1 GBP = 91.30 INR                       

BREAKING NEWS

പകല്‍ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി ചോദ്യം ചെയ്‌തെങ്കിലും കുറ്റവാളിയാണെന്നതിന്റെ ചെറു സൂചന പോലും നല്‍കാതെ തന്ത്രപരമായ മൊഴി നല്‍കല്‍; യാത്രയും മദ്യപാനവുമായി ചുറ്റികറങ്ങിയ സുഹൃത്തിനെ സജീവ് തല്ലിക്കൊലപ്പെടുത്തിയെന്നത് വിശ്വസിക്കാനാവാതെ നാട്ടുകാര്‍; കോതമംഗലത്തെ കോഴിഫോം ജീവനക്കാരന്‍ പ്രസാദിന്റെ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത് തന്ത്രപരമായ ചോദ്യം ചെയ്യലിലൂടെ

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം: മദ്യം ചോദിച്ച് ശല്യപ്പെടുത്തിയതിന് സുഹൃത്ത് പ്രസാദിനെ എയര്‍ഗണ്ണുകൊണ്ട് തല്ലികൊലപ്പെടുത്തിയതായുള്ള പുളിന്താനം കാട്ടുചിറ സജീവന്റെ കുറ്റസമ്മതം ആശ്ചര്യവും അതിലേറെ ഞെട്ടലും സൃഷ്ടിച്ചെന്ന് നാട്ടുകാര്‍.

ശനിയാഴ്ച പുലര്‍ച്ചെയാണ് കുഴിപ്പിള്ളീല്‍ പ്രസാദിന്റെ ജഡം സുഹൃത്തുകൂടിയായ സജീവന്റെ വീടിന്റെ ടെറസിന്റെ മുകളില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പോത്താനിക്കാട് പൊലീസ് സജീവി(41)നെ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിയത് മുതല്‍ സജീവ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസെത്തി വിവരങ്ങള്‍ തിരക്കിയപ്പോഴും സജീവ് മദ്യലഹരിയില്‍ നിന്നും മുക്തനായിരുന്നില്ല. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി ഇയാളെ പൊലീസ് സ്റ്റേഷിനിലെത്തിച്ചു.

പകല്‍ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി ചോദ്യം ചെയ്‌തെങ്കിലും താന്‍ കുറ്റവാളിയാണെന്നതിന്റെ ചെറുസൂചന പോലും ഇയാളില്‍ നിന്നും ഉണ്ടായില്ല. പ്രസാദിന്റെ വീട്ടുകാരും നാട്ടുകാരില്‍ വലിയൊരു വിഭാഗവും പ്രസാദിന്റെ മരണത്തില്‍ സജീവിന് പങ്കുണ്ടാവുമെന്ന് വിശ്വസിച്ചിരുന്നില്ല. വര്‍ഷങ്ങളായി ഇവര്‍ തമ്മിലുണ്ടായിരുന്ന സൗഹൃദമായിരുന്നു ഇതിന് കാരണം. കുറച്ചുകാലമായി സജിവിന്റെ കോഴിഫാമിലെ ജീവനക്കാരനായിരുന്നു പ്രസാദ്.

ഇവര്‍ തമ്മില്‍ തൊഴിലാളി മുതലാളി ബന്ധത്തിനപ്പുറമുള്ള സൗഹൃദമുണ്ടായിരുന്നെന്നാണ് നാട്ടുകാരും വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള മദ്യപാനവും യാത്രകളുമൊക്കെ പതിവായിരുന്നെന്നാണ് നാട്ടുകാരില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം. വെള്ളിയാഴ്ച രാത്രി തങ്ങള്‍ മദ്യപിച്ചിരുന്നെന്നും രാത്രി പ്രസാദിനെ വീട്ടില്‍ കൊണ്ടാക്കിയിരുന്നെന്നും പുലര്‍ച്ചെ ഇടുക്കിയിലേയ്ക്ക് പോകാന്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും സമയത്ത് എത്താത്തിനെത്തുടര്‍ന്ന് ഓട്ടോ വിളിച്ച് വീട്ടില്‍ ചെന്ന് അന്വേഷിച്ചെന്നും തുടര്‍ന്ന് വീട്ടിലെത്തി ടെറസിന്റെ മുകളില്‍ പരിശോധിച്ചപ്പോഴാണ് മൃതദ്ദേഹം കണ്ടെതെന്നുമാണ് സജീവ് ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടം മുതല്‍ പൊലീസിനെ അറിയിച്ചിരുന്നത്.

