1 GBP = 92.60 INR                       

BREAKING NEWS

അജിത്തണ്ണാ ആണത്തരം ഉണ്ടെങ്കില്‍ നേരിട്ട് സംസാരിക്ക്; ചോദിച്ചവര്‍ക്കെല്ലാം ഞാന്‍ സ്‌ക്രീന്‍ ഷോട്ട് ഇട്ടുകൊടുത്തിട്ടുണ്ട്; മോര്‍ഫിങ് ചിത്രമുപയോഗിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമ നടപടി; സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ജിഎന്‍പിസിയില്‍ നിന്നും ബ്ലോക്ക് ചെയ്തല്ല മാന്യത കാണിക്കേണ്ടത്; യുവതിയുടെ ഫെയ്സ് ബുക്ക് ലൈവുകള്‍ വൈറല്‍; ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെതിരെ പുതിയ വിവാദം; അഡ്മിന്‍ അജിത്ത് കുമാറിനെതിരെ ഉയരുന്നത് ഗൗരവമേറിയ ആക്ഷേപങ്ങള്‍; ഗ്രൂപ്പില്‍ ചേരിതിരിഞ്ഞ് ചര്‍ച്ച

Britishmalayali
kz´wteJI³

കൊച്ചി: ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ലോകത്തെ ഏറ്റവുമധികം അംഗങ്ങളുള്ള ഫേസ്ബുക്ക് സീക്രട്ട് ഗ്രൂപ്പാണെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ചില വിവാദങ്ങള്‍ ഉണ്ടാക്കി. മദ്യ പാര്‍ട്ടിയുടെ പേരില്‍ ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറും ഭാര്യയും അറസ്റ്റിലായി. ഇപ്പോള്‍ ഈ ഗ്രൂപ്പിനെ ചൊല്ലി പുതിയ വിവാദം. ഫെയ്സ് ബുക്കിലൂടെ ഒരു യുവതിയാണ് ആരോപണം ഉന്നയിക്കുന്നത്. അജിത്തിനെതിരേയും ആരോപണം. ഫെയ്സ് ബുക്ക് ലൈവില്‍ ആത്മഹത്യാ ഭീഷണിയും മുഴക്കുന്നു. ഏതായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവയ്ക്കുന്നത്.

മെസഞ്ചറില്‍ മോശം ചാറ്റിങ് നടത്തിയെന്നാണ് ആരോപണം. അജിത്തിനെയാണ് ലക്ഷ്യമിടുന്നത്. വേണ്ടപ്പെട്ടവര്‍ക്ക് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇട്ട് നല്‍കിയെന്നും യുവതി പറയുന്നു. ഫെയ്സ് ബുക്കില്‍ നിരന്തരം ലൈവിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നു. വെളിപ്പെടുത്തലിന് ശേഷം തന്നെ ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും എന്ന പേജില്‍ നിന്ന് ബ്ലോക്ക് ചെയ്തുവെന്നും പറയുന്നു. മലപ്പുറത്തെ മഞ്ചേരിക്കാരിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്. ജി എന്‍ പി സി ഗ്രൂപ്പിലെ അഡ്മിന്മാരില്‍ ഒരാള്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞിട്ട പോസ്റ്റാണ് വിവാദത്തിന് തുടക്കം. പിന്നീട് പലവട്ടം യുവതി ഫെയ്സ് ബുക്കില്‍ ലൈവിലെത്തി.

അതിന് ശേഷമാണ് ആരോപണം അജിത്തിലേക്ക് മാറിയത്. തെളിവുണ്ടെന്ന് പറയുന്ന യുവതി പലര്‍ക്കും സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ചു കൊടുത്തിതായാണ് സൂചന. ഈ സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിനിടെ തന്റെ മോര്‍ഫിങ് ചെയ്ത ഫോട്ടോ ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും യുവതി ആരോപിക്കുന്നു. ഇതോടെ ജിഎന്‍പിസി ഗ്രൂപ്പ് വലിയ വിവാദങ്ങളിലേക്ക് മാറുകയാണ്. യുവതിയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ട്. നിരന്തര ലൈവാണ് ഈ വിഷയത്തില്‍ പലപ്പോഴും യുവതി ഇടുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട്. ഏത് തരത്തിലുള്ള മോശം അനുഭവമാണ് അജിത്തില്‍ നിന്ന് ഉണ്ടായതെന്ന് യുവതി ലൈവിലൊന്നും വിശദീകരിക്കുന്നുമില്ല. മെസഞ്ചറില്‍ ചോദിച്ചാല്‍ സ്‌ക്രീന്‍ ഷോട്ട് നല്‍കാമെന്നാണ് പറയുന്നത്. പരസ്യമായി ഇതിടുന്നതിലെ പ്രശ്നങ്ങളും യുവതി ചൂണ്ടിക്കാട്ടുന്നു.


