1 GBP = 92.00 INR                       

BREAKING NEWS

സൈഡ് റോഡില്‍ നിന്നും അതിവേഗം മെയിന്‍ റോഡിലേക്ക് കേറിയപ്പോള്‍ വേഗത നിയന്ത്രിക്കാനാവാതെ ഷൈമോള്‍ കൂട്ടിയി ടിയുടെ ഇരയായി; ഒരു മലയാളിയുടെ ജീവനെടുത്ത റോഡ് അറിയപ്പെടുന്നത് തന്നെ ഡെത്ത് ട്രാപ്പ് എന്ന പേരില്‍; റേസിംഗ് ട്രാ ക്ക് പോലെയുള്ള റോഡില്‍ അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അയര്‍ലന്റില്‍ വാഹനാപകടത്തില്‍ മരിച്ച ഷൈമോള്‍ തോമസിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. വാഹനാപകടത്തിന്റെ ഇടിയുടെ ആഘാതത്തില്‍ സംഭവിച്ച അരോട്ടിക് വാല്‍വ് റെപ്ച്ചര്‍ ആണ് ഷൈമോളുടെ മരണ കാരണമായത്. ഇന്നലെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയില്‍ എത്തി ഭര്‍ത്താവ് നെല്‍സണ്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള മറ്റു നടപടി ക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്‌കാരം അയര്‍ലന്റില്‍ തന്നെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. നാട്ടിലുള്ള ഷൈമോളുടെ പിതാവിനു വിസ ലഭിക്കുന്നത് അനുസരിച്ചായിരിക്കും സംസ്‌കാരം നടക്കുക.

അതേസമയം, അപകടത്തില്‍ പരിക്കേറ്റ മെയ് മോള്‍ ആരോഗ്യം വീണ്ടെടുത്തു വരികയാണ്. മെയ് മോളെ വെന്റിലേറ്ററില്‍ നിന്നും ഹൈ ഡിപ്പെന്റന്‍സി വാര്‍ഡിലേക്ക് മമാറ്റിയിട്ടുണ്ട്. മെയ് മോളുടെ ഭര്‍ത്താവും ഒപ്പമുണ്ട്. പ്രിയതമയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്നിരിക്കുന്ന നെല്‍സണ് ആശ്വാസവുമായി ആന്‍ട്രിം മലയാളികളും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം സദാ സമയവും കൂടെ തന്നെയുണ്ട്.

തേസമയം, ഷൈമോളുടെ ജീവനെടുത്ത എ26 എന്ന റോഡ് അടിക്കടി അപകടം ഉണ്ടാക്കുന്ന എന്ന കുപ്രസിദ്ധി വീണ്ടും സ്വന്തം പേരില്‍ കുറിക്കുകയാണ്. അയര്‍ലന്റിലെ ലണ്ടന്‍ഡറിയില്‍ നിന്നും ബാണ്‍ബ്രിജ് വരെയുള്ള 117 കിലോമീറ്റര്‍ റോഡ് ഒരു റേസിംഗ് ട്രാക്കിനു സമാനമാണ് എന്നത് ഡ്രൈവര്‍മാരെ ആവേശം കൊള്ളിക്കുന്ന കാര്യമാണ്. അതിനാല്‍ വേഗ നിയന്ത്രണം ഒക്കെ മറന്നു അമിത വേഗതയില്‍ പായുന്ന വാഹനങ്ങള്‍ ഈ റോഡിലെ പതിവ് കാഴ്ചയാണ്.
ഇതേ തുടര്‍ന്ന് ചുരുങ്ങിയത് പത്തു വര്‍ഷം എങ്കിലും ആയി ഈ റോഡില്‍ വേഗനിയന്ത്രണം ആവശ്യപ്പെടുന്നെങ്കിലും മോട്ടോര്‍വേ എം 2നു സമാന്തരമായി പോകുന്ന പ്രധാന പാത എന്ന നിലയില്‍ അയര്‍ലന്റിലെ പ്രധാന പട്ടണങ്ങളിലേക്കുള്ള കണക്റ്റിംഗ് റോഡ് കൂടിയാണ്. ഇക്കാരണത്താല്‍ വേഗ നിയന്ത്രണം എന്ന ആശയം നടപ്പാക്കാന്‍ പ്രായോഗിക തടസം ഉണ്ടെങ്കിലും അടിക്കടിയുള്ള അപകടവും മരണങ്ങളും ഈ റോഡിന്റെ കാര്യത്തില്‍ വീണ്ടുവിചാരത്തിനു അധികൃതരെ പ്രേരിപ്പിച്ചേക്കാം. അപകട മരണങ്ങളുടെ തുടര്‍ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഷൈമോള്‍ തോമസിന്റേത്.

