1 GBP = 92.50 INR                       

BREAKING NEWS

തെക്കും ചെറോട് നാലാം വാര്‍ഡില്‍ ഞാനോ എന്റെ കുടുംബമോ ഒരിക്കലും പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് ഉണ്ടാവില്ല; ബിജെപി, ആര്‍എസ്എസ് എന്നിവരുമായി രാഷ്ട്രീയസൗഹൃദങ്ങള്‍ ഉണ്ടാവുന്നതല്ല; ദിവസവും 10 ലോഡ് കല്ല് മംഗലം സിഐടിയു യൂണിറ്റിന് നല്‍കും; പിണറായിയുടെ വ്യവസായ സൗഹൃദ നാട്ടില്‍ സ്വന്തം ക്വാറിയില്‍ ഖനനം നടത്തുന്ന ലീഗുകാരനായ സംരംഭകന് സിപിഎമ്മുമായി ഒപ്പു വയ്ക്കേണ്ടി വന്ന കരാറിലെ പ്രധാന വ്യവസ്ഥ ഇങ്ങനെ

Britishmalayali
kz´wteJI³

ഒറ്റപ്പാലം: ആന്തൂരിലെ സാജന്‍ പാറയിലിന്റെ ആത്മഹത്യ കേരളത്തിലെ നിക്ഷേപ സൗഹൃദ സാഹചര്യം ചര്‍ച്ചയാക്കുകയാണ്. പല വിചിത്ര ഇടപാടുകളും നടക്കുന്നു. സിപിഎമ്മിനെ പിണക്കി ആര്‍ക്കും മുമ്പോട്ട് പോകാന്‍ കഴിയില്ല. പരമാവധി സഹകരിക്കണം. ഇത് മനസ്സിലാക്കിയ ഒരു വ്യവസായി ഉണ്ട്. ലക്കിടി തെക്കുംചെറോഡ് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിന്റെ 3 ഉടമസ്ഥരില്‍ ഒരാളാണു ഷൗക്കത്തലി. മുസ്ലിം ലീഗ് പാര്‍ട്ടിക്കാരനാണ് ഷൗക്കത്തലി. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇതുകൊണ്ട് തന്നെ സിപിഎമ്മുമായി ഷൗക്കത്തലി കരാറുണ്ടാക്കി.

'തെക്കുംചെറോട് നാലാം വാര്‍ഡില്‍ ഞാനോ എന്റെ കുടുംബമോ ഒരിക്കലും പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പ് മത്സരരംഗത്ത് ഉണ്ടാവില്ല' - സ്വന്തം ക്വാറിയില്‍ ഖനനം നടത്താനായ രാഷ്ട്രീയ നേതാവായ സംരംഭകന്‍ സിപിഎമ്മുമായി കരാറുണ്ടാക്കി. ഏറെ വിചിത്രമാണ് ഇതിലെ കാര്യങ്ങള്‍. സിപിഎം ഇടപടെലുകള്‍ക്ക് വ്യക്തമായ സൂചന. വാര്‍ത്ത പുറത്ത് വരുമ്പോള്‍ ഒന്നും അറിയില്ലെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. ''ക്രഷര്‍ വ്യവസായിയോടു കരാര്‍ എഴുതി വാങ്ങിയ കാര്യം അറിയില്ലെന്നും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടില്ലെന്നും സിപിഎം ലക്കിടി ലോക്കല്‍ സെക്രട്ടറി ടി. ഷിബു പറയുന്നു. കേട്ട വിവരത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് വിശദീകരിക്കുന്നത്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ഈ കരാറും വാര്‍ത്തയും സജീവ ചര്‍ച്ചയാണ്.

