1 GBP = 90.70 INR                       

BREAKING NEWS

അടുക്കള കാണാനെത്തിയ എലിസബത്ത് രാജ്ഞി എലിയെ കണ്ട് ഞെട്ടി; ബക്കിംഗ്ഹാം പാലസിലെ അടുക്കളയിലും എലി വിളയാട്ടം; ബ്രിട്ടനില്‍ എലികളുടെ എണ്ണം പെരുകുന്നത് തലവേദനയാകുമ്പോള്‍

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ എലികളുടെ എണ്ണം പെരുകുന്നുവെന്നും ബക്കിംഗ്ഹാം പാലസിലെ അടുക്കളയില്‍ വരെ എലിവിളയാട്ടമാണെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. പാലസിലെ അടുക്കള കാണാനെത്തിയ രാജ്ഞി വരെ എലിയെ കണ്ട് ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. അടുക്കളയിലൂടെ എലികള്‍ പരക്കം പായുന്നത് കണ്ട് താനാകെ ഞെട്ടിത്തരിച്ചു പോയെന്നാണ് രാജ്ഞി പറഞ്ഞത്.  രാജ്യമാകമാനം ഇത്തരത്തില്‍ എലികള്‍ പെരുകുന്നത് തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.  

ഇത്തരത്തില്‍ എലികള്‍ പെരുകിയിരിക്കുന്നതിനാല്‍ റോയല്‍ സ്റ്റാഫുകള്‍ പെറ്റ് കണ്‍ട്രോള്‍ ടീമിനെ വിളിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. കൊട്ടാരത്തിലെ അടുക്കളയില്‍ എലികളുടെ ഉപദ്രവം പതിവായിരിക്കുന്നുവെന്ന് അടുക്കള ജോലിക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിച്ചണിന്റെ പുറത്തുള്ള ഭാഗങ്ങളിലെല്ലാം എലികളെ കണ്ടിരുന്നുവെന്നാണ് ജീവനക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലോവര്‍ ക്വാര്‍ട്ടേര്‍സിലെ ജീവനക്കാര്‍ ചെറിയ ബ്രൗണ്‍ എലികളെ കാണാറുണ്ടെന്നാണ് പറയുന്നത്.  എലികളെ കൈകാര്യം ചെയ്യുന്നതിന് ഒഫീഷ്യലുകള്‍ പാലസ് സ്റ്റാഫിന് അടിസ്ഥാന ട്രെയിനിംഗ് നല്‍കിയെന്നാണ് സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

1703 നിര്‍മിച്ച പാലസ് പോലുള്ള പഴയ കെട്ടിടങ്ങളില്‍ എലികള്‍ കൂടുതലായി കണ്ട് വരുന്നുണ്ട്. കൊട്ടാരത്തില്‍ നിന്നും രണ്ട് മൈല്‍ അകലെയുള്ള ഈസ്റ്റണ്‍ സ്‌ക്വയറില്‍  എലികളുടെ ഉപദ്രവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവിടെ 70 മില്യണ്‍ പൗണ്ട് വരെ വിലയുള്ള വീടുകളുണ്ട്. നിലവിലെ കെട്ടിട നിര്‍മാണ രീതിയിലെ അപാകത മൂലമാണ് എലി ശല്യം രൂക്ഷമാകുന്നതെന്ന ആരോപണവും ശക്തമാണ്. ഡ്യൂക്ക് ഓഫ് വെസ്റ്റ് മിന്‍സ്റ്ററിന്റെ ഗ്രോസ് വെനര്‍ എസ്റ്റേറ്റിലും എലികളുടെ ഉപദ്രവമുണ്ട്. ഇത് 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച കെട്ടിടമാണ്.

ബ്രിട്ടനില്‍ നീണ്ട വാലുള്ള അപകടകാരികളായ എലി പെരുകുന്നുവെന്ന് ബ്രിട്ടീഷ് പെസ്റ്റ് കണ്‍ട്രോള്‍ അസോസിയേഷന്‍ വക്താവും സമ്മതിച്ചിട്ടുണ്ട്. ഇത് കാരണം പലവിധ രോഗങ്ങളുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category