1 GBP = 93.00 INR                       

BREAKING NEWS

എന്തുകൊണ്ടാണ് സിപിഎം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്? വംശനാശം സംഭവിക്കാതിരിക്കാന്‍ ഇനിയെങ്കിലും കണ്ണ് തുറക്കൂ.. ധാര്‍ഷ്ട്യത്തിന്റെ പ്രതീകമായ ശ്യാമളയെ തൊടാന്‍ എന്തിനാണ് സഖാക്കളെ നിങ്ങള്‍ക്ക് ഭയം? മകന്റെ തോന്ന്യാസങ്ങള്‍ക്ക് നുണ പറഞ്ഞും കൂട്ട് നില്‍ക്കുന്ന കോടിയേരി പടിയിറങ്ങിയാല്‍ പകരം വെക്കാന്‍ നേതാക്കളില്ലേ? പി.ജയരാജനെ പോലൊരു ജനകീയ നേതാവിനെ ഇല്ലാതാക്കാന്‍ പദ്ധതിയിടുന്നത് ആരാണ്?

Britishmalayali
kz´wteJI³

സിപിഐഎം എന്ന പാര്‍ട്ടി നശിക്കരുത് എന്നാഗ്രഹിക്കുന്നവരാണ് കേരളത്തിലെ മതേതര പുരോഗമന വിശ്വാസികള്‍. ഈ പാര്‍ട്ടിയും അതിന്റെ മുന്‍ഗാമിയായ സിപിഐയും ആധുനിക കേരളനിര്‍മ്മിതിക്ക് നടത്തിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയുകയില്ല. മഹാനായ ശ്രീനാരായണ ഗുരു ഉഴുതുമറിച്ചുപോയ ഈ ഭൂമിമലയാളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നമ്മള്‍ ഇന്നും ഒരു ബീഹാറോ ഝാര്‍ഖണ്ടോ ഉത്തരാഖണ്ഡോ ഒക്കെയായിത്തന്നെ ജാതി വ്യവസ്ഥയില്‍ ആറാടി ജീവിച്ചിരിക്കുമായിരുന്നു. ഈ പാര്‍ട്ടി കാലം മാറുന്നതനുസരിച്ച്് മാറാന്‍ ശ്രമിച്ചപ്പോഴുണ്ടായ മുതലാളിത്ത ദുശ്ശീലങ്ങളാണ് ഇതിനെ ഇങ്ങനെയൊക്കെ ആക്കി മാറ്റിയത്. നേതാക്കന്മാരുടെ സ്വജന പക്ഷപാതവും അവരുടെ മക്കളുടെ ആഡംബര ജീവിതവും ഒക്കെക്കൂടി ഈ പാര്‍ട്ടിയെ വല്ലാത്തൊരു പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നു.

ഇതുവരെ മതേതരത്വവും ജാതിവിരോധവും പറഞ്ഞിരുന്ന പാര്‍ട്ടി വര്‍ഗീയതയുടെ ഏറ്റവും വലിയ ഇത്തിള്‍ക്കണ്ണി തന്നെ വിഴുങ്ങുന്നതിന് നടത്തുന്ന ശ്രമം ഈ പാര്‍ട്ടിയെ പരിതാപകരമായ ഒരു അവസ്ഥയില്‍ എത്തിച്ചിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഈ പാര്‍ട്ടി ആത്മഹത്യക്കൊരുങ്ങി വലിയൊരു കുന്നിന്‍പുറത്ത് കയറി ഇരിക്കുമ്പോള്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ ആശങ്കപ്പെടുകയാണ്. ഇതിനെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചു കൊണ്ട് ഒരു കൗണ്‍സിലിങ് കൊടുത്ത് കേരളീയ സമൂഹത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും മതേതര മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു ആംആദ്മിയായി ഇതിവിടെ ഉണ്ടാവണം എന്നാഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന മലയാളികളും. ആദിവാസികളുടെയും ദളിതരുടെയും ദുര്‍ബലരുടെയും തൊഴിലാളികളുടെയും പരിസ്ഥിതിയുടെയും ഒക്കെ സംരക്ഷകരായി ഈ പാര്‍ട്ടി തുടരണമെന്നും മുതലാളിത്ത സംവിധാനങ്ങളുടെയും വംശീയ രാഷ്ട്രീയ ആശയങ്ങളുടെയും അധിനിവേശ രാഷ്ട്രീയത്തിന്റെയും ഒക്കെ ബദല്‍ പോരാളികളായി മാറണമെന്നും ആരെങ്കിലും ആഗ്രഹിച്ചാല്‍ അവരെ കുറ്റം പറയരുത്.

