1 GBP = 91.30 INR                       

BREAKING NEWS

മുതലാളിയും തൊഴിലാളിയുമായി ആദ്യം കുടിച്ചു തീര്‍ത്തത് അര ലിറ്റര്‍ മദ്യം; മതിവരാതെ ടൗണില്‍ നിന്ന് പിന്നേയും വാങ്ങിയത് അര ലിറ്റര്‍; ഒരു പെഗ് കുടിച്ച് ബാക്കി ടെറസില്‍ വച്ച് മടക്കം; ആര്‍ത്തി മൂത്ത് സജീവ് വീണ്ടുമെത്തിയപ്പോള്‍ കണ്ടത് ഒഴിഞ്ഞ കുപ്പിയും കുടിച്ച് പൂസായ പ്രസാദിനേും; എയര്‍ഗണില്‍ തലയ്ക്കടിച്ച് വിശ്വസ്തന വകവരുത്തിയത് മദ്യലഹരിയില്‍; രക്ഷപ്പെടാനായി ഒന്നും അറിയില്ലെന്ന ഭാവത്തില്‍ അഭിനയവും; കോഴിഫാം ജീവനക്കാരന്റെ കൊലപാതകത്തിന് പിന്നിലുള്ളത് നിസ്സാര തര്‍ക്കം

Britishmalayali
kz´wteJI³

കൊച്ചി: കോതമംഗലം പോത്താനിക്കാട്ടെ കോഴിഫാം ജീവനക്കാരന്റെ കൊലപാതകത്തിന് പിന്നില്‍ മദ്യ ലഹരി. പോത്താനിക്കാട്ടെ കോഴിഫാം ജീവനക്കാരനായ പ്രസാദിനെ ശനിയാഴ്ച പുലര്‍ച്ചെയാണു ഫാം ഉടമ സജീവന്റെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാര തര്‍ക്കത്തിന്റെ പേരിലുണ്ടായ ദാരുണ കൊലപാതകമാണ് ഇത്. സജീവന്‍ ഉപയോഗിച്ചിരുന്ന തോക്ക് തകര്‍ന്ന നിലയില്‍ മൃതദേഹത്തിനടുത്തു കണ്ടെത്തിയിരുന്നു. സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവനെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തു വന്നത്.

സജീവന്റെ കൃഷിയിടത്തിലെ സഹായിയായിരുന്നു പ്രസാദ്. തൊഴിലാളി, മുതലാളി വേര്‍തിരിവൊന്നും കൊല്ലപ്പെട്ട പ്രസാദിനും സജീവനുമിടയില്‍ ഉണ്ടായിരുന്നില്ല. അടുപ്പം കൊപാതകത്തിലേക്ക് വഴി മാറുകയായിരുന്നു. ഒന്നിച്ചുള്ള മദ്യപാനം പതിവായിരുന്നു. വെള്ളിയാഴ്ചയും ഇരുവരും ഒന്നിച്ചു മദ്യപിക്കാനിരുന്നു. വൈകുന്നേരമായപ്പോഴേക്കും അര ലീറ്റര്‍ മദ്യം രണ്ടുപേരും കൂടി കുടിച്ചു. ടൗണില്‍ നിന്ന് അര ലീറ്റര്‍ മദ്യം കൂടി വാങ്ങി വന്നു. ഇതില്‍ നിന്ന് ഓരോ പെഗ് ഇരുവരും കുടിച്ചു. ബാക്കി വന്ന മദ്യം ടെറസിനു മുകളില്‍ വച്ച ശേഷം വീട്ടില്‍ പൊയ്ക്കൊള്ളാന്‍ സജീവന്‍ പ്രസാദിനോടു പറഞ്ഞു.

