1 GBP = 85.20 INR                       

BREAKING NEWS

നേരോടെ 'നട്ട് ' നിര്‍ഭയം ' വളര്‍ത്തി ' നിരന്തരം ' വലിച്ചു 'കഞ്ചാവ്';അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കാത്ത ഇന്ത്യയെ തോല്‍പ്പിച്ച് ഏഷ്യാനെറ്റ്; കളി തീരും മുന്‍പെ ബ്രേക്കിംഗിട്ടത് ഇന്ത്യയ്ക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വിയെന്ന്; വാര്‍ത്തയിലെ പിഴവില്‍ ചാനലിനെ അലക്കി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഒരു മര്യാദയൊക്കെ വേണ്ടെടെ...! കളിതീരും മുന്‍പെ ഇന്ത്യയെ തോല്‍പ്പിച്ച എഷ്യാനെറ്റിന് പൊങ്കാലയിട്ട് ട്രോളന്മാര്‍. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ വലിയ നാടകീയതകള്‍ക്കൊടുവിലാണ് ഇന്ത്യ 11റണ്‍സിന് ജയിച്ചത്. അതേസമയം കളി തീരും മുന്‍പ് എഷ്യാനെറ്റിന്റെ ബ്രേക്കിങ് വന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വിയെന്ന്. ഇതോടെ സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങി. നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ചാനലിന് പൊങ്കാലയിടാന്‍ അവസരം കാത്തിരുന്നവര്‍ക്ക് കിട്ടിയ സുവര്‍ണാവസരമെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഡെസ്‌കിലെ എഡിറ്റര്‍മാര്‍ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് അതും വലിച്ചാകും വാര്‍ത്ത എഴുതുന്നതെന്നും. അഫ്ഗാനിസ്ഥാനെക്കാള്‍ തിടുക്കമാണ് ഏഷ്യാനെറ്റിന് ഇന്ത്യയെ തോല്‍പ്പിക്കാനെന്നും പറയുന്നു. ആവേശം കൊണ്ട് പറഞ്ഞതാണെങ്കിലും ഒരു മാതിരി തന്തയില്ലായ്മ്മയായിപ്പോയി എന്നു പറയുന്നവരും കുറവല്ല.

അതേസമയം ഷമി എറിഞ്ഞ അവസാന ഓവറാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ അഫ്ഗാന് ജയിക്കാന്‍ വേണ്ടത് 16 റണ്‍സ് ആദ്യ പന്തില്‍ ഷമിയെ ബൗണ്ടറി കടത്തി ക്രീസില്‍ നിലയുറപ്പിച്ചിരുന്ന മുഹമ്മദ് നബി.രണ്ടാം ബോളില്‍ റണ്‍ നേടിയില്ല. മൂന്നാം ബോളില്‍ ലോംഗ് ഓണിലേക്ക് ഉയര്‍ത്തി അടിച്ച് ഔട്ടാവുകയുമായിരുന്നു. പിന്നാലെ വന്ന രണ്ടു പേരുടെ കുറ്റിയും ഷമി ഇളകി ഹാട്രിക്കും ഇന്ത്യയ്ക്ക് വിജയവും നല്‍കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category