1 GBP = 90.70 INR                       

BREAKING NEWS

ദൃശ്യ വിസ്മയങ്ങള്‍ക്ക് സൗന്ദര്യം നല്‍കിയത് പെണ്‍കൊടികളും മലയാളി മങ്കമാരും; കെട്ടുകാളയും കഥകളിയും തെയ്യവും അടക്കം പത്തു കലാരൂപങ്ങള്‍ പരേഡിന്റെ ഹൃദയം കീഴടക്കി; കാഴ്ചകള്‍ കണ്ണു ചിമ്മാതെ ആസ്വദിച്ച് ശിങ്കാരി മേളത്തിനൊ പ്പം ആരവം മുഴക്കി സായിപ്പന്മാരും

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: കെട്ടുകാളയും, കഥകളിയും തെയ്യവും ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങള്‍ ഇന്നലെ മാഞ്ചസ്റ്ററിന്റെ തെരുവീഥികളില്‍ നിറഞ്ഞപ്പോള്‍ ആഘോഷ ആരവങ്ങളുമായി തദ്ദേശീയരും ഒപ്പം ചേര്‍ന്നതോടെ പത്താം വര്‍ഷത്തിലെ മാഞ്ചസ്റ്റര്‍ പരേഡ് ചരിത്രമായി. കേരളീയ കലാരൂപങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അണിനിരന്നതോടെ ഇന്നലെ മാഞ്ചസ്റ്റര്‍ കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്. വിവിധ രാജ്യങ്ങളുടെ പ്ലോട്ടുകള്‍ ഒന്നിനുപുറകെ ഒന്നായി അണിനിരന്നപ്പോള്‍ കലാരൂപങ്ങളാലും പങ്കാളിത്തം കൊണ്ടും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍പന്തിയില്‍ എത്തുക ആയിരുന്നു.

നൂറ്റമ്പതോളം കലാകാരന്‍മാര്‍ മുത്തുക്കുടകളും ചെണ്ടമേളങ്ങളും വിവിധ കലാരൂപങ്ങളുമായി അണിനിരന്നപ്പോള്‍ ഇംഗ്ലീഷ് ജനത കണ്ണിമ ചിമ്മാതെ നോക്കി നിന്നു. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പ്രിന്‍സസ് സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച പരേഡ് പോര്‍ട്ട് ലാന്‍ഡ് സ്ട്രീറ്റ് വഴി പീറ്റര്‍ സ്ട്രീറ്റില്‍ എത്തിയ ശേഷം ഡീന്‍സ് ഗേറ്റില്‍ എത്തിയാണ് പരേഡ് സമാപിച്ചത്.

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ബാനറിന് പിന്നിലായി മുത്തുക്കുടകളുമായി മങ്കമാര്‍ അണിനിരന്നപ്പോള്‍ തൊട്ടുപിന്നിലായി താലപ്പൊലിയേന്തിയ പെണ്‍കൊടികള്‍ നിരനിരയായി നിന്നു. തൊട്ടു പിന്നാലെ തെയ്യത്തിന്റെയും കഥകളിയുടെയും കൂറ്റന്‍ കലാരൂപങ്ങള്‍ ഒന്നിനുപുറകെ ഒന്നായി അണിനിരന്നു. ഇതിനു പിന്നാലെ ചെണ്ടമേളവും പുലികളിയും കളരിപ്പയറ്റിന്റെയും പ്ലോട്ടുകള്‍ അണിനിരന്നപ്പോള്‍ കോല്‍ കളിയും തിരുവാതിരയും മോഹിനിയാട്ടവും തുടങ്ങി നാടന്‍ കലാരൂപങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അണിനിരന്നപ്പോള്‍ 22 അടി ഉയരത്തില്‍ നിര്‍മ്മിച്ച കെട്ടുകാളയാണ് പരേഡില്‍ പരേഡില്‍ അവസാനമായി അണിനിരന്നത്.