എഴുതിക്കൊടുക്കേണ്ടിവന്ന കരാറാണിത്. പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ അഞ്ചാംവാര്‍ഡ് അംഗവും മുസ്ലിം ലീഗ് ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പി.എ. ഷൗക്കത്തലിയാണ് സിപിഎമ്മുമായി കരാറുണ്ടാക്കിയത്. പാര്‍ട്ടിയുടെ പ്രാദേശിക സിപിഎം നേതാക്കള്‍ക്ക് ഒപ്പിട്ടു കൊടുത്ത കരാര്‍ ആന്തൂര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു പുറത്തുവന്നത്. ഇതോടെ ചര്‍ച്ചകള്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം ജൂലൈ 26നു 'സിപിഎം ലോക്കല്‍ കമ്മിറ്റിക്ക് എഴുതിക്കൊടുത്ത കരാര്‍' എന്ന പേരില്‍ 100 രൂപയുടെ മുദ്രപത്രത്തിലും ഇതിന്റെ തുടര്‍ച്ചയായി വെള്ളക്കടലാസിലും അക്കമിട്ടെഴുതിയ 6 വ്യവസ്ഥകളാണ് ഉള്ളത്. 'ബിജെപി, ആര്‍എസ്എസ് എന്നിവരുമായി രാഷ്ട്രീയസൗഹൃദങ്ങള്‍ ഉണ്ടാവുന്നതല്ല' എന്നതും കരാറിന്റെ ഭാഗമാണ്.

ലക്കിടി തെക്കുംചെറോഡ് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിന്റെ 3 ഉടമസ്ഥരില്‍ ഒരാളാണു ഷൗക്കത്തലി. ക്രഷര്‍ യൂണിറ്റിനും കരിങ്കല്‍ ഖനനത്തിനുമുള്ള തടസ്സങ്ങള്‍ മാറ്റാന്‍ ചെയ്യുന്ന സഹായങ്ങള്‍ എന്ന പേരിലുള്ള കരാറിലെ മറ്റു വ്യവസ്ഥകളും വിചിത്രമാണ്. പ്രദേശവാസികള്‍ക്കു നഷ്ടമോ അപകടമോ സംഭവിച്ചാല്‍ ഞാന്‍ ഉത്തരവാദി, ക്വാറിയില്‍നിന്ന് ദിവസവും 10 ലോഡ് കല്ല് മംഗലം സിഐടിയു യൂണിറ്റിന് നല്‍കും (ഇത് ചുമട്ടുതൊഴിലാളികള്‍ക്കു ലോഡ് കയറ്റാനുള്ള അവകാശമാണെന്നാണു വിവരം), സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കു സഹായങ്ങള്‍ ചെയ്യും, ക്വാറി കാരണം റോഡിനു കേടുപറ്റിയാല്‍ അറ്റകുറ്റപ്പണിക്കു സഹായിക്കും തുടങ്ങിയ വകുപ്പുകളും ഉണ്ട്. രണ്ടുസാക്ഷികള്‍ ഒപ്പുവച്ചതാണു കരാര്‍.

ക്വാറി അടച്ചിടേണ്ടി വന്ന ഘട്ടം വന്നു. ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായതിന്റെ പേരില്‍ ബിസിനസിലെ പങ്കാളികള്‍ക്കു കൂടി നഷ്ടമുണ്ടാകുന്ന ദുരവസ്ഥ ഒഴിവാക്കാന്‍ വ്യവസ്ഥകള്‍ക്കു വഴങ്ങി. ഒപ്പിടാന്‍ നിര്‍ബന്ധിതനായി എന്നാണ് ഷൗക്കത്തലി പറയുന്നത്. പിണറായിയുടെ വ്യവസായ സൗഹൃദ നാട്ടില്‍ സ്വന്തം ക്വാറിയില്‍ ഖനനം നടത്തുന്ന ലീഗുകാരനായ സംരംഭകന് സിപിഎമ്മുമായി ഒപ്പു വയ്ക്കേണ്ടി വന്ന കരാറിലെ വ്യവസ്ഥകള്‍ വായിച്ചും ചര്‍ച്ച ചെയ്തും വിഷയം സജീവമാക്കുകയാണ് സോഷ്യല്‍ മീഡിയ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category