ഡെത് ട്രാപ് എന്ന് പേരിട്ടു കഴിഞ്ഞ വര്‍ഷം ഈ റോഡിന്റെ വേഗതയ്ക്കു എതിരെ നടന്ന ക്യാമ്പയിന്‍ ആണ് ഏറ്റവും ഒടുവിലായി എ 26 നെ വാര്‍ത്തകളില്‍ എത്തിച്ചത്. സുന്ദരിയായ അയര്‍ലന്റിന്റെ വിശാലമായ മാറിടത്തിലൂടെ എന്ന വിധമാണ് സഞ്ചാരികള്‍ ഈ റോഡിനെ വിശേഷിപ്പിക്കുന്നത് പോലും. നെടു നീളത്തില്‍ കിടക്കുന്ന പല സ്ട്രിപ്പുകളാണ് പ്രധാന ആകര്‍ഷണം. അതിനാല്‍ തന്നെ സുന്ദരമായ കാഴ്ചകളിലൂടെ കണ്ണോടിച്ചു അതിവേഗ ഡ്രൈവിങ് ആണ് ഇവിടെ സാധാരണ ഗതിയില്‍ ഡ്രൈവര്‍മാര്‍ നടത്തുക.

സകല വേഗ നിയന്ത്രണവും തെറ്റിച്ചു നൂറു മൈല്‍ വേഗതയില്‍ പായുന്ന കാറുകള്‍ അപൂര്‍വ കാഴ്ചകളല്ല. കഴിഞ്ഞ ദിവസം അപകടം നടന്ന ബാലിമേനക്കും ഐന്‍ട്രിമിനും ഇടയിലാണ് ഈ റോഡ് ഏറ്റവും അപകടകാരി ആയി മാറുന്നതും. കഴിഞ്ഞ വര്‍ഷം പ്രാദേശിക കൗണ്‍സിലര്‍ ബേത് ആഡ്ഗര്‍ നേതൃത്വം നല്‍കി വേഗനിയന്ത്രണത്തിനായി ക്യാമ്പയ്ഗന്‍ നടത്തിയെങ്കിലും അധികൃതര്‍ ഈ പരാതികള്‍ വേണ്ട വിധം പരിഗണയ്ക്കു എടുത്തില്ല.

കഴിഞ്ഞ 20 വര്‍ഷമായി ഈ റോഡില്‍ വേഗ നിയന്ത്രണ സംവിധാനം ഒന്നും ഫലവത്താകുന്നില്ല എന്നാണ് കൗണ്‍സിലര്‍ ബെഡ്ത് പറയുന്നത്. റോഡിന്റെ നിര്‍മാണ വൈകല്യമല്ല മറിച്ചു വേഗത തന്നെയാണ് ഈ റോഡില്‍ വില്ലനായി മാറുന്നത്. ഡ്രൈവര്‍മാരെ വേഗത കുറയ്ക്കാന്‍ പ്രേരിപ്പിച്ചില്ലെങ്കില്‍ ഈ റോഡില്‍ അപകടങ്ങള്‍ വീണ്ടും വര്‍ദ്ധിക്കും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ക്യാമ്പയ്ഗന്‍ നേതൃത്വം നല്‍കിയ ബെഡ്ത് പറഞ്ഞ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്നു തെളിയിക്കുകയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഷൈമോള്‍ സഞ്ചരിച്ച കാര്‍ അപകടത്തിലൂടെ.

ഏറ്റവും വേഗതയില്‍ പോകാന്‍ കഴിയും വിധം എ 26 ലേക്ക് സൈഡ് റോഡില്‍ നിന്നും അമിത വേഗതയില്‍ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു കയറിയാണ് മെയ്മോള്‍ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് പൂര്‍ണമായും തകര്‍ന്നതും ഷൈമോള്‍ സംഭവ സ്ഥലത്തു തന്നെ മരണത്തിനു കീഴടങ്ങിയതും.

എ 26 ല്‍ നിന്നും ബാംഗൂരിലേക്കു പോകുന്ന വഴിയില്‍ നിരവധി സ്പീഡ് കാമറകളും വേഗ നിയന്ത്രണ സംവിധാനങ്ങളും കാണാന്‍ കഴിയും. അതിനാല്‍ തന്നെ ഈ റോഡില്‍ അപകടങ്ങളും കുറവാണ്. എന്നാല്‍ അത്തരം സംവിധാനങ്ങള്‍ എ 26 റോഡില്‍ സ്ഥാപിക്കാത്തതാണ് തുടര്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിഭാഗത്തില്‍ പരാതിയായി എത്തിയെങ്കിലും ഇതുവരെ നടപടികള്‍ ആരംഭിച്ചിട്ടില്ല.

റോഡിലെ പരിഷ്‌ക്കാരങ്ങള്‍ക്കായി പണമില്ലെന്ന സൂചനയാണ് പരാതിക്കാര്‍ക്കു ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഒരാളുടെ ജീവന് എത്രയാണ് അധികൃതര്‍ വിലയിടുന്നതെന്നും പരാതിക്കാര്‍ തിരികെ ചോദിക്കുന്നു. ഇപ്പോള്‍ ഷൈമോളുടെ മരണത്തോടെ ഈ പ്രദേശത്തുള്ളവര്‍ വീണ്ടും ഈ റോഡിലെ വേഗ നിയന്ത്രണ ആവശ്യം ശക്തമാക്കുകയാണ്. ഇനിയും ഒരാളുടെ മരണം സംഭവിക്കും മുന്‍പ് പരിഷ്‌കാരങ്ങള്‍ ഇവിടെ നടപ്പാക്കണം എന്നാണ് പ്രധാന ആവശ്യം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category