1 GBP = 91.30 INR                       

BREAKING NEWS

മസൂദ് അസ്ഹറിനെ പാര്‍പ്പിച്ചിരുന്ന റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ സ്‌ഫോടനം; പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്; ജെയ്ഷെ ഭീകരന്‍ താമസിച്ച ആശുപത്രിയിലെ അത്യാഹിതത്തില്‍ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ച് പാക് സൈന്യം; മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത് കര്‍ശന നിയന്ത്രണം; സംഭവം പുറം ലോകത്ത് എത്തിയത് പ്രദേശ വാസികളുടെ ട്വീറ്റിലൂടെ; സൈനിക ആശുപത്രിയിലുണ്ടായത് വന്‍ സ്ഫോടനമെന്ന് സൂചന; ഇന്ത്യ തേടുന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

റാവല്‍പിണ്ടി: പാക്കിസ്ഥാനില്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ സ്‌ഫോടനം. പരിക്കേറ്റ 10 പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഗ്യാസ് ലീക്കിനെ തുടര്‍ന്നാണ് അപകടമെന്നാണ് സൂചന. എന്നാല്‍ അപകട കാരണം വ്യക്തമല്ല. ആശുപത്രിയില്‍ സ്‌ഫോടനം നടന്ന വിവരം ചിലര്‍ ട്വിറ്ററിര്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്‌ഫോടനം നടന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നും സംഭവസ്ഥലത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ലെന്നുമാണ് വിവരം. സ്‌ഫോടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായും മസൂദ് അസറിനെ ആശുപത്രിയില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായും സൂചനയുണ്ട്. മസൂദ് കൊല്ലപ്പെട്ടെന്നും സൂചനകളുണ്ട്. എന്നാല്‍ ഇതൊന്നും പാക് സൈന്യമോ സര്‍ക്കാരോ സ്ഥിരീകരിക്കുന്നില്ല.

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാക്കിസ്ഥാന്‍ പട്ടാളം റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേ സമയം സ്ഫോടനത്തിന്റെ വാര്‍ത്ത പുറത്ത് വരാതിരിക്കാന്‍ പാക് സൈന്യം ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം നടന്നത്. ഇത് പാക്കിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ട്. ബാലാകോട്ടിലെ ആക്രമത്തിന് ശേഷമാണ് മസൂദ് അസ്ഹറിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്.

നേരത്തെ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി യുന്‍ എന്‍ രക്ഷാ സമിതി പ്രഖ്യാപിച്ചിരുന്നു. പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ മസൂദ് അസര്‍ സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കാരണമായത്. പലതവണ ഇന്ത്യയും അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ രക്ഷാസമിതിയില്‍ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന അത് വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. നാല് തവണയാണ് ഇതുസംബന്ധിച്ച നീക്കങ്ങള്‍ ചൈന അട്ടിമറിച്ചത്. എന്നാല്‍ ഇന്ത്യക്കൊപ്പം ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് നടത്തിയ നിരന്തര സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് ചൈന നിലപാട് മാറ്റിയത്. ഇതോടെ മസൂദ് ഭീകരനായി. അതിന് ശേഷവും പാക്കിസ്ഥാന്‍ മസൂദിന് സുരക്ഷയൊരുക്കി. ഇതിന് വേണ്ടിയാണ് സൈനിക ആശുപത്രിയില്‍ താമസിപ്പിച്ചത്. ഇവിടെയാണ് സ്ഫോടനം ഉണ്ടായത്.


ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയില്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് മരിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അത് നിഷേധിച്ച് ഉര്‍ദു ദിനപത്രമായ ജിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്നും രോഗം മൂര്‍ച്ഛിച്ച് വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി ഒരു ചാനല്‍ അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു. അസ്ഹര്‍ വൃക്കരോഗബാധിതനാണെന്നും റാവല്‍പിണ്ടിയിലെ പാക് കരസേനാ ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ശരിവയ്ക്കും വിധമാണ് റാവല്‍പിണ്ടിയിലെ ആശുപത്രിയിലെ സ്ഫോടനവും.

