1 GBP = 85.80 INR                       

BREAKING NEWS

വിട പറഞ്ഞത് ഇന്ദിരാഗാന്ധിയേയും എം കരുണാനിധിയേയും അറസ്റ്റു ചെയ്ത ഓഫീസര്‍; മധുര അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി ജീവിതം തുടങ്ങി സിബിഐ ഡയറക്ടര്‍ പദവി വരെ എത്തിയ വി ആര്‍ ലക്ഷ്മി നാരായണന്‍ രാജ്യം കണ്ട മികച്ച പൊലീസ് ഓഫീസര്‍മാരില്‍ ഒരാള്‍; ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച്ച

Britishmalayali
kz´wteJI³

 

ചെന്നൈ: അന്തരിച്ച മുന്‍ സിബിഐ ഡയറക്ടര്‍ വി ആര്‍ ലക്ഷ്മിനാരായണന്റെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. ഇന്ന് രാവിലെ ചെന്നൈ എഗ്മോറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 91 വയസായിരുന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരനാണ്.

1951 ബാച്ചിലെ ഐപിഎസ് ഓഫീസറായ ലക്ഷ്മിനാരായണന്‍ രാജ്യം കണ്ട മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു. മധുരയിലെ അസിസ്റ്റന്റ് സൂപ്രണ്ടന്റായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1977 ഒക്ടോബര്‍ 3ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തത് ലക്ഷ്മിനാരായണന്‍ ആയിരുന്നു. തമിഴ്നാട് ഡിജിപിയായിരിക്കുമ്പോള്‍ ഡിഎംകെ നേതാവ് എം കരുണാനിധിയെ അറസ്റ്റ് ചെയ്തതും ലക്ഷ്മിനാരായണനായിരുന്നു. ദീര്‍ഘ കാലം തമിഴ്നാട് ഡിജിപിയായിരുന്ന ഇദ്ദേഹം 1985 ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

വിരമിച്ച ശേഷം തന്റെ പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category