1 GBP = 91.30 INR                       

BREAKING NEWS

സ്വന്തം അണ്ണന്‍ മരണപെടുമ്പോള്‍ ഒരു തങ്കപ്പെട്ട തമ്പിയും നാളെ മുതല്‍ സ്വര്‍ണം കടത്താം എന്ന് തീരുമാനിക്കില്ല; 'ഗള്‍ഫ് യാത്ര' കഴിഞ്ഞു വിഷ്ണു ബാഗുമായി നേരെ വന്നത് ബാലുവിന്റെ വീട്ടില്‍; അമ്മാവനും വീട്ടുകാരും ഉള്ളപ്പോഴായിരുന്നു ആ വരവ്; വണ്ടി ഓടിച്ചത് അര്‍ജുന്‍ അല്ല, ബാലു എന്ന് പറയുന്ന പൂന്തോട്ടത്തെ ലതയെ ലക്ഷ്മിയുടെ കൂടെ താമസിക്കാന്‍ തമ്പിയും കൂട്ടരും അനുവദിച്ചത് എന്തിന്? ബാലഭാസ്‌കറിന്റെ മരണത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം നേരിന്റെ വഴിയിലോ? ബന്ധുക്കള്‍ക്ക് വീണ്ടും സംശയങ്ങള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബാലഭാസ്‌കറുടെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം നടക്കുന്നുവോ? ബാലഭാസ്‌കറിന്റെ മരണത്തെ സ്വാഭാവികമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായി ശ്രമം നടക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത ചര്‍ച്ചയാക്കിയ പ്രിയാ വേണുഗോപാല്‍ വീണ്ടും ചര്‍ച്ചയാക്കുകയാണ്. അജയ് ശങ്കര്‍ എന്ന ആളിന്റെ പോസ്റ്റ് ഷെയര്‍ ചെയ്താണ് ചര്‍ച്ചയ്ക്ക് പുതിയ തലം നല്‍കിയത്. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ പ്രിയാ വേണുഗോപാല്‍ ഉയര്‍ത്തുന്നു.

ബാലുവിന്റെ മരണ ശേഷം ഒരു 'ദുബായ്' കഴിഞ്ഞു വിഷ്ണു ഒരു ബാഗുമായി നേരെ വന്നത് ബാലുവിന്റെ വീട്ടില്‍ ആണ് (അമ്മാവനും വീട്ടുകാരും ലക്ഷ്മിയുടെ കൂടെ അവിടെ ഉള്ളപ്പോള്‍). ഒളിവില്‍ കഴിഞ്ഞ വിഷ്ണു എവിടെ ഒക്കെ ആയിരുന്നു എന്ന് മൊബൈല്‍ ലൊക്കേഷന്‍സ് വെച്ച് കണ്ടു പിടിച്ചു കൂടെ? എന്നതാണ് പ്രിയ ഉയര്‍ത്തുന്ന ചോദ്യം. കലാഭവന്‍ സോബിയുടെ മൊഴി വിശ്വാസത്തിലെടുത്ത് ആക്സിഡന്റ് നടന്നപ്പോള്‍ ജിഷ്ണുവും തമ്പിയും എവിടെ ആയിരുന്നു എന്നറിയാന്‍ അവരുടെ മൊബൈല്‍ റെക്കോര്‍ഡ് പരിശോധിക്കുക. സ്വന്തം അണ്ണന്‍ മരണപെടുമ്പോള്‍ ഒരു തങ്കപ്പെട്ട തമ്പിയും 'എന്നാല്‍ പിന്നെ നാളെ മുതല്‍ സ്വര്‍ണം കടത്താം' എന്ന് തീരുമാനിക്കും എന്ന് തോന്നുന്നില്ല. കള്ളക്കടത്തു എന്ന് മുതല്‍ തുടങ്ങി എന്ന് ഒരു ഡീറ്റയില്‍ എന്‍ക്വയറി നടത്തുന്നത് നല്ലതായിരിക്കുമെന്നും അജയ് ശങ്കര്‍ കുറിക്കുന്നു. ഡൈവര്‍ അര്‍ജുന്‍ മൊഴി മാറ്റിയെന്ന് തെളിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ശുഷ്‌കാന്തിയില്ലെന്ന സൂചനയാണ് അജയ് പങ്കുവയ്ക്കുന്നത്.

