1 GBP = 91.30 INR                       

BREAKING NEWS

മായാവതിയുടെ പിന്‍ഗാമി ലണ്ടനില്‍ പഠിച്ചു മടങ്ങിയ 24കാരനായ സഹോദര പുത്രന്‍ തന്നെ; സഹോദരന്‍ ആനന്ദിനെ വൈസ് പ്രസിഡന്റാക്കിയപ്പോള്‍ അനന്തരവന്‍ ആകാശിനെ ദേശീയ കോര്‍ഡിനേറ്ററാക്കി; ബ്രിട്ടനില്‍ എംബിഎ പഠിച്ച മിഠുക്കന്റെ ചടുലമായ കരങ്ങളില്‍ ഇനി ഇന്ത്യയിലെ ദളിതരുടെ പാര്‍ട്ടി മുന്നോട്ട്

Britishmalayali
kz´wteJI³

ലക്നൗ: കുടുംബവാഴ്ചയിലേക്ക് തിരികെ വരാനൊരുങ്ങി ബിഎസ്പി നേതൃത്വം. കുടുംബവാഴ്ചയെന്ന ആരോപണം ഒഴിവാക്കാന്‍ ദേശീയ ബിഎസ്പി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പാര്‍ട്ടി അധ്യക്ഷ മായാവതി നേരത്തേ ഒഴിവാക്കിയ സഹോദരന്‍ ആനന്ദ് കുമാറിനെ തല്‍സ്ഥാനത്ത് വീണ്ടും നിയമിച്ചു. ആനന്ദ്കുമാറിന്റെ മകന്‍ ആകാശ് ആനന്ദിനെയും റാംജി ഗൗതമിനെയും ദേശീയ കോഓര്‍ഡിനേറ്റര്‍ ആയി നിയമിച്ചു. അംറോഹ എംപി ഡാനിഷ് അലിയാണു പുതിയ ലോക്സഭാ കക്ഷിനേതാവ്. നാഗിന എംപി ഗിരീഷ് റാവു ചീഫ് വിപ്പും.

ലഖ്‌നൗവിലെ ബി.എസ്പി. ആസ്ഥാനത്ത് ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷനിലാണ് തീരുമാനം.ഉറ്റവരെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നതിന് പുറമേ പാര്‍ട്ടിയിലെ മറ്റുചിലര്‍ക്കും നിര്‍ണായക ചുമതലകള്‍ നല്‍കിയിട്ടുണ്ട്. മുന്‍ ഉപാധ്യക്ഷനായിരുന്ന രാംജി ഗൗതത്തെ ആനന്ദ് കുമാറിനൊപ്പം ദേശീയ കോര്‍ഡിനേറ്ററായി നിയമിച്ചു. രാജ്യസഭാംഗമായ സതീഷ് ചന്ദ്ര രാജ്യസഭയിലെ കക്ഷിനേതാവുമാകും. നാഗിനയിലെ എംപി. ഗിരീഷ് ചന്ദ്രയാണ് ബി.എസ്പി.യുടെ പുതിയ ചീഫ് വിപ്പ്. ലഖ്‌നൗവില്‍ ചേര്‍ന്ന ബി.എസ്പി. ദേശീയ കണ്‍വെന്‍ഷനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും പങ്കെടുത്തിരുന്നു. 

ജെഡിഎസ് നേതാവായിരുന്ന ഡാനിഷ് അലി ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണു പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മതത്തോടെ ബിഎസ്പിയില്‍ ചേര്‍ന്നതും ബിഎസ്പി സ്ഥാനാര്‍ത്ഥിയായതും. ഇളയ സഹോദരനായ ആനന്ദിന്റെ മകന്‍ ആകാശ് (24) പാര്‍ട്ടിയില്‍ സ്ഥാനമുറപ്പിക്കുന്നതിന്റെ സൂചനയാണ് പുതിയ നിയമനം. ലണ്ടനില്‍നിന്ന് എംബിഎ ബിരുദപഠനം കഴിഞ്ഞ് 2017ല്‍ തിരിച്ചെത്തിയപ്പോള്‍ തന്നെ പാര്‍ട്ടി വേദികളില്‍ ആകാശിനു സ്ഥാനം ലഭിച്ചിരുന്നു.

പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ 48 മണിക്കൂര്‍ നേരത്തേയ്ക്ക് മായാവതിയെ തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രചാരണത്തില്‍ നിന്ന് വിലക്കിയപ്പോള്‍ ആകാശായിരുന്നു മായാവതിയെ പ്രതിനിധീകരിച്ചത്. സഹോദരന്‍ ഉപാധ്യക്ഷ സ്ഥാനത്തു തുടരുന്നതു മുന്‍പ് വിലക്കിയപ്പോള്‍, ഇനി അടുത്ത ബന്ധുക്കള്‍ക്കു പാര്‍ട്ടി പദവികള്‍ വഹിക്കാനാവില്ലെന്നു മായാവതി പറഞ്ഞിരുന്നു. സഹോദരന്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നായിരുന്നു മായാവതിയുടെ അന്നത്തെ പ്രഖ്യാപനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category