1 GBP = 85.80 INR                       

BREAKING NEWS

സൗദിയിലെ അബ എയര്‍ പോര്‍ട്ടിനുള്ളിലേക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണം; യെമനീസ് വിമതരുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൗദിയും; നിരവധി പേര്‍ക്ക് പരിക്കേറ്റതായി സൂചന; മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍; നടന്നത് ഡ്രോണ്‍ ആക്രമണമോ? ഇറാനും അമേരിക്കയും തമ്മിലെ യുദ്ധസാധ്യത വീണ്ടും സജീവമാകുമ്പോള്‍

Britishmalayali
kz´wteJI³

ജിദ്ദ: ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യെമനിലെ ഹൂതി വിമതര്‍ സൗദിയിലെ അബ എയര്‍പോര്‍ട്ടിനുള്ളിലേക്ക് കടുത്ത മിസൈല്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് സൗദി സ്ഥിരീകരിച്ചിരിക്കുന്നത്. മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുന്നുണ്ട്. കൊല്ലപ്പെട്ടയാള്‍ സൗദിയിലെ സിറിയക്കാരനാണെന്നും സൂചനയുണ്ട്. വിമാനത്താവളത്തിലേക്ക് നടന്നത് ഡ്രോണ്‍ ആക്രമണമായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് സൗദി സര്‍ക്കാര്‍ ആക്രമണം സ്ഥിരീകരിച്ചിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് രാത്രി ഒമ്പത് മണിയോടെ അടച്ചിരുന്നുവെന്നാണ് യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ ഹൂതികള്‍ക്കെതിരെ പോരാടുന്ന കൂട്ടു സേനയുടെ വക്താവ് സൗദി ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള പ്രസ് ഏജന്‍സിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഏത് തരത്തിലുള്ള ആയുധമാണ് ഇവിടെ ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

തങ്ങള്‍ സൗദിയിലെ എയര്‍പോര്‍ട്ടുകള്‍ക്ക് നേരെ ആക്രമണം നടത്താനൊരുങ്ങുന്നുവെന്ന് ഇന്നലെ രാവിലെയും ഹൂതികള്‍ ഭീഷണി മുഴക്കിയിരുന്നു. ഈ മാസം ആദ്യം ഹൂതികളുടെ മിസൈല്‍ ആക്രമണം അബ സിവിലിയന്‍ എയര്‍പോര്‍ട്ടിന് നേരെയുണ്ടായിരുന്നു. ഇത് യെമന്‍ അതിര്‍ത്തിയില്‍ നിന്നും 125 മൈല്‍ വടക്കാണ് നിലകൊള്ളുന്നത്. ഇവിടെ നിന്നും നിരവധി അഭ്യന്തര റീജിയണല്‍ റൂട്ടുകളിലേക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ മാസം ആദ്യം ഇവിടേക്ക് ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 26 പേര്‍ക്കായിരുന്നു പരുക്കേറ്റിരുന്നത്.

പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സുന്നി മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മ സൗദിയുടെയും യുഎഇയുടെയും നേതൃത്വത്തില്‍ 2015ല്‍ യെമനിലേക്ക് കടന്ന് കയറിയിരുന്നു. ഇവിടുത്തെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച സര്‍ക്കാരിനെ പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു ഈ കടന്ന് കയറ്റം. 2014 അവസാനം ഹൂതികള്‍ ഈ സര്‍ക്കാരിനെ മറിച്ചിട്ടതിനെ തുടര്‍ന്നായിരുന്നു സൗദിക്കും സംഘത്തിനും ഇതില്‍ ഇടപെടേണ്ടി വന്നത്. ആ നീക്കത്തിനെ തുടര്‍ന്ന് ഹൂതികള്‍ക്ക് സൗദിയോട് തീരാ പകയുണ്ട്. അതിന്റെ പേരിലാണ് സൗദിക്കെതിരെ ഹൂതികള്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നത്.

ഇറാന്റെ ശക്തമായ പിന്തുണ ഹൂതികള്‍ക്കുണ്ട്. സൗദിയിലെ നിരവധി നഗരങ്ങള്‍ക്ക് നേരെ കഴിഞ്ഞ മാസങ്ങളില്‍ ഹൂതികള്‍ ഇറാന്റെ പിന്തുണയോടെ നിരവധി മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇറാനും സൗദിയും തമ്മിലുള്ള ബന്ധവും വഷളായിട്ടുണ്ട്. സൗദിയെ പിന്തുണച്ച് യുഎസ് രംഗത്തെത്തിയതോടെ ഇറാനും യുഎസും തമ്മില്‍ യുദ്ധ സാധ്യത വരെ ഉയര്‍ന്ന് വന്ന അവസരത്തിലാണ് ഹൂതികള്‍ വീണ്ടും സൗദിയില്‍ ആക്രമണം നടത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category