1994-ല്‍ ഇന്ത്യയുടെ പിടിയിലായ മസൂദിനെ, 1999-ല്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിലൂടെ മോചിപ്പിക്കുകയായിരുന്നു. പിന്നീട് പാക്കിസ്ഥാനില്‍ എത്തിയശേഷമാണ് ജെയ്ഷെ മുഹമ്മദ് സംഘടന സ്ഥാപിക്കുന്നത്. കാശ്മീരിനെ പാക്കിസ്ഥാനോടു ചേര്‍ക്കുക എന്ന മുഖ്യ ലക്ഷ്യവുമായി മസൂദ് അസ്ഹര്‍ 1998ല്‍ ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ സ്ഥാപിച്ചു. ആദ്യ പേര് ഹര്‍ക്കത്തുല്‍ അന്‍സാര്‍ എന്നായിരുന്നു. സംഘടനയുടെ രൂപീകരണത്തിനു താലിബാന്‍ നേതൃത്വവും ഉസാമ ബിന്‍ ലാദനും സഹായിച്ചു. എണ്‍പതുകളില്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യാന്‍ രൂപീകരിച്ച ഹര്‍ക്കത്തുല്‍ ജിഹാദുല്‍ ഇസ്ലാമിയില്‍ നിന്നാണു ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ രൂപമെടുത്തത്. 1999ലാണ് ജെയ്ഷെ മുഹമ്മദ് ഉണ്ടാക്കിയത്. കാശ്മീരില്‍ ചാവേര്‍ ആക്രമണരീതി കശ്മീരില്‍ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരര്‍. ഇതിനെല്ലാം നിരവധി തെളിവുകളുണ്ട്. എന്നാല്‍ പാക്കിസ്ഥാനിലെ സര്‍ക്കാരുകള്‍ മസൂദിനെ പിന്തുണച്ചു. തീവ്രവാദത്തെ വളര്‍ത്താന്‍ എല്ലാ സഹായവും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് എല്ലാ അര്‍ത്ഥത്തിലും കാശ്മീരിനെ കലാപഭൂമിയാക്കി.

കാശ്മീരി യുവാക്കളെയും സംഘടനയില്‍ ചേര്‍ത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയില്‍ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജെയ്ഷെ നടത്തിയത്. മുമ്പ് ഇന്ത്യന്‍ ജയിലില്‍നിന്ന് മസൂദ് മോചിതനായ ദിവസം ഉസാമ ബിന്‍ ലാദന്‍ വിരുന്നു നടത്തിയാണ് ആഘോഷിച്ചത്. അഫ്ഗാനിലെ തോറാ ബോറാ മലനിരകളിലെ ഒളിത്താവളത്തില്‍നിന്നു പാക്കിസ്ഥാനിലേക്കു കടക്കാന്‍ ലാദനെ സഹായിച്ചതു ജയ്ഷെ മുഹമ്മദാണ്. തുടര്‍ന്ന്, പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിത്താവളത്തില്‍ 10 വര്‍ഷത്തോളം കഴിഞ്ഞ ലാദനെ യുഎസ് കമാന്‍ഡോകള്‍ 2011 മെയ് 2നാണു വധിച്ചത്. ഇതോടെ പാക്കിസ്ഥാനും അമേരിക്കയും തമ്മിലെ ബന്ധത്തിന് വിള്ളലുണ്ടായി. പല അന്തരാഷ്ട്ര സഹായവും പാക്കിസ്ഥാന് നഷ്ടമായി. ഉപരോധങ്ങളും വന്നു. ഇത് മൂലമാണ് പുല്‍വാമയില്‍ പാക്കിസ്ഥാന് വലിയ പ്രതിസന്ധിയുണ്ടായത്. മസൂദ് അസ്ഹറിനെ തള്ളി പറഞ്ഞില്ലെങ്കില്‍ ഒറ്റപ്പെടുമെന്ന സ്ഥിതിയും വന്നു. ഇത് കാരണം ഐക്യരാഷ്ട്രസഭയില്‍ മസൂദിനെ തള്ളിപ്പറഞ്ഞു.

2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെയും 2016-ലെ പത്താന്‍കോട്ട് ആക്രമണത്തിന്റെയും പിന്നില്‍പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദിന് തണലൊരുക്കുന്നത് പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ആരോപണം. കാശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാനോട് ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ച ഭീകരവാദിയാണ് മസൂദ് അസ്ഹര്‍. പാക് രാഷ്ട്രീയക്കാരുമായി നല്ല അടുപ്പമുണ്ട്. ഇതില്ലെല്ലാം ഉപരി ഐഎസ്ഐയുടെ വിശ്വസ്തനം. കാശ്മീരില്‍ പ്രശ്നമുണ്ടാക്കി ഇന്ത്യയെ സങ്കീര്‍ണ്ണതയിലേക്ക് തള്ളി വിടുന്നതില്‍ അസ്ഹറിനും നിര്‍ണ്ണായക പങ്കുണ്ട്. അതുകൊണ്ടാണ് അസ്ഹറിന് പാക് സൈന്യം സംരക്ഷണം നല്‍കിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category