1 GBP = 90.70 INR                       

BREAKING NEWS

അച്ഛന്റെ ആഗ്രഹം നിറവേറ്റന്‍ ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് കാക്കി കുപ്പായം അണിഞ്ഞവന്‍; സംസാരത്തേക്കാള്‍ പ്രവൃത്തി ഇഷ്ടപ്പെടുന്ന ഉദ്യോഗസ്ഥര്‍; പൊലീസുകാരുടെ കൈക്കൂലി തടയാന്‍ മിന്നല്‍ പരിശോധന നടത്തിയും ശ്രദ്ധേയന്‍; സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ട ക്രിമിനലുകളെ പിടികൂടിയ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ്; ഉത്തര്‍പ്രദേശുകാര്‍ സ്നേഹത്തോടെ വിളിക്കുന്നത് സിങ്കം എന്ന്; ആറു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവെച്ചിട്ട് സോഷ്യല്‍ മീഡിയാ താരമായ അജയ്പാല്‍ ശര്‍മ്മ ഐപിഎസിന്റെ കഥ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പൊലീസ് സൂപ്രണ്ടായ അജയ് പാല്‍ ശര്‍മ്മ ഐപിഎസാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ താരം. യുപിയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ കാലിന് വെടിവെച്ചിട്ട് പിടികൂടിയതോടെയാണ് അജയ്പാല്‍ ശര്‍മ്മ സോഷ്യല്‍ മീഡിയയുടെ ഹീറോ ആയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് ഇപ്പോള്‍ ദൈവതുല്യനാണ് ഈ ഐപിഎസുകാരന്‍. ഉത്തര്‍പ്രദേശുകാര്‍ ഇതോടെ തങ്ങളുടെ പ്രിയങ്കരനായ ഉദ്യോഗസ്ഥനെ സിങ്കമെന്ന് വിളിച്ചാണ് അജയ്പാല്‍ ശര്‍മ്മക്ക് കൈയടി നല്‍കുന്നത്.


കഴിഞ്ഞദിവസം രാംപുരിലാണ് അജയ്പാല്‍ ശര്‍മ്മ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതിയെ പിന്തുടര്‍ന്ന് വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ നാസില്‍ എന്ന യുവാവിനെ പൊലീസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അജയ്പാല്‍ ശര്‍മ്മ വെടിവെച്ച് കീഴ്‌പ്പെടുത്തി. കാലിന് താഴെ വെടിയേറ്റ ഇയാളെ അറസ്റ്റ് ചെയ്‌തെന്നും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിനുശേഷം നിരവധിപേരാണ് അജയ്പാല്‍ ശര്‍മ്മയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അജയ്പാലിനെ പോലെയുള്ള ഉദ്യോഗസ്ഥരെയാണ് രാജ്യത്തിന് ആവശ്യമെന്നും അജയ്പാല്‍ യു.പി. സിങ്കമാണെന്നുമായിരുന്നു ചിലരുടെ അഭിപ്രായം. പ്രതിയെ പിടികൂടിയതിന് പിന്നാലെ ആയിരത്തോളംപേര്‍ അഭിനന്ദനമറിയിച്ച് ഫോണ്‍ ചെയ്‌തെന്നും ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അജയ്പാല്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

യുപിയില്‍ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. നേരത്തെ ദന്തഡോക്ടറായിരുന്ന അദ്ദേഹം ലുധിയാന സ്വദേശിയും 2011 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനുമാണ്. അച്ഛന്റെ ആഗ്രഹപ്രകാരം കാക്കി കുപ്പായം അണിഞ്ഞാണ് അജയ്പാല്‍ ശര്‍മ്മ ശ്രദ്ധേയനായത്. നിലവില്‍ രാംപുര്‍ എസ്.എസ്പി.യായി സേവനമനുഷ്ടിക്കുകയാണ് അജയ്പാല്‍. ഇതിന് മുമ്പ് ഗസ്സിയാബാദ്, ഹത്രാസ്, ഷാംലി, ഗൗതംബുദ്ധനഗര്‍, പ്രയാഗ് രാജ് എന്നിവിടങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

