1 GBP = 91.30 INR                       

BREAKING NEWS

ശ്രീധരന്‍ പിള്ളയെ ഗവര്‍ണ്ണറോ ലോ കമ്മീഷനിലേക്കോ നിയോഗിക്കും; കുമ്മനത്തെ ദേശീയ വൈസ് പ്രസിഡന്റും; സംസ്ഥാന പ്രസിഡന്റാകാന്‍ കൂടുതല്‍ സാധ്യത സുരേന്ദ്രന്; സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും ജനറല്‍ സെക്രട്ടറിമാരും; എംടി രമേശിന് വേണ്ടി ചരട് വലിച്ച് പികെ കൃഷ്ണദാസ്; നിര്‍ണ്ണായകമാകുക കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകള്‍ മാത്രം; എന്‍ എസ് എസ് മനസ്സറിയാനും ശ്രമം; പാര്‍ട്ടി പിടിക്കാന്‍ കേരളാ ബിജെപിയില്‍ വീണ്ടും ഗ്രൂപ്പുകള്‍

Britishmalayali
kz´wteJI³

പത്തനംതിട്ട: ബിജെപിയില്‍ വീണ്ടും 'ഗവര്‍ണ്ണര്‍' ഫോര്‍മുല. ബിജെപിക്ക് പുതിയ അധ്യക്ഷനെ നല്‍കാനാണ് കേന്ദ്ര നേതൃത്വം വീണ്ടും കുമ്മനത്തെ ഗവര്‍ണ്ണറാക്കിയ മാതൃക നടപ്പിലാക്കുകയെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു വീണ്ടും കെ.സുരേന്ദ്രന് വേണ്ടി അണിയറയില്‍ സജീവ നീക്കങ്ങള്‍ നടക്കുന്നുണ്ട്. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയെ ദേശീയതലത്തില്‍ രൂപീകരിക്കുന്ന ലോ കമ്മിഷനിലേക്ക് നിയമിച്ചേക്കും. അല്ലാത്ത പക്ഷം ഗവര്‍ണറാക്കും. ഇതിന് ശേഷം സുരേന്ദ്രനെ അധ്യക്ഷനാക്കാനാണ് നീക്കം.

കേരളത്തില്‍ ആഗ്രഹിച്ച മുന്നേറ്റം ഇനിയും ബിജെപി ഉണ്ടാക്കിയിട്ടില്ല. എന്‍ എസ് എസിനെ അടുപ്പിക്കാനാവാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ അടുത്ത സംസ്ഥാന പ്രസിഡന്റിനെ എന്‍ എസ് എസിന് കൂടി താല്‍പ്പര്യമുള്ള ആളെ നിയോഗിക്കണമെന്ന ആഗ്രഹം ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. എന്നാല്‍ ബിജെപിയുമായി ചര്‍ച്ചകള്‍ക്ക് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തയ്യാറുമല്ല. ഈ സാഹചര്യത്തിലും എന്‍ എസ് എസ് വോട്ടുകളെ ബിജെപിയില്‍ എത്തിക്കാന്‍ കരുത്തള്ളവര്‍ക്ക് വേണ്ടിയാണ് അന്വേഷണം. ഇതര സമുദായ അംഗമാണെങ്കിലും സുരേന്ദ്രനോട് സുകുമാരന്‍ നായര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇതും സുരേന്ദ്രന് താല്‍പ്പര്യം കൂട്ടുന്ന ഘടകമാണ്.

ഓഗസ്റ്റില്‍ സജീവ അംഗത്വ വിതരണം പൂര്‍ത്തിയാകും. അതിന് ശേഷം സംഘടനാ തിരഞ്ഞടുപ്പും. കഴിഞ്ഞ തവണയും സുരേന്ദ്രന് വേണ്ടി ചരട് വലികള്‍ നടന്നിരുന്നു. എന്നാല്‍ ആര്‍ എസ് എസിന്റെ എതിര്‍പ്പുകാരണം നടക്കാതെ പോയി. എന്നാല്‍ ഇപ്പോള്‍ ആര്‍എസ്എസ് സുരേന്ദ്രനെ പിന്തുണയ്ക്കുന്നു. ശബരിമല സമരത്തോടെയാണ് ഇത്. അതുകൊണ്ട് തന്നെ സുരേന്ദ്രന് മികച്ച സാധ്യതയുമുണ്ട്. ്അതിനിടെ പി.കെ.കൃഷ്ണദാസ് വിഭാഗം എം ടി.രമേശിനായും പി.എസ്.ശ്രീധരന്‍പിള്ളയെ അനുകൂലിക്കുന്നവര്‍ കെ.പി.ശ്രീശനു വേണ്ടിയും നിലയുറപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷായുടെ നിലപാടാകും ഇനി നിര്‍ണ്ണായകം.

പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും നിലവിലെ നേതാക്കളില്‍ ആരു പ്രസിഡന്റായാലും മറു വിഭാഗം നിസ്സഹകരണം തുടരുമെന്നും കേന്ദ്രേ നേതൃത്വത്തിന് അറിയാം. ഗ്രൂപ്പിന് പുറത്തൊരാളെ നിയമിച്ചാല്‍ ആരും സഹകരിക്കില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ പുതുമുഖ നേതൃത്വം എന്ന ആശയമാണ് സജീവമായുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച പ്രകടനമാണ് സുരേന്ദ്രന്‍ കാഴ്ച വച്ചത്. സുരേന്ദ്രനൊപ്പം സുരേഷ് ഗോപിക്കും ശോഭാ സുരേന്ദ്രനും നേതൃത്വത്തില്‍ സ്ഥാനം നല്‍കും. കുമ്മനം രാജശേഖരനെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ആക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. പി.കെ.കൃഷ്ണദാസിനെയും കേന്ദ്ര നേതൃത്വത്തില്‍ പരിഗണിച്ചേക്കും.

പത്തനംതിട്ടയില്‍ ഒരു ലക്ഷത്തോളം വോട്ട് കൂടുതല്‍ നേടിയ കെ.സുരേന്ദ്രനെ നേതൃത്വത്തില്‍ കൊണ്ടു വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രം വിലയിരുത്തുന്നു. സുരേഷ് ഗോപി 2 ലക്ഷത്തോളവും ശോഭാ സുരേന്ദ്രന്‍ ഒന്നരലക്ഷത്തോളം വോട്ട് കൂടുതലായി നേടിയിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിനൊപ്പം ആര്‍എസ്എസും സമ്മതം നല്‍കിയാലേ സുരേന്ദ്രനു സ്ഥാനം ഉറയ്ക്കു. കേന്ദ്രമന്ത്രി എന്ന നിലയില്‍ ഡല്‍ഹിയില്‍ വി.മുരളീധരന്റെ നിലപാടും നിര്‍ണ്ണായകമാകും. സുരേന്ദ്രന് വേണ്ടി ശക്തമായ വാദമാണ് മുരളീധരന്‍ ഉയര്‍ത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category