ഇതോടൊപ്പം ജസ്റ്റീസ് ഫോര്‍ ബാലഭാസ്‌കര്‍ എന്ന കൂട്ടായ്മയും ഫെയ്സ് ബുക്കില്‍ സജീവമാണ്. മരണത്തിലെ അന്വേഷണം അട്ടിമറിക്കുമെന്ന സംശയമാണ് ഇവര്‍ക്കും ഉള്ളത്. ഈ അന്വേഷണത്തില്‍ തുടക്കം മുതല്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു ലോക്കല്‍ പൊലീസ് അന്വേഷണവും അതുപോലെതന്നെ ക്രൈംബ്രാഞ്ച് ജനുവരിയില്‍ തുടങ്ങിയ അന്വേഷണം ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഒരു വലിയ വാര്‍ത്തയാക്കിയപ്പോള്‍ മാത്രമാണ് എന്തെങ്കിലുമൊക്കെ തുടങ്ങി വച്ചിരിക്കുന്നത് ഒരു കാര്യം ഉറപ്പാണ് ബാഹ്യശക്തികളുടെ ഇടപെടല്‍ ഈ അന്വേഷണത്തേ സ്വാധീനിച്ചിട്ടുണ്ട്. സംസ്ഥാനം പൂര്‍ണബഹുമതികള്‍ നല്‍കി വിടനല്‍കിയ കലാകാരനും അദ്ദേഹത്തിന്റെ കുടുംബത്തിനും അര്‍ഹിക്കുന്ന പരിഗണന പോലും നല്‍കാതെ വെറും തേര്‍ഡ് റേറ്റ് ക്രിമിനല്‍ ആയ ഏതോ ഒരു തൃശ്ശൂര്‍ക്കാരന്‍ പയ്യനു വേണ്ടി ഇത്ര നിര്‍ബന്ധബുദ്ധിയോടെ കള്ളക്കളി കളിക്കുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. ഇവിടെ ഈ കേസില്‍ നമ്മളൊക്കെ ഇതുവരെ മനസിലാക്കിയതിലും ഒരുപാടധികം മറച്ചുപിടിക്കാനുണ്ടെന്നത് പകല്‍ പോലെ തെളിയുന്നു.. ക്രൈം ബ്രാഞ്ച് കണ്ണടച്ച് എത്ര ഇരുട്ടാക്കിയാലും ആ സത്യം കുടുംബത്തിന്റെയും ബാലുവിനെ സ്നേഹിക്കുന്നവരുടെയും മുന്നില്‍ തെളിഞ്ഞു വരും...-ഇതാണ് ജസ്റ്റീസ് ഫോര്‍ ബാലു കൂട്ടായമ ഉയര്‍ത്തുന്ന വികാരം. പലരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നാണ് തോന്നുന്നത്. . സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം.. എന്നും അഭിപ്രായം ഉയരുന്നുണ്ട്.

ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച് വീണ്ടും സംശയങ്ങളുണ്ടായത്. എന്നാല്‍ കുടുംബം ഉയര്‍ത്തുന്ന വാദങ്ങളൊന്നും ക്രൈംബ്രാഞ്ച് പരിഗണിക്കുന്നില്ലെന്നാണ് വീട്ടുകാരുടെ ഇപ്പോഴത്തെ പരാതി. അപ്പോഴും വിശ്വാസത്തോടെ അന്വേഷണത്തെ നോക്കി കാണുകയാണ് അവര്‍. ക്രൈംബ്രാഞ്ച് അന്വേഷണത്തെ പൂര്‍ണ്ണമായും അവര്‍ തള്ളി പറയുന്നുമില്ല. ഈ സംഘം തന്നെ കൃത്യമായ നിലപാട് എടുത്താല്‍ സത്യം പുറത്തുവരുമെന്നാണ് അവരുടെ നിലപാട്. അതിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധുവായ പ്രിയയയുടെ ശ്രമം. നേരത്തെ പ്രിയ പറഞ്ഞ പല സംശയങ്ങളും കാര്യ ഗൗരവമുള്ളതാണെന്ന വിലയിരുത്തല്‍ ഉയര്‍ന്നിരുന്നു.

ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിന് ഇടയാക്കിയ കാര്‍ യാത്ര ക്രൈംബ്രാഞ്ച് പുനരാവിഷ്‌കരിച്ചിരുന്നു, കാര്‍ അപകടത്തില്‍പ്പെട്ട പള്ളിപ്പുറത്താണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ അതേ മോഡല്‍ വാഹനം മരത്തിലേക്ക് ഇടിച്ചു കയറ്റുന്നതടക്കമുള്ള രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചത്. ക്രൈംബ്രാഞ്ചിനൊപ്പം ഫോറന്‍സിക് ലാബിലെ ശാസ്ത്രജ്ഞര്‍, ടൊയോട്ട കമ്പനിയുടെ എന്‍ജിനിയര്‍മാര്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു.വാഹനത്തിന്റെ സീറ്റ് ബെല്‍റ്റുകള്‍ സംഘം ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചു. ശാസ്ത്രീയ പരിശോധനാഫലം ഒരാഴ്ചയ്ക്കകം ലഭിക്കുകമെന്നാണ് സൂചന. ഇതിനിടെയാണ് കുടുംബവും കൂട്ടുകാരും മരണത്തില്‍ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യത കാണുന്നത്. ബാലഭാസ്‌കര്‍ മരിച്ച ശേഷമാണ് അര്‍ജുനും പ്രകാശന്‍ തമ്പിയും സ്വര്‍ണ്ണ കടത്ത് തുടങ്ങിയതെന്ന വാദവും ഇവര്‍ അംഗീകരിക്കുന്നില്ല.

