1 GBP = 92.60 INR                       

BREAKING NEWS

മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത ഒന്നാന്തരം തള്ള് മാത്രം; ബ്രിട്ടീഷ് ഹെറാള്‍ഡ് എന്നതു കൊച്ചിയിലെ മലയാളി നടത്തുന്ന ഒരു ഓണ്‍ലൈന്‍ സൈറ്റ് മാത്രം; കേന്ദ്രമന്ത്രിമാര്‍ വരെ ആഘോഷമാക്കിയ മോദി വിജയം പൊളിഞ്ഞടുങ്ങിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ലണ്ടന്‍: ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് 'ബ്രിട്ടിഷ് ഹെറള്‍ഡ്' മാസിക കണ്ടെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. 2019ലെ ശക്തനായ നേതാവിനെ കണ്ടെത്താന്‍ പ്രമുഖ ബ്രിട്ടിഷ് മാധ്യമം വായനക്കാര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ യുഎസിലെയും റഷ്യയിലെയും ചൈനയിലെയും പ്രസിഡന്റുമാരെ മറികടന്ന് മോദി ഒന്നാമതെത്തുകയായിരുന്നു. മോദിയെ 30.9% പേര്‍ പിന്തുണച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ബിബിസിയെ പോലൊരു മാധ്യമ മോദിയെ അംഗീകരിച്ചുവെന്ന തരത്തില്‍ ചര്‍ച്ചകളെത്തി. എന്നാല്‍ ഈ മാസിക മലയാളിയുടേതാണെന്നതാണ് വസ്തുത.

മാസികയുടെ ഒന്നാം സ്ഥാനം മോദിക്കായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ (29.9%), ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് (21.9%), യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് (18.1%) എന്നിങ്ങനെയായിരുന്നു പിന്തുണ. ഓണ്‍ലൈനിലെ വോട്ടെടുപ്പു പേജ് ഈ മാസം ആദ്യവാരം തന്നെ 25 ലക്ഷം ഹിറ്റ് നേടിയെന്നും വോട്ടെടുപ്പിനിടെ വായനക്കാരുടെ ബാഹുല്യം നിമിത്തം പലതവണ വെബ്സൈറ്റ് തകരാറിലാവുകയും ചെയ്തുവെന്നുമെല്ലാം വാര്‍ത്തകളെത്തി. അവസാന റൗണ്ടില്‍ എത്തിയ 25 പേരില്‍നിന്ന് വിദഗ്ധസമിതി 4 നേതാക്കളുടെ ചുരുക്കപ്പട്ടിക തയാറാക്കുകയായിരുന്നു റിപ്പോര്‍ട്ട്. ജൂലൈ 15 ലക്കം ഹെറള്‍ഡ് മാസികയുടെ മുഖചിത്രം നരേന്ദ്ര മോദിയായി. ഇതോടെ പരിവാറുകാര്‍ മോദിയെ ലോക നേതാവായി ഉയര്‍ത്തിക്കാട്ടാന്‍ ബ്രിട്ടീഷ് മാസികയുടെ ചര്‍ച്ചയും ചര്‍ച്ചയായി. ഇതിനിടെയാണ് മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി തിരഞ്ഞെടുത്ത 'ബ്രിട്ടിഷ് ഹെറള്‍ഡ്' വെബ്സൈറ്റിന്റെ ഉടമ കൊച്ചി സ്വദേശിയായ അന്‍സിഫ് അഷ്‌റഫ് ആണെന്ന സത്യം പുറത്ത് എത്തിയത്.

മോദിയുടെ നേട്ടത്തിന്റെ വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കുകയും സമൂഹമാധ്യമങ്ങളും കേന്ദ്രമന്ത്രിമാരുമടക്കം വാര്‍ത്ത പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഉടമയെ സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ തിരഞ്ഞത്. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഹെറള്‍ഡ് മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ് കമ്പനി 2018 ഏപ്രിലിലാണു സ്ഥാപിതമായത്. 85% ഓഹരികളും അഷ്‌റഫിന്റെ കൈവശം. ബാക്കി മറ്റു 4 ഓഹരിയുടമകള്‍ക്ക്. കൊച്ചി ഹെറള്‍ഡിന്റെ പത്രാധിപരും ബ്രിട്ടിഷ് ഹെറാള്‍ഡിന്റെ ഉടമയുമായ ഇന്ത്യന്‍ വ്യവസായി എന്നതാണ് അന്‍സിഫ് അഷ്‌റഫിന്റെ വിശേഷണം. ബ്രിട്ടിഷ് ഹെറള്‍ഡിന് ട്വിറ്ററില്‍ 4,000ല്‍ താഴെയും ഫേസ്ബുക്ക് പേജില്‍ 57,000ല്‍ താഴെയും ഫോളോവേഴ്‌സ് ആണുള്ളത്.