ഒരു അത്തച്ചമയ ഘോഷയാത്ര കണ്ട അനുഭവമായിരുന്നു ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഡേ പരേഡിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചു നടന്ന പരേഡില്‍ ദൃശ്യമായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അമ്പതോളം സംഘടനകളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും അവതരണ ശൈലികൊണ്ടും നിറവൈവിധ്യം കൊണ്ടും കലാപ്രകടനങ്ങള്‍ കൊണ്ടും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ പങ്കാളിത്തമാണ് ഏറെ ശ്രദ്ധേയമായത്.
മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കെട്ടുകാളയായിരുന്നു പ്രധാന ആകര്‍ഷണം. 22 അടിപ്പൊക്കമുള്ള കെട്ടുകാള, കഥകളി, ഓട്ടന്‍തുള്ളല്‍, കളരിപ്പയറ്റ്, യക്ഷഗാനം, മോഹിനിയാട്ടം, പടയണി, ഭരതനാട്യം, വിഷ്ണുമൂര്‍ത്തി തെയ്യം, പുലികളി എന്നീ പത്തു കലാരൂപങ്ങളുടെ 12 അടിവീതം പൊക്കമുള്ള പപ്പറ്റുകള്‍, താലപ്പൊലിയുടെയും വിവിധ വര്‍ണ്ണത്തിലുള്ള മുത്തുക്കുടകളുടെയും, ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ മുന്നേറിയപ്പോള്‍ തദ്ദേശീയരായ പതിനായിരങ്ങള്‍ക്കു പുതിയൊരു ദൃശ്യാനുഭവമായിരുന്നു.
പതിവുപോലെ ഈ വര്‍ഷവും മാഞ്ചസ്റ്റര്‍ മേളത്തിന്റെ പതിനഞ്ചു കലാകാരന്മാര്‍ അണിനിരന്ന ശിങ്കാരിമേളം താളദൃശ്യ വിസ്മയം സൃഷ്ടിച്ചു. കാണികളായി വന്ന സായിപ്പന്മാരും താളത്തിനൊപ്പം ചുവടുവച്ചത് വേറിട്ടൊരനുഭവമായി. മാര്‍ഗംകളി, കേരളനടനം, കോല്‍ക്കളി തുടങ്ങിയ കലാപ്രകടങ്ങള്‍ കൂടിയായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മതസൗ ഹാര്‍ദ്ദത്തിന്റെ സന്ദേശം വിളിച്ചോതുന്ന മാവേലിനാടിന്റെ പറിച്ചുനടല്‍ തന്നെയായിരുന്നു. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് എംഎംഎ പരേഡിന്റെ ഭാഗമാവുന്നത്.
ആയുര്‍വേദത്തിന്റെ പ്രാധാന്യം ഉള്‍കൊണ്ടുള്ള കൂറ്റന്‍ കഥകളി രൂപവും, വടക്കേ മലബാറിന്റെ സ്വകാര്യ അഹങ്കാരമായ തെയ്യവും നൂറു ശതമാനം ഭാഷ സാക്ഷരതാ നേടിയ മലയാളക്കരയിലെ, ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛനെയുമായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ എംഎംഎ ഈ മണ്ണില്‍ പരിചയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലും കേരളം ടൂറിസം വകുപ്പും ചേര്‍ന്ന് നടത്തുന്ന കള്‍ച്ചറല്‍ എക്സ്ചേഞ്ച് പദ്ധതിയുടെ പൂര്‍ത്തീകരണം കൂടിയായിരുന്നു ഈ വര്‍ഷത്തെ പരേഡില്‍ ദൃശ്യമായത്.
144 മലയാളികളും 12 ഇംഗ്ലീഷുകാരും ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചുവെന്നതും ഈ വര്‍ഷത്തെ വലിയൊരു നേട്ടമാണെന്ന് പ്രസിഡന്റ് അനീഷ് കുര്യന്‍ അഭിപ്രായപ്പെട്ടു. കലാരൂപങ്ങളുടെ നിര്‍മ്മിതിക്കായി സിറ്റി കൗണ്‍സിലിന്റെ കലാ വിഭാഗമായ വാക് ദി പ്ലാങ്ക്ന്റെ പ്രധാന കലാകാരന്‍ ജോണിനൊപ്പം കേരളത്തില്‍ നിന്നും സിറ്റി കൗണ്‍സിലിന്റെ അതിഥികളായി എത്തിയ കേരള സ്റ്റേറ്റ് ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിജിന്‍, കിരണ്‍ എന്നിവരുടെ വൈദദ്ധ്യവുമാണ് ഈ ദൃശ്യാവിഷ്‌കാരത്തിലൂടെ വെളിവാക്കപ്പെട്ടത്. ഒപ്പം എംഎംഎ അംഗങ്ങളുടെയും കുട്ടികളുടെയും നിസ്വാര്‍ത്ഥ സഹകരണവും.
പരേഡിലെ തങ്ങളുടെ പങ്കാളിത്തത്തിലൂടെ കേരളത്തിന്റെ ടൂറിസത്തിനും കലയ്ക്കും കൂടുതല്‍ പ്രചാരവും മലയാളികള്‍ക്ക് സ്വന്തം നാടിനോട് കൂടുതല്‍ ആഭിമുഖ്യവും നേടാന്‍ സാധിക്കുമെന്നും ഈയൊരു ഉദ്യമത്തിന് കേരള സര്‍ക്കാരിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സഹായ സഹകരണങ്ങള്‍ക്കു നന്ദി അറിയിക്കുന്നതായും സെക്രട്ടറി അരുണ്‍ ചന്ദ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category