കൈക്കൂലിക്കാരുടെ പേടിസ്വപ്നം കൂടിയാണ് ഈ സ്‌റ്റൈലിഷായ പൊലീസുകാരന്‍. 2018-ല്‍ ഗൗതംബുദ്ധനഗറിലെ പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതില്‍ മിന്നല്‍ പരിശോധന നടത്തിയും പിന്നീട് നോയിഡയിലെ വാഹനങ്ങളില്‍ ചാടിക്കയറുന്ന ദൃശ്യങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധനേടിയിരുന്നു. അജയ്പാല്‍ ശര്‍മ്മ തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശര്‍മ്മയെ അഭിനന്ദുച്ചു കൊണ്ട മലയാളികളും രംഗത്തുണ്ട്. ഈ മിടുക്കനായി ഐപിഎസുകാരനെ അഭിനന്ദിച്ച് സന്ദീപ് ദാസ് എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളും സൈബര്‍ ലോകത്ത് വൈറലാണ്.
സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അജയ്പാല്‍ ശര്‍മ്മ എന്ന ഐ.പി.എസ് ഓഫീസറുടെ ഒരു പ്രവൃത്തി ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊല്ലുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത ഒരു പ്രതിയെ അജയ് വെടിവെച്ചു വീഴ്ത്തി !രാംപൂരിലെ ഈ എസ്പി പൊതുവെ മിതഭാഷിയാണ്. സംസാരം ആവശ്യത്തിനു മാത്രം. അതും വളരെ പതിഞ്ഞ സ്വരത്തില്‍. സംസാരത്തേക്കാള്‍ പ്രവൃത്തിയിലാണ് അജയ് വിശ്വസിക്കുന്നത്. ഐ.പി.എസ് നേടിയെടുക്കുന്നതിനുമുമ്പ് ഒരു ഡോക്ടറായിരുന്നു അജയ്. കുറച്ചുകൂടി വലിയ സാമൂഹിക സേവനങ്ങള്‍ ചെയ്യുന്നതിനു വേണ്ടിയാണ് അദ്ദേഹം കാക്കിക്കുപ്പായം തെരഞ്ഞെടുത്തത്. വളരെ തിളക്കമേറിയ ഒരു സര്‍വ്വീസാണ് അജയിനുള്ളത്.