റിപ്പബ്ലിക്കും സീ ടിവിയും അടക്കമുള്ള ദേശീയ മാധ്യമങ്ങളും മോദിയുടെ ആഗോള നേതൃ പദവി ചര്‍ച്ചയാക്കിയിരുന്നു. ബ്രിട്ടണിലെ പ്രമുഖ മാധ്യമം എന്നാണ് സീ ബ്രിട്ടീഷ് ഹെറാള്‍ഡിനെ വിളിച്ചത്. മോദിയെ അന്താരാഷ്ട്ര നേതാവായി അംഗീകരിക്കുന്നതിന് തെളിവായി ഇതിന് വിശഷേഷിപ്പിക്കുകയും ചെയ്തു. അഭിമാനകരമായ നേട്ടമെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ഉടമയെ കുറിച്ചുള്ള അന്വേഷണമെത്തിയത്. ലോക വാര്‍ത്തകള്‍ മാത്രം നല്‍കുന്ന സൈറ്റാണ് ഇത്. ഇതിലുള്ളത് റോയിട്ടേഴ്സിന്റെ വാര്‍ത്തകളും. അതിന് അപ്പുറത്തേക്ക് ഒന്നും ഈ സൈറ്റില്‍ ഇല്ല.

സീ ന്യൂസ് ബ്രിട്ടീഷ് ഹെറാള്‍ഡിനെ പ്രമുഖ ബ്രിട്ടീഷ് മാസിക എന്നാണ് വിശേഷിപ്പിച്ചത്. സീ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ: 'നരേന്ദ്ര മോദി ആഗോള നേതാവാണ് എന്നതിന് ഇതാ മറ്റൊരു തെളിവുകൂടി. പ്രമുഖ ബ്രിട്ടീഷ് മാസിക നടത്തിയ ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ് ആര് എന്ന വായനക്കാരുടെ അഭിപ്രായ സര്‍വെയില്‍ നരേന്ദ്ര മോദി വിജയിച്ചിരിക്കുന്നു.' ഈ വോട്ടെടുപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആള്‍ട്ട് ന്യൂസ് പുറത്തു വിട്ടത് ഇങ്ങനെ: 'യുകെയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹെറാള്‍ഡ് മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ് കമ്പനിയാണ് വെബ്‌സൈറ്റ് ഉടമ. ഇന്ത്യന്‍ പൗരനായ അന്‍സിഫ് അഷ്‌റഫാണ് 2018 ഏപ്രിലില്‍ കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. 85 ശതമാനം ഓഹരികളും അഷ്‌റഫിന്റെ കൈവശമുണ്ട്, ബാക്കിയുള്ളവ മറ്റ് നാല് ഓഹരിയുടമകളുടെ ഉടമസ്ഥതയിലാണ്. അഷ്‌റഫിനെ കൂടാതെ കമ്പനിക്ക് മറ്റൊരു ഡയറക്ടറായി അഹമ്മദ് ഷംസീര്‍ കോലിയാദ് ഷംസുദ്ദീന്‍ ഉണ്ട്. കൊച്ചി ഹെറാള്‍ഡിന്റെ പത്രാധിപരായ ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ഉടമയായ കേരളത്തില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ വ്യവസായി എന്നാണ് അന്‍സിഫ് അഷ്‌റഫിന്റെ വിക്കിപീഡിയ പേജിലെ വിവരം'.

അന്‍സിഫ് അഷ്റഫ് മലയാളത്തില്‍ അടക്കം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. വ്യാപാരത്തിന്റെ പുതിയ നടപ്പുകള്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകം മുന്‍ മന്ത്രി കെ.ബാബുവാണ് കൊച്ചിയില്‍ പ്രകാശനം ചെയ്തത്. ബിസിനസ് പുരസ്‌കാരം കെ.എം.മാണിയില്‍ നിന്ന് സ്വീകരിക്കുന്ന ചിത്രവും വെബ്സൈറ്റിലുണ്ട്. ബ്രിട്ടീഷ് ഹെറാള്‍ഡിന് ആഗോള അലക്സാ വെബ് ട്രാഫിക് റാങ്ക് 28,518 ആണ്. ബ്രിട്ടീഷ് വെബ്‌സൈറ്റ് ആഗോളതലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി മോദി വിജയിച്ച വാര്‍ത്ത ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണവും പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രഖ്യാപിച്ച വോട്ടെടുപ്പിന്റെ ഫലങ്ങള്‍ പോലും 150 പേര്‍ മാത്രമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫലം പങ്കിട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കുറിച്ചിരിക്കുന്നത് ഇങ്ങനെ: ' നമ്മുടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനാകുമ്പോള്‍ ഇത് അഭിമാനകരമാണ്'. വോട്ടെടുപ്പില്‍ മോദിയുടെ വിജയം 130 കോടി ഇന്ത്യക്കാര്‍ക്ക് അഭിമാനവും ബഹുമാനവുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഇതെല്ലാം വെറുതെയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category