1 GBP = 85.00 INR                       

BREAKING NEWS

എന്ത് വില കൊടുത്തും ഹിന്ദു വിശ്വാസികളുടെ നഷ്ടപ്പെട്ടു പോയ പിന്തുണ തിരിച്ചു പിടിക്കും; ശബരിമലയ്ക്കെതിരെയോ ആചാര ലംഘനത്തിന് എതിരെയോ ആരും വാ തുറക്കില്ല; സ്വന്തം നാട്ടില്‍ എത്ര പേര്‍ വോട്ട് ചെയ്യും എന്ന കണക്ക് പോലും തരാന്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വം എങ്ങനെ പരാജയപ്പെട്ടു? ബിജെപി ഇങ്ങനെ വളരുന്നത് എങ്ങനെ കൈയും കെട്ടി നോക്കി നില്‍ക്കാനാവും? സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തില്‍ സ്വയം വിമര്‍ശനത്തിന്റെ പെരുമഴ; ബിനോയിയെ കുറിച്ചും ആന്തൂരിനെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് അനുമതി ലഭിച്ചില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ജന മനസ്സുകളെ എതിരാക്കിയത് പാര്‍ട്ടി നേതൃത്വമോ അതോ പാര്‍ട്ടി പ്രവര്‍ത്തകരോ ? ശബരിമലയില്‍ നവോത്ഥാനം നടത്താന്‍ തീരുമാനിച്ചവര്‍ തന്നെ ഉത്തരം പറയുകയാണ്... പ്രവര്‍ത്തകര്‍ ജനമനസ്സറിയുന്നില്ലെന്നാണ് സിപിഎം. നേതൃത്വത്തിന്റെ കണ്ടെത്തല്‍. പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട ബിനോയ് കോടിയേരി വിഷയവും ആന്തൂരിലെ പ്രവാസിയുടെ മരണവും ചര്‍ച്ചയാക്കാന്‍ പോലും ആരുമില്ല. കുറ്റം പറയാനില്ലാത്ത ഭരണമുണ്ടായിട്ടും ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം കണ്ടെത്തണമെന്നാണ് സിപിഎം. റിപ്പോര്‍ട്ട്. അതായത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും പ്രവര്‍ത്തകരെ ഇകഴ്ത്തിയുമാണ് ലോക്സഭാ തോല്‍വിയിലെ കാരണങ്ങള്‍ സിപിഎം നിരത്തുന്നത്.


ജനങ്ങളുടെ മനസ്സറിയാന്‍ പ്രവര്‍ത്തകര്‍ക്കാവുന്നില്ല. കേരളത്തില്‍ ബിജെപി. സ്വാധീനമുറപ്പിക്കുന്നത് കാണാതിരിക്കരുത്. പ്രവര്‍ത്തനവും പ്രചാരണവും ജനങ്ങളിലെത്താത്ത വെറും ചടങ്ങ് മാത്രമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും സിപിഎം. സംസ്ഥാനസമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജനമനസ്സ് അറിയാതെ തീരുമാനമെടുക്കുന്ന നേതാക്കളാണ് വിശ്വാസികളെ സിപിഎമ്മില്‍ നിന്ന് അകറ്റിയതെന്ന വാദം ശക്തമായിരുന്നു. ഇത് പാര്‍ട്ടി നേതൃത്വത്തിനും അറിയാം. എന്നിട്ടും കുറ്റമെല്ലാം പ്രവര്‍ത്തകര്‍ക്കും. എന്ത് വില കൊടുത്തും ഹിന്ദു വിശ്വാസികളുടെ നഷ്ടപ്പെട്ടു പോയ പിന്തുണ തിരിച്ചു പിടിക്കുമെന്നാണ് സിപിഎം പറയുന്നത് ശബരിമലയ്ക്കെതിരെയോ ആചാര ലംഘനത്തിന് എതിരെ ഇനി ആരും വാ തുറക്കില്ലെന്നും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

ബൂത്തുതലത്തിലുള്ള കണക്കുകള്‍ പിഴയ്ക്കുകയാണ്. തിരഞ്ഞെടുപ്പില്‍ വലിയ വിജയമുണ്ടാകുമെന്നു കണക്ക് നിരത്തുകയും വലിയ പരാജയം ഏറ്റുവാങ്ങുകയുമാണുണ്ടായത്. ഇതിനര്‍ഥം, ജനങ്ങളുടെ മനസ്സറിയാന്‍ പ്രവര്‍ത്തകര്‍ക്കു കഴിയുന്നില്ല എന്നതാണ്. തിരുത്തലുകള്‍ വരുത്താന്‍ ഒരുപാടുണ്ട്. അത് ഓരോന്നായി കണ്ടെത്തി തിരുത്തല്‍ നടപടിയുണ്ടാകേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണെന്ന് എല്ലാവിഭാഗം ജനങ്ങളും സമ്മതിക്കുന്നുണ്ട്. അതു വോട്ടാക്കി മാറ്റാന്‍ കഴിയാത്തത് പാര്‍ട്ടി അംഗങ്ങളുടെ പ്രവര്‍ത്തനത്തിലെ വീഴ്ചയാണ്. ആശയ-രാഷ്ട്രീയ പ്രചാരണത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ട്-സിപിഎം പറയുന്നു.

