1 GBP = 91.30 INR                       

BREAKING NEWS

മൂന്ന് മാസം മുമ്പ് ജയിച്ചിട്ടും പ്രസിഡന്റ് സമ്മതിക്കാത്തത് കൊണ്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയെ നിലംപരിശാക്കുന്ന കൂറ്റന്‍ വിജയം; തുര്‍ക്കിയുടെ തലസ്ഥാനത്തിന്റെ മേയര്‍ ഇനി എര്‍ഡോഗന്റെ ശത്രു; വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും തോല്‍വി സമ്മതിക്കാന്‍ മടിച്ച് പ്രസിഡന്റും അണികളും

Britishmalayali
kz´wteJI³

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താബുളിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രസിഡന്റ് റീകെപ് തയിപ് എര്‍ഡോഗന്റെ പാര്‍ട്ടി വീണ്ടും പരാജയപ്പെട്ടത് വന്‍ വാര്‍ത്താ പ്രാധാന്യം നേടുന്നു. ഇവിടുത്തെ മേയറാള്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് മാസം മുമ്പ് ജയിച്ചിട്ടും പ്രസിഡന്റ് സമ്മതിക്കാത്തത് കൊണ്ട്  വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയെ നിലംപരിശാക്കുന്ന കൂറ്റന്‍ വിജയമാണുണ്ടായിരിക്കുന്നത്. ഈ വിജയത്തോടെ തുര്‍ക്കിയുടെ തലസ്ഥാനത്തിന്റെ മേയര്‍ ഇനി എര്‍ഡോഗന്റെ ശത്രുവായിരിക്കുമെന്നുറപ്പായി. രണ്ടാമതും എതിര്‍ പാര്‍ട്ടി വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും തോല്‍വി സമ്മതിക്കാന്‍ മടിച്ച് പ്രസിഡന്റും അണികളും നിലകൊള്ളുന്ന അവസ്ഥയാണിവിടെയുള്ളത്. 

സ്വേച്ഛാധിപതിയായ പ്രസിഡന്റിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഇസ്താംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ എട്ട് നിലയില്‍ പൊട്ടിയത് ആഘോഷിക്കാന്‍ ആയിരക്കണക്കിന് പേരാണ് തുര്‍ക്കിയിലെ തെരുവുകളിലേക്ക് ഇന്നലെ ഇറങ്ങിയിരിക്കുന്നത്. ഇതിന് മുമ്പ് തന്റെ സ്ഥാനാര്‍ത്ഥി തോറ്റപ്പോള്‍ എര്‍ഡോഗന്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയായിരുന്നു. രണ്ടാമത് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എക്രെം ഇമാമോഗ്ലുവാണ് മേയറായി തെരഞ്ഞെടുത്തിരിക്കുന്നത്.  തന്നെ പിന്തുണച്ചവരെ ആവേശഭരിതരാക്കി അവര്‍ക്ക് നന്ദി പറയാന്‍ ഇന്നലെ ഇമാമോഗ്ലു ജനക്കൂട്ടത്തിന് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ മാസം മാര്‍ച്ചിലായിരുന്നു ഇവിടെ ആദ്യം മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. 

ഇതൊരു പാര്‍ട്ടിയുടെ മാത്രം വിജയമല്ലെന്നും മറിച്ച് ഇസ്താംബുളിന്റെയും തുര്‍ക്കിയുടെയും മൊത്തം വിജയമാണെന്നാണ് ബിസിനസുകാരനായ 49 കാരന്‍ ഇമാമോഗ്ലു ടെലിവിഷനിലൂടെ പ്രതികരിച്ചിരിക്കുന്നത്. 15 മില്യണ്‍ പേരാണ് ഇദ്ദേഹത്തിന്റെ വിജയം ആഘോഷിക്കുന്നതിനായി ഇസ്താംബുളിലെ തെരുവുകളിലിറങ്ങിയിരിക്കുന്നത്.  പ്രസിഡന്റുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നും അടുത്ത് തന്നെ അദ്ദേഹത്തെ കാണാന്‍ തയ്യാറാണെന്നും എര്‍ഡോഗനോട് നിയുക്ത മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി ഇമാമോഗ്ലു തെരഞ്ഞെടുക്കപ്പെട്ടേക്കാമെന്ന അനൗദ്യോഗികമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന്  അദ്ദേഹത്തിനെ പിന്തുണക്കുന്നവര്‍ ആവേശം സഹിക്കാനാവാതെ തെരുവുകളിലേക്ക് കുതിക്കുകയായിരുന്നു.

മുന്‍ തുര്‍ക്കി പ്രധാനമന്ത്രിയായ ബിനാലി യില്‍ഡിറിമിന് കടുത്ത പരാജയമാണുണ്ടായിരിക്കുന്നത്. ഇമാമോഗ്ലുവിന് 54 ശതമാനം വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് 45 ശതമാനം വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. പുതിയ തിരിച്ചടിയെ തുടര്‍ന്ന് തന്റെ 25 വര്‍ഷത്തെ ഭരണത്തിനിടെ ഇസ്താബുളിലെ മേയര്‍ സ്ഥാനം എര്‍ഡോഗന്റെ പാര്‍ട്ടിയുടെ കൈയില്‍ നിന്നും വിട്ട് പോവുകയാണ്. ഇമാമോഗ്ലുവിനെ പിന്തുണക്കുന്ന റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ആസ്ഥാനത്ത് ആയിരക്കണക്കിന് പേരാണ്  ആഘോഷത്തിനായി ഒഴുകിയെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category