ്ര സര്‍വീസില്‍ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല,നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സര്‍ക്കാര്‍ രേഖകളില്ല തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെ ഉയര്‍ന്നത്.നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നാരായണ സ്വാമിയെ മാര്‍ച്ചില്‍ നീക്കിയിരുന്നു. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.

കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സര്‍വീസില്‍ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു.സര്‍വീസ് കാലാവധി 10 വര്‍ഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വാമിക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. പിരിച്ചുവിടാന്‍ കേരളം ശുപാര്‍ശ നല്‍കി അത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category