1 GBP = 91.30 INR                       

BREAKING NEWS

പ്രതികാരം അത് വീട്ടാനുള്ളതാണ്..! കഴിഞ്ഞ കോപ്പയിലെ കടംവീട്ടി ബ്രസീല്‍; പെറുവിന്റെ തോല്‍വി അഞ്ച് ഉശിരന്‍ ഗോളുകള്‍ക്ക്; കാനറികളുടെ ക്വാര്‍ട്ടര്‍ മുന്നേറ്റം ഗ്രൂപ്പ് ചാമ്പ്യന്മാരായി; തുടക്കം ബ്രസീലിയന്‍ ജഴ്സിയില്‍ കാസിമിറോയുടെ ആദ്യ ഗോളോടുകൂടി; ഒടുക്കം വില്ലിയന്റെ 90ാം മിനിട്ടിലെ ഇടിവെട്ട് ഗോളുമായി; ബൊളീവിയയെ തകര്‍ത്ത് വെനസ്വേലയും ക്വാര്‍ട്ടറില്‍

Britishmalayali
kz´wteJI³

സാവോപോളോ: കഴിഞ്ഞ കോപ്പയില്‍ തങ്ങളെ തോല്‍പ്പിച്ച് പുറത്താക്കിയ പെറുവിനെ തകര്‍ത്തെറിഞ്ഞ് കാനറിപട.കോപ്പ അമേരിക്കയില്‍ പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീലിന്റെ മുന്നേറ്റം.

വെനസ്വേലയോട് ഗോള്‍രഹിത സമനില വഴങ്ങിയതിന് ബ്രസീല്‍ കണക്കുതീര്‍ത്തത് പെറുവിന്റെ പോസ്റ്റില്‍. തുടക്കമിട്ടത് കാസിമിറോ, പന്ത്രണ്ടാം മിനിറ്റില്‍. ബ്രസീലിയന്‍ ജഴ്സിയില്‍ കാസിമിറോയുടെ ആദ്യ ഗോള്‍കൂടിയായിരുന്നു ഇത്. പെറുഗോളിയുടെ പിഴവ് മുതലെടുത്ത റോബര്‍ട്ടോ ഫിര്‍മിനോയുടെ ഊഴമായിരുന്നു ഇരുപത്തിയൊന്നാം മിനിറ്റില്‍. ആദ്യപകുതിയില്‍ തന്നെ മൂന്നു ഗോളുകളടിച്ച് പെറുവിനെ സമ്മര്‍ദത്തിലാഴ്ത്തിയ ബ്രസീല്‍ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് മൈതാനത്തു കണ്ടത്.

ടീമില്‍ തിരിച്ചെത്തിയ എവര്‍ട്ടന്‍ സാന്റോസിന്റെ മിന്നും ഗോളായിരുന്നു മൂന്നാമത്തേത്. രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ ഡാനി ആല്‍വസിന്റെ വെടിയുണ്ടയോടയായിരുന്നു തുടക്കം. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ, വില്യന്റെ സുന്ദര ഗോള്‍. റിച്ചര്‍ലിസണും നെരസിനും പകരം ഗബ്രിയേല്‍ ജീസസിനെയും എവേര്‍ട്ടനെയും ഉള്‍പ്പെടുത്തി ഇറങ്ങിയ ബ്രസീല്‍ ഏഴ് പോയിന്റോടെയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.

മുന്‍പത്തെ രണ്ടു മത്സരങ്ങളിലും ബ്രസീലിന് ആദ്യപകുതിയില്‍ ഗോള്‍ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ പെറുവിനെതിരെ രണ്ടു ഗോള്‍ നേടിയപ്പോള്‍ തന്നെ കളിയുടെ ഗതി മാറിയെന്ന് കോച്ച് ടിറ്റെ പറഞ്ഞു. കാസെമിറോയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും ലഭിച്ചതോടെ മൂന്നാമത്തെ മത്സരം നഷ്ടമാകും. വ്യാഴാഴ്ചയാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം. മൂന്നു മത്സരങ്ങളില്‍ നിന്നായി രണ്ടു വിജയവും ഒരു സമനിലയും നേടിയാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് എ ജേതാക്കളും ബ്രസീലാണ്. കഴിഞ്ഞ തവണ കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ബ്രസീല്‍ പുറത്തായിരുന്നു.

മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ 3-1നു തകര്‍ത്ത് വെനസ്വേലയും ക്വാര്‍ട്ടറില്‍ കടന്നു. ഡാര്‍വിന്‍ മാച്ചിസിന്റെ ഇരട്ടഗോള്‍ പ്രകടനമാണ് ബൊളീവിയയ്ക്കെതിരെ വെനസ്വേലയ്ക്കു മിന്നും വിജയം സമ്മാനിച്ചത്. ജോസഫ് മാര്‍ട്ടിനസിന്റെ വകയായിരുന്നു വെനസ്വേലയുടെ മൂന്നാം ഗോള്‍. ലിയോണല്‍ അരുവാസാണ് ബൊളീവിയയുടെ ആശ്വാസ ഗോള്‍ നേടിയത്.

ഇതോടെ ബ്രസീലിനു പിന്നാലെ ഗ്രൂപ്പ് എയില്‍ നിന്നു ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീമായി വെനസ്വേല. മൂന്നു മത്സരങ്ങളില്‍ നിന്നായി ഒരു ജയം, രണ്ടു സമനില ഉള്‍പ്പെടെ അഞ്ചു പോയിന്റാണ് വെനസ്വേലയ്ക്കുള്ളത്. ഇന്ന് ഖത്തറും അര്‍ജന്റീനയും കൊളംബിയയയും പാരഗ്വായും ഏറ്റുമുട്ടും. രാത്രി 12.30നാണു മത്സരങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category