ഏതായാലും ഈ വിവാദം കേസിലും വഴക്കിലും എത്തുമെന്നതിന്റെ സൂചനയാണ് ഇത്. ഈ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം അജിത്തണ്ണന്‍ പലരേയും കൊണ്ട് ഭീഷണിപ്പെടുത്തുന്നു. ഇങ്ങനെ പോയാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും യുവതി പറയുന്നുണ്ട്. അഡ്മിന്മാര്‍.. തെളിവ് തരാം.. സാഹചര്യം തരാം.... പലപല കാര്യങ്ങള്‍ എങ്ങനെ വന്നു എന്ന് ചോദിക്കരുത്. ഞാന്‍ പബ്ലിക്കായി ഇടും. സത്യ സന്ധമായ കാര്യങ്ങള്‍.. ടോര്‍ച്ചര്‍ ചെയ്താല്‍. അജിത് കേസ് കൊടുക്ക് തന്റേടം ഉണ്ടോ... അജിത് ആണ്ണാ തന്റേടം ഉണ്ടെങ്കില്‍ കേസ് കൊടുക്കൂ.. നിങ്ങള്‍ അടക്കം ഷെയിം ആകും.... തീര്‍ന്നിട്ടില്ല. തീരില്ല. എന്നെ ഭീഷണിപ്പെടുത്താന്‍ വന്നാല്‍ കളിമാറുമെന്നും പറയുന്നു. അജിത്തണ്ണന്‍ പലരേയെ കൊണ്ട് ഭീഷണിപ്പെടുത്തുന്നു. എനിക്ക് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യുവതി പറയുന്നു.

ആണത്തരം ഉണ്ടെങ്കില്‍ നേരിട്ട് സംസാരിക്ക്.. അജിത്തണ്ണന്‍ വേറെ ആളെ കൊണ്ട് വിളിപ്പിക്കുന്നത് എന്തിന്. എന്റെ കൈയില്‍ തെളിവ് ഉണ്ട്. ഫോണ്‍ ഓട്ടോമറ്റിക് റിക്കോര്‍ഡിങ് ആണ്. ജിഎന്‍പിസിയിലെ മൂന്ന് നാലു പേര്‍ക്ക് തെളിവ് കാട്ടി കൊടുത്തു. ഇനി ഫോണിലൂടെ വിളിച്ച് അപമാനിച്ചാല്‍ ഈ ഫോണ്‍ റിക്കോര്‍ഡുകള്‍ പരസ്യമായി ഇടും. GNPC യില്‍ എന്നെ പുറത്താക്കിയത് എന്തുകൊണ്ടു സത്യയങ്ങള്‍ വിളിച്ചു പറഞ്ഞിട്ടോ അഡ്മിന്‍ നീതി പാലിക്കുക-തുടങ്ങിയ പോസ്റ്റും ചര്‍ച്ചയായിട്ടുണ്ട്.

2017 മെയ് 1ന് തുടങ്ങിയ ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പ് ആണ് ജിഎന്‍പിസി (ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും). മദ്യപാനികളുടെ കൂട്ടായ്മയാണ് എന്ന കാരണത്താല്‍ ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്‍ എക്സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും നേരിട്ടിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിന് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന ഋഷിരാജ് സിങ് നടപടി എടുത്തിരുന്നു. ഗ്രൂപ്പിലെ പല പോസ്റ്റുകളും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായിട്ട് ആരോപണം ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ്, ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിട്ടുള്ള കമന്റുകളുടെ എണ്ണം എന്നിവയ്ക്ക് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ഗ്രൂപ്പാണ് പുതിയ വിവാദത്തില്‍ പെടുന്നത്.

അഡ്മിന്‍ ടി എല്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് അന്ന് എക്‌സൈസ് കേസ് എടുത്തത്. കൂടാതെ മറ്റ് 36 പേരും അഡ്മിനായിട്ടുണ്ട്. ഏതൊക്കെയാണ് പുതിയ ബ്രാന്‍ഡുകള്‍, എങ്ങനെ മദ്യപിക്കണം, മദ്യത്തിനൊപ്പം കഴിക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എന്‍ പി സി അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ബാറുകളില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.
ജി.എന്‍.പി.സി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും എക്‌സൈസ് കുറ്റപ്പെടുത്തിയിരുന്നു. 23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പില്‍ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ തന്നെയാണു ഗ്രൂപ്പില്‍ ഭൂരിഭാഗവും. വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ ഇപ്പോള്‍ ജിഎന്‍പിസിയില്‍ അംഗങ്ങളാണ്. കേരളത്തിലെ കള്ളുഷാപ്പിലെ വിശേഷങ്ങള്‍ മുതല്‍ അമേരിക്കയിലേയും യൂറോപ്പിലേയും വന്‍കിട മദ്യശാലകളിലെ വിശേഷങ്ങളും ഗള്‍ഫ് നാടുകളിലെ കുടുസു മുറികളിലെ മദ്യപാന ആഘോഷങ്ങളുമെല്ലാം ജിഎന്‍പിസിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നു. ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ അഡ്മിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പരസ്യമാകൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category