1 GBP = 91.30 INR                       

BREAKING NEWS

ഒത്തു ചേര്‍ന്നിടാന്‍ വീണ്ടും വരവായ് സുദിനങ്ങള്‍... വര്‍ണ വിസ്മയമൊരുക്കി ആഘോഷ പൂര്‍ണമായി വീണ്ടും കോടഞ്ചേരി സംഗമം ഈമാസം 28, 29, 30 തീയതികളില്‍

Britishmalayali
ജോയ് എബ്രഹാം

ലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ പന്ത്രണ്ടാം വാര്‍ഷിക ഒത്തുചേരലും കുടുംബസംഗമവും ഈമാസം 28, 29, 30 തീയതികളില്‍ പെംബ്രോക്ക്ഷെയറിലെ സ്റ്റാക്‌പോളില്‍  വച്ച് നടത്തപ്പെടും. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓര്‍ക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതല്‍ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാനും ആയി യുകെയിലെ കോടഞ്ചേരിക്കാര്‍ വര്‍ഷം തോറും നടത്തുന്ന ഈ  ഒത്തുചേരലിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിനു ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ മൂന്നു വര്‍ഷങ്ങളിലെ പോലെ കോടഞ്ചേരിയില്‍ നിന്നും യുകെയില്‍ എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമേതം ഇത്തവണയും ഈ സംഗമം അവിസ്മരനീയമാക്കുവാനുള്ള തയാറെടുപ്പിലാണ്.


ഗൃഹാതുരത്വ ഓര്‍മ്മകളോടെ പരിപാടികയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോടഞ്ചേരി സംഗമത്തിന്റെ നടപ്പു വര്‍ഷ പ്രസിഡന്റ് ജോണ്‍സന്‍ പുലയന്‍പറമ്പില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടു നാലു മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് അവസാനിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക മത്സരങ്ങളുള്‍പ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകര്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. കോടഞ്ചേരിക്കാരനായ ഫാ: ലൂക്ക് മാറാപ്പിള്ളില്‍ നയിക്കുന്ന ദിവ്യ ബലിയും പ്രത്യേക പ്രാര്‍ത്ഥനകളും ഈ ഒത്തു ചേരലിനെ സമ്പുഷ്ടമാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സന്‍ തോമസ് - 07886367154
കോടഞ്ചേരി സംഗമം
ഒത്തു ചേര്‍ന്നിടാന്‍ വീണ്ടും 
വരവായ് സുദിനങ്ങള്‍ 
സ്മരിക്കാം, ഗുരുക്കളെ 
തോഴരെ സതീര്‍ഥ്യരെ
ജപിച്ചും തപിച്ചൂംനാം 
പോന്നോരാ വഴികളില്‍
വീണ്ടുമേ നടന്നിടാം 
ഓര്‍മ്മതന്‍ ചിറകേറി 
താങ്ങാവാം, തണലാവാം 
ഇടറിവീഴുന്നോര്‍ക്കും 
സോദരേ നേരുന്നിതാ 
സ്വാഗതം മോദത്തോടെ
-സജി കുന്നത്ത്

''മറക്കുവാന്‍ ആവുമോ നമുക്കാ ദിനങ്ങള്‍
മറക്കുവാന്‍ ശ്രമിച്ചാലും ആവില്ല പക്ഷേ.. മുന്നേ മൂന്നു ദിനങ്ങള്‍ മാത്രം.
എത്തിച്ചേര്‍ന്നിടുന്നിതാ അരികത്ത്..
നാലഞ്ചു ദിനങ്ങള്‍ മാത്രം
കാത്തു കാത്തിരിപ്പു ഞാന്‍..''
-ജെയ്‌സണ്‍ ജോസഫ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category