സ്വന്തം പേരില്‍ പത്തും ഇരുപതും ക്രിമിനല്‍ കേസുകളുള്ള, ഗവണ്‍മെന്റ് തലയ്ക്ക് വില പറഞ്ഞ ഒട്ടനവധി ക്രിമിനലുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്. ബെറ്റിങ്ങ് മാഫിയയോട് ഏറ്റുമുട്ടിയിട്ടുണ്ട്. കിഡ്നാപ്പിങ്ങ് കേസുകളും റേപ്പ് കേസുകളും പലതവണ വിജയകരമായി കൈകാര്യം ചെയ്തിട്ടുമുണ്ട്. സ്വാഭാവികമായും 'സിംഹം' എന്ന ഓമനപ്പേര് ചാര്‍ത്തിക്കിട്ടുകയും ചെയ്തു. രാംപൂര്‍ സ്വദേശിനിയായ ആറുവയസ്സുകാരിയെ കഴിഞ്ഞ മാസമാണ് കാണാതായത്. ഒടുവില്‍ അവളുടെ മൃതദേഹം കണ്ടുകിട്ടി. കുട്ടിയുടെ അയല്‍വാസിയായ നാസില്‍ ആണ് പ്രതിയെന്ന് അന്വേഷണത്തില്‍ ബോദ്ധ്യമായതോടെ പൊലീസ് അവിടേയ്ക്കു കുതിച്ചു.
പൊലീസിനെ കണ്ട പ്രതി അവരെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ പൊലീസ് പടയുടെ മുന്‍ഭാഗത്തുതന്നെ അജയ് ഉണ്ടായിരുന്നു. ആ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റിന്റെ കരങ്ങള്‍ വിറച്ചില്ല; ഉന്നം പിഴച്ചതുമില്ല! ഇരുകാലിലും വെടിയേറ്റ് നിലത്തുവീണ പ്രതിയെ പൊലീസ് കൈയോടെ പിടികൂടി. റേപ്പ് എന്ന ക്രൈമിനോട് അല്പം പോലും സഹിഷ്ണുതയില്ല. പിഞ്ചുകുട്ടികള്‍ പോലും ആക്രമിക്കപ്പെടുന്ന രാജ്യമാണിത്. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും കാമവെറിയുടെ ഇരകളാകുന്നു. ദളിതര്‍ക്കുനേരെ ഐഡന്റിറ്റിയുടെ പേരില്‍ അഴിച്ചുവിടുന്ന ആക്രമണങ്ങള്‍ ഇതിനു പുറമെയാണ്. കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ട്. പക്ഷേ കളിച്ചും ചിരിച്ചും ജീവിക്കേണ്ട പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നവരോട് സഹാനുഭൂതി കാണിക്കാന്‍ മാത്രം ഹൃദയവിശാലത എനിക്കില്ല. അതുകൊണ്ട് അജയ് എന്ന ഓഫീസറെ ഞാന്‍ അഭിനന്ദിക്കുകയേയുള്ളൂ.

അജയിന്റെ സഹോദരന്‍ അമിത്പാല്‍ ശര്‍മ്മ ഐ.എ.എസ് ഓഫീസറാണ്. മക്കള്‍ ഐ.പി.എസും ഐ.എ.എസും നേടണം എന്നത് അവരുടെ അച്ഛന്റെ ആഗ്രഹമായിരുന്നു.പിതാവിന്റെ മോഹം നിറവേറ്റിയ മകനാണ് അജയ്. ഇപ്പോള്‍ മറ്റൊരു അച്ഛന്റെ ഹീറോയാണ് അജയ്. ക്രൂരമായ രീതിയില്‍ കൊലചെയ്യപ്പെട്ട ആ പെണ്‍കുട്ടിയുടെ പിതാവിന് ഇപ്പോള്‍ അജയ് ദൈവത്തിനു സമമായിരിക്കും. ഏറ്റവും പുതിയ എന്‍കൗണ്ടറിന്റെ പേരില്‍ അജയിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചേക്കാം. പക്ഷേ മകള്‍ നഷ്ടപ്പെട്ട അച്ഛന്റെ ആദരവിനേക്കാള്‍ വലിയ ബഹുമതികളൊന്നും അജയിന് കിട്ടാനില്ല. ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കുക എന്നതാണ് പൊലീസിന്റെ ചുമതല.
പക്ഷേ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഈ തത്വത്തില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് പലരും നീതിക്കുവേണ്ടി മറ്റുവഴികള്‍ തേടിപ്പോകുന്നത്. നിയമപാലകര്‍ സ്വന്തം ഡ്യൂട്ടി കൃത്യമായി ചെയ്താല്‍ കുറ്റകൃത്യങ്ങള്‍ കുറയും. ഈ നാട്ടില്‍ സമാധാനമുണ്ടാകും. മനുഷ്യരുടെ പല്ലുകള്‍ പരിശോധിക്കുന്ന ഡെന്റിസ്റ്റായിരുന്നു അജയ്. നരാധമന്മാരുടെ ദ്രംഷ്ടകള്‍ പറിച്ചെടുക്കുന്ന തൊഴിലാണ് ഇപ്പോള്‍ ചെയ്യുന്നത് ! ഇനിയും സത്യസന്ധമായി മുന്നോട്ടുപോകാന്‍ സാധിക്കട്ടെ...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category