അജയ് ശങ്കര്‍ പുതുതായി ഉയര്‍ത്തുന്ന സംശയങ്ങള്‍ ഇങ്ങനെ

ക്രൈം ബ്രാഞ്ചിനോട് ഒരു അപേക്ഷ

വണ്ടി ഓടിച്ചവനും തമ്പിയുടെ കൂടെ നിന്നവനും ബാലുവിന്റെയും കുഞ്ഞിന്റെയും മരണത്തില്‍ വലിയ പശ്ചാത്താപം ഉണ്ടെന്നു തോന്നുന്നില്ല. ബാലുവിന്റെ അവസാന യാത്ര പുനരാവിഷ്‌കരിച്ചും, ഡമ്മി ഇട്ടും ഒരു public spectacle ക്രിയേറ്റ് ചെയ്യുന്ന crime branch താഴെ പറയുന്ന കാര്യങ്ങളും കൂടി അന്വേഷിക്കും എന്ന് പ്രതീക്ഷിക്കുന്നു.

1. അര്‍ജുന്‍ മൊഴി മാറ്റി പറഞ്ഞത്, ജിഷ്ണുവിന്റെ കൂടെ ഒളിവില്‍ പോയത്.
2. വണ്ടി ഓടിച്ചത് 'അര്‍ജുന്‍ അല്ല, ബാലു ആണ്' എന്ന് തറപ്പിച്ചു പറയുന്ന ലതയെ (ജിഷ്ണുവിന്റെ അമ്മ) ലക്ഷ്മിയുടെ കൂടെ 50 ദിവസം താമസിക്കാന്‍ തമ്പിയും കൂട്ടരും അനുവദിച്ചത്.
3. ഇവരുടെ സ്ഥാപനവും ബാലുവും തമ്മില്‍ ഉള്ള ഫിനാന്‍ഷ്യല്‍ കണക്ഷന്‍സ് - പ്രതേകിച്ചു ബാലുവിന്റെ അച്ഛനോട് 'അതൊന്നും അന്വേഷിക്കേണ്ട' എന്ന് പറഞ്ഞതു കൊണ്ട്...
4. വെറും ഒന്നോ രണ്ടോ പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്ത തമ്പിയുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ ബാലുവിന്റെ cell phone, കാര്‍ എന്നിവ.
5. ബാലുവിന്റെ മരണ ശേഷം ഒരു 'Dubai Trip' കഴിഞ്ഞു വിഷ്ണു ഒരു ബാഗുമായി നേരെ വന്നത് ബാലുവിന്റെ വീട്ടില്‍ ആണ് (അമ്മാവനും വീട്ടുകാരും ലക്ഷ്മിയുടെ കൂടെ അവിടെ ഉള്ളപ്പോള്‍). ഒളിവില്‍ കഴിഞ്ഞ വിഷ്ണു എവിടെ ഒക്കെ ആയിരുന്നു എന്ന് cell phone ലൊക്കേഷന്‍സ് വെച്ച് കണ്ടു പിടിച്ചു കൂടെ?
6. കലാഭവന്‍ സോബിയുടെ മൊഴി - ആക്സിഡന്റ് നടന്നപ്പോള്‍ ജിഷ്ണുവും തമ്പിയും എവിടെ ആയിരുന്നു എന്നറിയാന്‍ അവരുടെ phone റെക്കോര്‍ഡ് പരിശോധിക്കുക.
7. സ്വന്തം അണ്ണന്‍ മരണപെടുമ്പോള്‍ ഒരു തങ്കപ്പെട്ട തമ്പിയും 'എന്നാല്‍ പിന്നെ നാളെ മുതല്‍ സ്വര്‍ണം കടത്താം' എന്ന് തീരുമാനിക്കും എന്ന് തോന്നുന്നില്ല. കള്ളക്കടത്തു എന്ന് മുതല്‍ തുടങ്ങി എന്ന് ഒരു detailed investigation നല്ലതായിരിക്കും.
8. ksrtc ഡ്രൈവര്‍, തമ്പി, വിഷ്ണു, അര്‍ജുന്‍, ജിഷ്ണു എന്നിവരെ നുണ പരിശോധനക്ക് വിധേയരാക്കുക.
9. Kerala music fraternity - പല celebrities'ഉം മൗനം പാലിക്കുന്നു. അതെ സമയം ഞങ്ങളെ പരിചയമുള്ള ബാലുവിന്റെ അടുത്ത ചില സുഹൃത്തുക്കള്‍ ചാനലുകളില്‍ കള്ളം പറയുന്നത് എന്തിനു വേണ്ടി എന്നും അന്വേഷിക്കുക.
10. ജ്യൂസ് കടയിലെ cctv ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തമ്പിയുടെ കൂടെ മറ്റൊരു ഉറ്റ സുഹൃത്തു ജമീല്‍ പോയിരുന്നു എന്ന് ന്യൂസ് കണ്ടു. ദാസനും വിജയനും കളിച്ചു ഉള്ള തെളിവും ഇവര്‍ നശിപ്പിച്ചോ അതും അന്വേഷിക്കുക.

ക്രൈം ബ്രാഞ്ച് കേസ് ഒതുക്കി തീര്‍ക്കാതെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കും എന്ന് പ്രാര്‍ത്ഥിക്കുന്നു!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category