1 GBP = 85.80 INR                       

BREAKING NEWS

മകനെ കുറിച്ചുള്ള ആരോപണം വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്ന കോടിയേരിയുടെ വാദം പച്ചക്കള്ളം; എല്ലാം സിപിഎം സെക്രട്ടറിക്ക് അറിയാമായിരുന്നെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ പി ശ്രീജിത്ത്; ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വെച്ച്; ചര്‍ച്ചയില്‍ ബിനോയി കുട്ടി തന്റേതല്ലെന്ന് പറഞ്ഞപ്പോള്‍ ഡിഎന്‍എ പരിശോധനക്ക് തയ്യാറാണെന്ന് യുവതി പറഞ്ഞു; വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ഫോണില്‍ വിളിച്ച് അറിയിച്ചെന്നും അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

Britishmalayali
kz´wteJI³

മുംബൈ: മകനെതിരായ ലൈംഗിക ആരോപണം വിശദീകരിക്കിന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തിപ്പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമോ? കോടിയേരി പറഞ്ഞത് കള്ളമാണെന്നും എല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു എന്ന് യുവതി തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെ ഇക്കാര്യങ്ങള്‍ ശരിവെച്ച് കേസില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ പി ശ്രീജിത്ത് രംഗത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് അഡ്വ. കെ പി ശ്രീജിത്ത് കോടിയേരിക്ക് എല്ലാം അറിയാമായിരുന്നു എന്ന് വെളിപ്പെടുത്തിയത്.

ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെണെന്ന് ശ്രീജിത്ത് പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദം പൊളിയുന്നതാണ് കെ പി ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍. ഏപ്രില്‍ 18ന് വിനോദിനിയും 29 ന് ബിനോയിയും ചര്‍ച്ചയ്ക്കെത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയരിയുടെ വാദം തെറ്റാണെന്നും അഭിഭാഷകന്‍ കെ പി ശ്രീജിത്ത് വ്യക്തമാക്കുന്നു. ചര്‍ച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാല്‍, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും കെ പി ശ്രീജിത്ത് പറഞ്ഞു.

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരിയും പറഞ്ഞത്. അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്‍കിയാല്‍ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ പി ശ്രീജിത്ത് വെളിപ്പെടുത്തി. അച്ഛന്‍ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണ് എന്നും ബിനോയ് പറഞ്ഞതായി കെ പി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്റെതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് മധ്യസ്ഥ ചര്‍ച്ചയില്‍ പറഞ്ഞതായി കെ പി ശ്രീജിത്ത് വെളിപ്പെടുത്തി.

കുഞ്ഞ് ബിനോയിയുടെതാണെന്നും ഡിഎന്‍എ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു എന്നും ഡിഎന്‍എ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചുവെന്നും അഭിഭാഷകന്‍ പ്രതികരിച്ചു. ഇതോടെ മധ്യസ്ഥ ചര്‍ച്ച പാതിയില്‍ ഉപേക്ഷിക്കേണ്ടിവന്നു എന്നും അദ്ദേഹം കൂട്ടിച്ചര്‍ക്കുന്നു. രണ്ട് പേരും തെളിവായി പല രേഖകളും കാണിച്ചിരുന്നെന്നും കെ പി ശ്രീജിത്ത് പറയുന്നു. അതേസമയം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളത്തിന്‍ താന്‍ മാധ്യമങ്ങളിലൂടെയാണ് മകനെതിരായ ആരോപണങ്ങളെ കുറിച്ച് അറിഞ്ഞതെന്നായിരുന്നു പറഞ്ഞത്.

അതേസമയം ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നാണ് ഓഷിവാര കോടതി പരിഗണിക്കുന്നത്. കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പുതന്നെ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യാന്‍ നീക്കം നടന്നെങ്കിലും അത് നടന്നില്ല. യുവതിയുടെ പരാതി ലഭിച്ച് ഒരാഴ്ച തികഞ്ഞിട്ടും ബിനോയ് കോടിയേരി എവിടെയെന്ന് പൊലീസിന് അറിയില്ല. കേരള പൊലീസ് സഹകരിക്കുന്നില്ലെന്നാണ് മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിനോയ് കോടിയേരിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം.

കേരളത്തില്‍ നിന്ന് ബിനോയിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിനോയി മുംബയിലെത്തി പൊലീസില്‍ കീഴടങ്ങുമെന്നാണ് ധാരണ. ജാമ്യമില്ലാ കുറ്റം ചുമത്തിയുള്ള കേസായതിനാല്‍ ബിനോയിയെ റിമാന്റ് ചെയ്യുമോ എന്ന ഭയം കുടുംബത്തിനും പാര്‍ട്ടിക്കുമുണ്ട്. ഇത് ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ബിജെപി നേതൃത്വം വഴി മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമമുണ്ട്. കേരളത്തിലെ ബിജെപിക്കാര്‍ ബിനോയിക്കും കോടിയേരിക്കും എതിരേ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബിനോയിയെ അറസ്റ്റ് ചെയ്ത് വിമാനമാര്‍ഗ്ഗം മുംബൈയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളോടെയാണ് മുംബൈ പൊലീസിന്റെ വരവ്. ഇത് തടയാനാണ് കേരളം ശ്രമിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category