ബിജെപി.യുടെ വളര്‍ച്ച ഗൗരവത്തോടെ കാണാനാകണം. ഇടതുമുന്നണിയെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്നതായിരുന്നു ബിജെപി.യുടെ ലക്ഷ്യം. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് എന്നീ അഞ്ചുമണ്ഡലങ്ങളിലൊഴികെ ബിജെപി.വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും 15.56 ശതമാനം വോട്ടുശതമാനം ബിജെപി.ക്ക് നിലനിര്‍ത്താനായി. ഇതിനെ നിസ്സാരവത്കരിക്കേണ്ടതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇനി വിശ്വാസികള്‍ക്കൊപ്പം
അകന്നുപോയ വിശ്വാസികളെ കൂടെനിര്‍ത്താനുള്ള ഇടപെടല്‍ വേണമെന്നാണ് ആവശ്യം. സമീപനത്തിലും പ്രവര്‍ത്തനരീതിയിലുമാണ് ഇത് വേണ്ടത്. വിശ്വാസ വിരുദ്ധരല്ല സിപിഎം. എന്ന ധാരണ ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുകമാത്രമാണ് ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്. ബിജെപി.യെ കരുതിയിരിക്കണം. വൈകാരികതയെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി. ശ്രമിക്കുന്നത്. അതിലവര്‍ കുറെ വിജയിക്കുന്നുണ്ടെന്നും ചര്‍ച്ചയില്‍ സംസ്ഥാനസമിതി അംഗങ്ങള്‍ പറഞ്ഞു. ദേശീയതലത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ കേന്ദ്രനേതൃത്വത്തിന് വീഴ്ചപറ്റിയിട്ടുണ്ടെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍മാത്രമാണ് വാര്‍ത്തയായത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനുവേണ്ടിയാണ് കേരളത്തില്‍ ഇടതുമുന്നണി മത്സരിക്കുന്നതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന സ്ഥിതിയുണ്ടായെന്നും അംഗങ്ങള്‍ പറഞ്ഞു.

കേന്ദ്രനേതൃത്വത്തിനെതിരെയും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനുള്ള സമീപനം കേരളത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. കേന്ദ്രനേതൃത്വത്തിന്റെ സമീപനത്തില്‍ വ്യക്തതയുണ്ടായിരുന്നില്ലെന്നും കുറ്റപ്പെടുത്തി. അതേസമയം ബിനോയ് കോടിയേരി, ആന്തൂര്‍ വിഷയങ്ങള്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. സംസ്ഥാന സര്‍ക്കാരിന്റെ ശബരിമല നയത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയും കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നല്‍കിയ വിധി നടപ്പാക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തതെന്നും ആ സമീപനം മാറ്റേണ്ടതില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയുടെ നിലപാട്.

ശബരിമല സംബന്ധിച്ചു പാര്‍ട്ടിയും സര്‍ക്കാരും കൈക്കൊണ്ട നയം ശരിയായിരുന്നുവെങ്കിലും വിശ്വാസസമൂഹം അതിന്റെ പേരില്‍ അകലുകയും അക്കൂട്ടത്തില്‍ ഇടതുവോട്ടുകള്‍ തന്നെ ചോരുകയും ചെയ്തു. ഇടതിനു കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ ചില മണ്ഡലങ്ങളില്‍ ബിജെപിക്കടക്കം പോയി. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളടക്കം ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ താഴെത്തട്ടിലും സഹസംഘടനകളിലുമടക്കമുള്ള തെറ്റിദ്ധാരണകള്‍ ആദ്യം നീക്കണം. പ്രാദേശിക നേതാക്കളോടുള്ള എതിര്‍പ്പുകളാണ് പലപ്പോഴും പാര്‍ട്ടിക്കെതിരെയുള്ള വികാരമായി മാറുന്നത്. ബ്രാഞ്ച്-ലോക്കല്‍തലത്തിലെ പാര്‍ട്ടി അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്ന തോന്നല്‍ ചിലയിടങ്ങളിലെങ്കിലും നഷ്ടമാകുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഇടപെടലും ഇക്കാര്യത്തില്‍ പ്രധാനമാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനകമ്മിറ്റി തിങ്കളാഴ്ച സമാപിക്കും. ചര്‍ച്ചയ്ക്കൊടുവില്‍ തിരുത്തല്‍ നടപടികള്‍ക്ക് സംസ്ഥാനസമിതി രൂപംനല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category