1 GBP = 90.70 INR                       

BREAKING NEWS

പാസ്പോര്‍ട്ടിലും ഭര്‍ത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍! കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് കൂടിയേ തീരൂവെന്ന നിലപാടില്‍ ഉറച്ച് ബീഹാറുകാരിയായ മുന്‍ ബാര്‍ ഡാന്‍സര്‍; പൊലീസില്‍ പരാതി കൊടുത്തത് ജീവിത ചെലവിന് പണം നല്‍കണമെന്ന ആവര്‍ത്തിച്ചുള്ള ആവശ്യം നിരസിച്ചപ്പോള്‍; അമ്മ വിനോദിനിയുമായി ചര്‍ച്ച നടത്തിയത് രണ്ട് തവണയും; തെളിവുകളെല്ലാം ഓഷീവാര പൊലീസിന്; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ തീരുമാനം വരെ ലുക്ക് ഔട്ട് നോട്ടീസില്ല; ബിനോയിയെ രക്ഷിക്കാന്‍ അവസാനവട്ട ഒത്തുതീര്‍പ്പ് സജീവം

Britishmalayali
kz´wteJI³

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കുരുക്ക് മുറുകുന്നു. പീഡന കേസ് നിലനിന്നില്ലെങ്കിലും വഞ്ചനാ കേസ് ശക്തമാകാനാണ് സാധ്യത. ഡി എന്‍ എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിഞ്ഞാല്‍ കുടുംബത്തിന് ചെലവിനും നല്‍കേണ്ടി വരും. പരാതിക്കാരിയായ യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ പാസ്പോര്‍ട്ടുകളുടെ പകര്‍പ്പിനൊപ്പമാണ് ബിഹാര്‍ സ്വദേശിയായ യുവതി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ ഇത്തരത്തില്‍ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാവുകയുള്ളൂ. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി ബിനോയ് ബാര്‍ ഡാന്‍സുകാരിയെ വിവാഹം ചെയ്തുവെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. തല്‍കാലം ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കില്ല. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തീരുമാനം വന്ന ശേഷമേ ഇതുണ്ടാകും. ജാമ്യം കിട്ടിയില്ലെങ്കില്‍ ബിനോയ് കീഴടങ്ങുമെന്നാണ് സൂചന.

കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതി. വിഷയം സിപിഎം കേന്ദ്ര ഘടകത്തെയും ബിനോയിയുടെ കുടുംബത്തെയും മാസങ്ങള്‍ക്കു മുന്‍പേ അറിയിച്ചിരുന്നെന്ന് യുവതിയുടെ കുടുംബം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. ഇത് സിപിഎമ്മിനും തലവേദനയാണ്. എന്നാല്‍ പാര്‍ട്ടി അംഗമല്ലാത്ത ബിനോയിയ്ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കാനാവില്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. അതിനിടെ ബിനോയിയുടെ അമ്മയ്ക്കെതിരേയും കേസെടുക്കണമെന്ന നിലപാടില്‍ യുവതിയും കുടുംബവും എത്തിയിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്തിയത് ബിനോയിയുടെ അമ്മയാണെന്ന് പൊലീസിനോട് യുവതി പറഞ്ഞതായി സൂചനയുണ്ട്.

2014ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്. 2004ലെ പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര് ഉള്‍പ്പെടുത്തിയത്. പുതുക്കിയ പാസ്പോര്‍ട്ടില്‍ ആദ്യ പേരായി പരാതിക്കാരിയുടെയും രണ്ടാം പേരായി ഭര്‍ത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്റെ പേരുമാണ് ചേര്‍ത്തിരിക്കുന്നത്. 2014ലെയാണിത്. എന്നാല്‍ 2004ല്‍ എടുത്ത പാസ്പോര്‍ട്ടില്‍ യുവതിയുടെ പേരിനൊപ്പം മാതാപിതാക്കളുടെ വിവരങ്ങളാണുള്ളത്. പാസ്പോര്‍ട്ട് നമ്പര്‍ പരിശോധിച്ച് കൃത്രിമമൊന്നു നടത്തിയിട്ടില്ലെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് നിലനില്‍ക്കുന്നതാണെന്നു തെളിഞ്ഞതോടെയാണ് ഇതു പ്രധാന തെളിവായി സ്വീകരിച്ച് ഓഷിവാര പൊലീസ് അന്വേഷണം തുടരുന്നതും.

അതിനിടെ ബിനോയ് കോടിയേരിക്കെതിരെ നിയമ നടപടിയിലേക്കു നീങ്ങിയത് ഒത്തുതീര്‍പ്പിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നെന്നു യുവതിയുടെ കുടുംബം വെളിപ്പെടുത്തി. ജീവിതച്ചെലവിനു പണം നല്‍കിയാല്‍ പരാതിയില്‍ നിന്നു പിന്‍വാങ്ങാമെന്ന ആവശ്യം ബിനോയി തള്ളി. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും പൊലീസിനു നല്‍കിയ പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനിടെയിലും കേസ് ഒഴിവാക്കാന്‍ അവസാന വട്ട ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുകയാണ്. ഡിഎന്‍എ പരിശോധന ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.

കുഞ്ഞിനെ വളര്‍ത്താനും ജീവിതച്ചെലവിനുമായി 5 കോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബര്‍ 31 ന് അഭിഭാഷകന്‍ മുഖേന നോട്ടിസ് അയച്ചിരുന്നു. ഏപ്രില്‍ 18 നാണ് ബിനോയിയും അമ്മയും മുംബൈയില്‍ യുവതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഏപ്രില്‍ 28നു വീണ്ടും ബിനോയിയും യുവതിയും മുംബൈയില്‍ ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിനോയ് വിസമ്മതിച്ചു. രണ്ടു കൂടിക്കാഴ്ചകളുടെയും വിശദാംശങ്ങള്‍ പരാമര്‍ശിച്ച് അഭിഭാഷകന്‍ മുഖേന വീണ്ടും നോട്ടിസ് അയച്ചു. ആ നോട്ടിസും ബിനോയ് അവഗണിച്ചപ്പോഴാണ് ജൂണ്‍ 13 ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തി ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും ഒപ്പമുള്ള ചിത്രങ്ങളും അടക്കമുള്ള തെളിവുകള്‍ കൈമാറി. വെള്ളിയാഴ്ച, ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദിന്‍ഡോഷി സെഷന്‍സ് കോടതി പരിഗണിക്കവേ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാനുള്ള ശ്രമമാണെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു. തുടര്‍ന്നു പരാതിക്കാരി പൊലീസ് സ്റ്റേഷനിലെത്തി കൂടുതല്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച മുംബൈ സെഷന്‍സ് കോടതി പരിഗണിക്കും. അതേസമയം ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുംബൈ പൊലീസ്. നിലവില്‍ പ്രതി ഒളിവിലായതിനാല്‍ രാജ്യം വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതിനാല്‍ വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണ വിധേയമായി ഇപ്പോള്‍ കേരളത്തിലുള്ള മുംബൈ പൊലീസിന്റെ പ്രത്യേക സംഘം ഞായറാഴ്ചയും വിവരശേഖരണത്തിനായി പരിശോധന നടത്തുമെന്നാണ് സൂചന. എന്നാല്‍ യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂ.

വിവാഹിതനാണെന്ന വിവരം മറച്ചു വെച്ച് വിവാഹ വാഗ്ദാനം നല്‍കി ബിനോയ് പീഡിപ്പിച്ചെന്നാണ് ബീഹാര്‍ സ്വദേശിയായ യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category