എന്നാല്‍ എത്രകിട്ടിയിട്ടും പാഠം പഠിക്കുന്നതിന് ഈ പാര്‍ട്ടി പരിശ്രമിക്കുന്നില്ല എന്നത് സങ്കടകരമാണ്. ഞാനിപ്പോള്‍ കുഴിയിലേക്ക് ചാടി ചാകും എന്ന് പറഞ്ഞുകൊണ്ട് സിപിഎം ആ കുന്നുംപുറത്ത് ഇങ്ങനെ നില്‍ക്കുന്ന കാഴച്ച കാണുമ്പോള്‍ നെഞ്ചുപിടയുന്ന എന്നെപ്പോലുള്ള അനേകംപേരുടെ അഭ്യര്‍ത്ഥന നിങ്ങള്‍ ആത്മഹത്യയില്‍ നിന്ന് പിന്മാറണം എന്നു തന്നെയാണ്. എന്തുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണനെ പോലെ ഒരാള്‍ സിപിഎം പോലൊരു പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നത് എന്ന ചോദ്യത്തിന് പാര്‍ട്ടി ആദ്യം ഉത്തരം നല്‍കുക. മക്കളുടെ ചെയ്തികള്‍ക്ക് അപ്പനെന്തുപിഴച്ചു എന്ന് ചോദിക്കുന്നതിന് പകരം ഈ മക്കളുടെ ചെയ്തികളുടെയൊക്കെ പിന്‍ബലം എന്ന് പറയുന്നത് അപ്പന്റെ അധികാരത്തിന്റെ കസര്‍ത്താണ് എന്ന് തിരിച്ചറിഞ്ഞ് മക്കളെ മര്യാദയ്ക്ക് നിര്‍ത്തുന്നതിനും മര്യാദകെട്ട മക്കളെ പടിക്ക് പുറത്താക്കുന്നതിനും ഉള്ള ആര്‍ജ്ജവം ഈ പാര്‍ട്ടി കാണിക്കുക.


മകന്റെ പേരില്‍ സ്ത്രീപീഡനക്കേസ് ഉണ്ടായപ്പോള്‍ ആശ്രമത്തില്‍ പോയി സുഖചികിത്സ തേടാതെ തന്റേടത്തോടുകൂടി മകനെ തള്ളിപ്പറയുന്നതിന് പകരം സുഖചികിത്സക്കിടെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പച്ചക്കള്ളം തട്ടിവിടുന്നതിന് വേണ്ടിയാണ് ശ്രമിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ കമ്മ്യൂണിസ്റ്റുകാരന്റെ ഒരു സവിശേഷതയുമില്ലാത്ത ഒരു സ്ത്രീ ജന്മമാണ് എന്ന് അവരെ അറിയാവുന്നവര്‍ക്കൊക്കെ അറിയാവുന്നതാണ്. പട്ടിയുടെ വാല് പന്തീരാണ്ട് കുഴലിലിട്ടാലും അത് വളഞ്ഞുതന്നെ ഇരിക്കും എന്ന് പറയുന്നത് പോലെ കോടിയേരി ബാലകൃഷ്ണനെ ശരിയാക്കി എടുക്കാന്‍ കഴിയുകയില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തി തൊഴിലാളികളെ സ്നേഹിക്കുകയും തൊഴിലാളി വര്‍ഗത്തിന്റെ ചോരയും മണവും അനുഭവിക്കുകയും ചെയ്തിട്ടുള്ള ഏതെങ്കിലും ഒരു നേതാവിനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ വൈകുന്നിടത്തോളം കാലം ഈ പാര്‍ട്ടിയെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ ആര്‍്ക്കും കഴിയുകയില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

fdgfgfd 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category