പ്രസാദിനെ യാത്രയാക്കിയ ശേഷം രാത്രിയേറെ വൈകി സജീവന്‍ വീണ്ടും മദ്യപിക്കാനായി ടെറസിലേക്കു വന്നു. പക്ഷേ അവിടെ സജീവന്‍ കണ്ടതു ടെറസില്‍ കിടക്കുന്ന പ്രസാദിനെയാണ്. വീട്ടില്‍ പോയിട്ട് എന്തിനു മടങ്ങിയെത്തിയെന്നു സജീവന്‍ ചോദിച്ചു. ബാക്കിയുണ്ടായിരുന്ന മദ്യം കുടിക്കാന്‍ വന്നതാണെന്നു മറുപടി. താന്‍ കുടിക്കാന്‍ വച്ചിരുന്ന മദ്യം പ്രസാദ് കുടിച്ചു തീര്‍ത്തെന്നറിഞ്ഞതോടെ പ്രശ്നം തുടങ്ങി. ടെറസില്‍ നിന്നിറങ്ങി സജീവന്‍ വീട്ടില്‍നിന്ന് എയര്‍ഗണുമായി മടങ്ങിയെത്തി. എയര്‍ഗണിന്റെ പാത്തികൊണ്ട് പ്രസാദിന്റെ തലയിലും മുഖത്തും ആഞ്ഞടിച്ചു. പ്രസാദ് തല്‍ക്ഷണം മരിച്ചു. എയര്‍ഗണ്‍ രണ്ടായി ഒടിഞ്ഞു.

കൊല്ലാനുദ്ദേശിച്ചായിരുന്നില്ല അടിച്ചതെന്നാണു സജീവന്‍ പൊലീസിനോടു പറഞ്ഞത്. പ്രസാദ് മരിച്ചെന്ന് ഉറപ്പിച്ചതോടെ രക്ഷപ്പെടാനായി കള്ളക്കഥ പറഞ്ഞു. പ്രസാദും സജീവനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ രാജാക്കാടുള്ള സജീവന്റെ തോട്ടത്തില്‍ പോകാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സമീപവാസിയായ രഞ്ജിത് എന്നയാളുടെ ഓട്ടോറിക്ഷയോടു വരാനും പറഞ്ഞിരുന്നു. പ്രസാദ് മരിച്ചതറിയാതെ ശനിയാഴ്ച പുലര്‍ച്ചെ സജീവന്റെ വീട്ടില്‍ ഓട്ടോറിക്ഷയുമായി രഞ്ജിത് എത്തി.

രഞ്ജിത്തിനോട് തലേരാത്രിയില്‍ നടന്ന സംഭവങ്ങളൊന്നും സജീവന്‍ പറഞ്ഞില്ല. തയാറായി നില്‍ക്കാന്‍ പ്രസാദിനോടു വിളിച്ചുപറയാന്‍ നിര്‍ദ്ദേശിച്ചു. രഞ്ജിത് പ്രസാദിന്റെ ഫോണിലേക്കു വിളിച്ചു. ഫോണില്‍ കിട്ടാതായതോടെ പ്രസാദ് ടെറസില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടാവുമെന്നും അവിടെ നോക്കാമെന്നും സജീവന്‍ പറഞ്ഞു. തുടര്‍ന്ന് രഞ്ജിത്തിനെയും കൂട്ടി ഒന്നുമറിയാത്തതു പോലെ ടെറസിലേക്കു കയറി. അപ്പോള്‍ കണ്ടത് മരിച്ച് കിടക്കുന്ന പ്രസാദിനേയും. തനിക്കനുകൂലമായി തെളിവുകള്‍ സൃഷ്ടിക്കാനായിരുന്നു സജീവന്റെ ശ്രമം.

എന്നാല്‍ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാവാതെ എല്ലാം തുറന്നു പറയേണ്ടി വന്നു. രഞ്ജിത്തിന്റെ കൃത്യമായ മൊഴിയും രാത്രിയില്‍ വീടിന്റെ ടെറസിനു മുകളില്‍ ബഹളം കേട്ടെന്ന സജീവന്റെ ഭാര്യയുടെ മൊഴിയുമാണു നിര്‍ണായകമായത്. ആലുവ എഎസ്പി എം.ജെ.സോജന്‍, പോത്താനിക്കാട് സിഐ സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category