വീടിന് പുറത്തുനിന്നും ടെറസിന് മുകളിലെത്താമെന്നും മദ്യപിച്ച് ലക്കുകെട്ട് പല അവസരങ്ങളിലും പ്രസാദ് ടെറസിന് മുകളിലെത്തി കിടന്നിരുന്നെന്നും ഇതിനാലാണ് രാവിലെ ഇവിടെ എത്തി പരിശോധിച്ചതെന്നും സജീവ് പൊലീസില്‍ വിശദീകരിച്ചിരുന്നു. രാത്രിയില്‍ ഇവര്‍ ഇരുവരും മദ്യപിച്ചിരുന്നെന്നും രാത്രി പ്രസാദ് വീട്ടിലെത്തിയിരുന്നെന്നും പൊലീസ് അന്വേഷണത്തിലും വ്യക്തമായിരുന്നു.ഇതാണ് സജീവിന്റെ വെളിപ്പെടുത്തല്‍ കുറച്ചുനേരത്തേയ്‌ക്കെങ്കിലും വിശ്വസിക്കാന്‍ പൊലീസിന് പ്രേരണയായത്.

തലേന്നത്തെ മദ്യത്തിന്റെ കെട്ട് പൂര്‍ണ്ണമായും വിട്ടെന്ന് ബോദ്ധ്യപ്പെട്ട അവസരത്തില്‍ പോത്താനിക്കാട് സി ഐ സുരേഷ് കുമാര്‍ നടത്തിയ തന്ത്രപരമായി ഇടപെടലിലാണ് യഥാര്‍ത്ഥത്തില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ സംഭവം സജീവ് വെളിപ്പെടുത്തിയത്. താനും പ്രസാദും വെള്ളിയാഴ്ച രാത്രിയില്‍ സജീവിന്റെ വീടിന്റെ ടെറസിലിരുന്നു മദ്യപിച്ചവെന്നും ഇടയ്ക്കു പിരിഞ്ഞുപോയ പ്രസാദ് രാത്രി വീണ്ടും തിരികെവന്ന് മദ്യം ആവശ്യപ്പെടുകയും ലഭിക്കാതെ വന്നപ്പോള്‍ തന്നെ അസഭ്യം പറഞ്ഞെന്നും ഇതില്‍ പ്രകോപിതനായി താന്‍ തോക്കിന്റെ പാത്തികൊണ്ട് പ്രസാദിന്റെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നെന്നും പിന്നീട് താന്‍ മുറിയിലെത്തി ഉറങ്ങിയെന്നുമാണ് ശനിയാഴ്ച രാത്രി സജീവ് പൊലീസില്‍ വെളിപ്പെടുത്തിയത്.

ഇന്നലെ രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ആക്രമണത്തില്‍ പ്രസാദിന്റെ തലയ്ക്കും മുഖത്തിനും താടിക്കും ഗുരുതരമായി പരുക്കേറ്റിരുന്നെന്നും മൂന്നു വാരിയെല്ലുകള്‍ പൊട്ടിയ നിലയിലുമായിരുന്നെന്നും വ്യക്തമായിരുന്നെന്നു.ടെറസില്‍ ചോര വാര്‍ന്നു കിടന്ന പ്രസാദ് വെള്ളിയാഴ്ച രാത്രി പത്തിനും പന്ത്രണ്ടിനുമിടയില്‍ മരിച്ചതായിട്ടാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. പ്രസാദിനെ അടിക്കാനുപയോഗിച്ച എയര്‍ ഗണ്‍ അഞ്ചു കഷണങ്ങളായി മൃതദേഹത്തിനടുത്തു കിടന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category