1 GBP = 85.20 INR                       

BREAKING NEWS

വിമാനത്തില്‍ കയറിയ യാത്രക്കാരി ഉറക്കം തെളിയുമ്പോള്‍ കാണുന്നത് പരിപൂര്‍ണമായ ഇരുട്ടും നിശബ്ദതയും; യാത്രക്കാരിക്കൊപ്പം വിമാനം അടച്ച് പൂട്ടി ജീവനക്കാര്‍ വീട്ടില്‍ പോയി; രക്ഷപ്പെട്ടത് ഫ്ലാഷ് ലൈറ്റില്‍ വിമാനം തുറക്കാനുള്ള നിര്‍ദേശങ്ങള്‍ വായിച്ച് പരീക്ഷിച്ച്

Britishmalayali
kz´wteJI³

ക്യൂബെക്കില്‍ നിന്നും ടൊറന്റോയിലേക്ക് എയര്‍കാനഡയില്‍ വന്ന ടിഫാനി ആദംസ് എന്ന യാത്രക്കാരിയെ വിമാനത്തില്‍ പൂട്ടിയിട്ട് വിമാന ജീവനക്കാര്‍ സ്ഥലം വിട്ടുവെന്ന് റിപ്പോര്‍ട്ട്. വിമാന യാത്രക്കിടെ ടിഫാനി ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ടൊറന്റോയിലെത്തിയപ്പോള്‍ ഇറങ്ങിയില്ലെന്നും അവര്‍ വിമാനത്തിനകത്ത് ഉണ്ടെന്നറിയാതെ കാബിന്‍ക്രൂസ് വിമാനം ലോക്ക് ചെയ്ത് പോവുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഉറക്കമുണര്‍ന്നപ്പോള്‍ വിമാനത്തിനുള്ളിലെ ഇരുട്ടും നിശബ്ദതയും കണ്ട് താന്‍ ഏതോ ദുസ്വപ്നത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ് ആദ്യം കരുതിയിരുന്നതെന്നും ടിഫാനി പറയുന്നു. 

എന്നാല്‍ വിമാനത്തില്‍ പെട്ട് പോയതാണെന്ന് മനസിലാക്കിയ ടിഫാനി ധൈര്യം സംഭരിച്ച് അവിടെ നിന്നും രക്ഷപ്പെടുന്നതിനുള്ള വഴി ആലോചിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം തുറക്കാനുള്ള നിര്‍ദേശങ്ങള്‍ ഫ്ലാഷ് ലൈറ്റില്‍ വായിച്ച് മനസിലാക്കിയ ടിഫാനി അവസാനം സാഹസികമായി വിമാനം തുറന്ന്  പുറത്തിറങ്ങുകയായിരുന്നു. ജൂണ്‍ ഒമ്പതിന് താന്‍ എയര്‍കാനഡ വിമാനത്തില്‍ ക്യൂബെക്കില്‍ നിന്നും ടൊറന്റോയിലേക്ക് സഞ്ചരിക്കുമ്പോള്‍ വിമാനം ഏതാണ്ട് കാലിയായ അവസ്ഥയിലായിരുന്നുവെന്നും യാത്രക്കിടെ താന്‍ ഉറങ്ങിപ്പോയിരുന്നുവെന്നും വിമാനം ടൊറന്റോയിലെത്തിയപ്പോള്‍ താന്‍ വിമാനത്തിനകത്തുള്ളത് ശ്രദ്ധിക്കാതെ ജീവനക്കാര്‍ വിമാനം പൂട്ടി പോയെന്ന് ടിഫാനി എയര്‍കാനഡയുടെ ഫേസ് ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

വിമാനത്തിനുള്ളില്‍ ഇത്തരത്തില്‍ പെട്ട് പോയത് തനിക്ക് കടുത്ത ഞെട്ടലുണ്ടാക്കിയെന്നാണ് സ്വതവേ ഉത്കണ്ഠയും ഉറക്കക്കുറവുമുള്ള ടിഫാനി വെളിപ്പെടുത്തുന്നത്. മൊബൈലില്‍ വേണ്ടത്ര ബാറ്ററിയില്ലാത്തതിനാല്‍ ആരെയും സഹായത്തിന് വിളിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടായതെന്നും ടിഫാനി പറയുന്നു. തുടര്‍ന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വിമാനത്തിന്റെ ഓരോ യുഎസ്ബി പോര്‍ട്ടിലൂടെയും ശ്രമിച്ചിട്ടും നടന്നില്ല.

അവസാനം എന്താണ് ചെയ്യേണ്ടതെന്നറിയാതെ വിമാനത്തിനുള്ളിലൂടെ കറങ്ങി നടന്നപ്പോള്‍ വിമാനത്തിന്റെ മുന്‍ഭാഗത്ത് കൂടെ എത്തിയ ഫ്ലാഷ് ലൈറ്റിലൂടെ വിമാനം തുറക്കാനുള്ള നിര്‍ദേശങ്ങള്‍ കണ്ട് മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിച്ച് താന്‍ വിമാനം തുറന്ന് പുറത്തിറങ്ങുകയായിരുന്നുവെന്നും ടിഫാനി വിശദീകരിക്കുന്നു. യാത്രക്കാരിയുണ്ടെന്ന് ശ്രദ്ധിക്കാതെ അവരെ വിമാനത്തിനകത്ത് അടച്ചിട്ട് പോയ എയര്‍കാനഡക്കെതിരെ കടുത്ത പ്രതിഷേധം ഇതിനെ തുടര്‍ന്ന് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എയര്‍കാനഡ ടിഫാനിയെ രണ്ട് പ്രാവശ്യം വിളിച്ച് പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കമ്പനി ഉറപ്പേകുന്നു. തനിക്കുണ്ടായ ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ഇതിനെ തമാശയായി കാണരുതെന്നും ടിഫാനി ആവശ്യപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category